»   » മമ്മൂട്ടിയുടെ മകളായും കാമുകിയായും അഭിനയിച്ച നായികമാര്‍; അന്നും ഇന്നും മെഗാസ്റ്റാര്‍ ചുള്ളന്‍!!

മമ്മൂട്ടിയുടെ മകളായും കാമുകിയായും അഭിനയിച്ച നായികമാര്‍; അന്നും ഇന്നും മെഗാസ്റ്റാര്‍ ചുള്ളന്‍!!

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പുകഴ്ത്താത്തവരില്ല. ആ സൗന്ദര്യ രഹസ്യം അന്വേഷിച്ച് പലരും പലവഴി തിരഞ്ഞിട്ടുണ്ട്. മനസ്സിന്റെ ഉന്മേഷവും വ്യായാമവുമാണ് തന്റെ സൗന്ദര്യ രഹസ്യം എന്ന് മെഗാസ്റ്റാറും പറഞ്ഞു.

മമ്മൂട്ടിയും മീനയും തമ്മില്‍ അധികമാരും അറിയാത്ത ഒരു ബന്ധം

മമ്മൂട്ടിയുടെ ഈ സൗന്ദര്യ നിലനില്‍പില്‍ ഏറ്റവും അതിശയമായി തോന്നിയത് താരത്തിന്റെ മകളായി അഭിനയിച്ചവര്‍ തന്നെ നായികയായി എത്തുമ്പോഴാണ്. ഒരു ചിത്രത്തില്‍ മമ്മൂട്ടിയുടെ ഹിറ്റ് നായിക ഉമ്മയായും വന്നപ്പോള്‍ ശരിക്കും പ്രേക്ഷകര്‍ ഞെട്ടി. നോക്കൂ...

പാര്‍വ്വതി

മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ മകളായിരുന്നു പാര്‍വ്വതി. പിന്നീട് കാര്‍ണിവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമുകിയായും കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തില്‍ ഭാര്യയായും പാര്‍വ്വതി വേഷമിട്ടു.

അഞ്ജു

1983 ല്‍ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലാണ് അഞ്ജു മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി - ജോഷി ടീം വീണ്ടും ഒന്നിച്ച കൗരവറില്‍ അഞ്ജു മെഗാസ്റ്റാറിന്റെ ഭാര്യയായി അഭിനയിച്ചു

മീന

1984 ല്‍ പുറത്തിറങ്ങിയ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു മമ്മൂട്ടി. ബാലതാരമായിരുന്ന മീന നായികയായി ഉയര്‍ന്നു. 2001 ല്‍ പുറത്തിറങ്ങിയ രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. കാലം കടന്നുപോകെ മീന അമ്മ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴും മമ്മൂട്ടിയ്ക്ക് 46 ന്റെ ചെറുപ്പം. ബാല്യകാല സഖി എന്ന ചിത്രത്തില്‍ മീന മമ്മൂട്ടിയുടെ അമ്മയായി.

ഇനി പ്രേക്ഷകരുടെ ആഗ്രഹം

എത്ര നായികാര്‍ വേണമെങ്കിലും മെഗാസ്റ്റാറിന്റെ മക്കളായും കാമുകിമാരായുമൊക്കെ അഭിനയിക്കട്ടെ, പക്ഷെ ഇനി പ്രേക്ഷകര്‍ ആഗ്രഹിയ്ക്കുന്നത് മമ്മൂട്ടിയുടെ സ്വന്തം മകന്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചു കണ്ടാല്‍ മതി എന്നാണ്. അത് മകനോ സഹോദരനോ സുഹൃത്തോ ആരുമായാലും ആരാധകര്‍ക്ക് പ്രശ്‌നമില്ല.

മമ്മുക്കയുടെ ഫോട്ടോസിനായി...

English summary
3 Actress who played as wife and daughter of Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos