»   » മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയത് ദാമോദരന്‍

മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയത് ദാമോദരന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/28-damodaran-created-super-stars-2-aid0032.html">Next »</a></li></ul>
T Damodaran
മമ്മൂട്ടിയെന്ന കരുത്തുറ്റ നടനെ വാര്‍ത്തെടുക്കുന്നതില്‍ ടി ദാമോദരന്റെ തിരക്കഥകള്‍ വഹിച്ച പങ്ക് അവഗണിയ്ക്കാവുന്നതല്ല. തുടക്കകാലത്ത് പൈങ്കിളി പടങ്ങളുടെ വലയത്തിലകപ്പെട്ട നടനെ രക്ഷിയ്ക്കുകയെന്ന നിയോഗം ഭംഗിയായി തന്നെ പൂര്‍ത്തിയാക്കാന്‍ ദാമോദരന്‍ മാഷിന് കഴിഞ്ഞിരുന്നു.

അക്ഷരങ്ങള്‍ അഗ്നിയാക്കിയ തൂലികയില്‍ നിന്നും പിറന്ന തിരക്കഥകള്‍ മമ്മൂട്ടിയ്ക്കും മലയാളത്തിനും സമ്മാനിച്ചത് എക്കാലത്തെയും മികച്ച ഹിറ്റുകളാണ്. ഐവി ശശി-മമ്മൂട്ടി-ടി ദാമോദരന്‍ പകരം വെയ്ക്കാനില്ലാത്ത കൂട്ടുകെട്ടുകെളില്‍ പിറന്ന സിനിമകള്‍ ഇപ്പോഴും പ്രേക്ഷകര്‍ ആസ്വദിയ്ക്കുന്നതിന്റെ കാരണം ആ തിരക്കഥകളുടെ മൂര്‍ച്ചയാണ്.

എഴുപതുകളില്‍ ആക്ഷന്‍ നായകനായി നിറഞ്ഞുനിന്ന ജയന്റെ അകാല വിനിയോഗമാണ് ഒരര്‍ത്ഥത്തില്‍ മമ്മൂട്ടിയെന്ന നടനിലേക്ക് ഐവി ശശിയേയും ദാമോദരനെയും കൊണ്ടുചെന്നെത്തിച്ചത്. അങ്ങാടി, മീന്‍, കരിമ്പന, കാന്തവലയം എന്നി ചിത്രങ്ങളിലൂടെ കരുത്താര്‍ജ്ജിച്ചു വന്ന ഐവി ശശി-ജയന്‍-ദാമോദരന്‍ സഖ്യം തകര്‍ന്നത് ജയന്റെ അപകട മരണത്തോടെയാണ്.

തുടര്‍ന്നാണ് ശശിയുടെയും ദാമോദരന്റെയും ശ്രദ്ധ തുടക്കക്കാരനായ മമ്മൂട്ടിയിലേക്ക് തിരിയുന്നത്. 1981ല്‍ ഇവര്‍ ചെയ്ത അഹിംസയില്‍ മമ്മൂട്ടിയ്ക്ക് പുറമെ മോഹന്‍ലാല്‍, രതീഷ്, സുകുമാരന്‍ എന്നിവരുമുണ്ടായിരുന്നു. അഹിംസ ഒരു തുടക്കം മാത്രമായിരുന്നു. തുടര്‍ന്ന് ഇവരുടെ തന്നെ തടാകം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ എന്നീ തട്ടുപൊളിപ്പന്‍ കൊമേഴ്‌സ്യല്‍ സിനിമകളിലും മമ്മൂട്ടി അഭിനയിച്ചു.
അടുത്ത പേജില്‍
ആ ഭാഗ്യം മമ്മൂട്ടിയ്ക്ക് മാത്രം

<ul id="pagination-digg"><li class="next"><a href="/features/28-damodaran-created-super-stars-2-aid0032.html">Next »</a></li></ul>

English summary
This seasoned scriptwriter is given credit for having created the current superstars of Malayalam cinema - Mammootty, Mohanlal and Suresh Gopi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X