»   » മമ്മൂട്ടിക്ക് തോന്നിയ സഹതാപം, സുഹൃത്തുക്കള്‍ക്ക് വേണ്ടി അഭിനയിച്ച സിനിമകള്‍

മമ്മൂട്ടിക്ക് തോന്നിയ സഹതാപം, സുഹൃത്തുക്കള്‍ക്ക് വേണ്ടി അഭിനയിച്ച സിനിമകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സുഹൃത്തുക്കളോടുള്ള പ്രത്യേക സ്‌നേഹത്തിന്റെ പേരില്‍ ഡേറ്റ് കൊടുക്കുന്ന താരങ്ങളുണ്ട്. കഥ നോക്കാതെ ആരെയും പിണക്കരുതെന്ന ഉദ്ദേശത്തോടെയാണ് സിനിമ തെരഞ്ഞെടുത്തത്.

എന്നാല്‍ അടുത്തിടെ ചില പ്രോജക്ടുകള്‍ വേണ്ടന്ന് വച്ചത് സുഹൃത്തുക്കളുമായി പിണക്കത്തിനിടയാക്കിയെന്ന് ബിജു മേനോന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. അത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും ബിജു മേനോന്‍ പറഞ്ഞു.

എന്നാല്‍ തിരക്കഥ നോക്കാതെ മമ്മൂട്ടി സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് മലയാള ചിത്രങ്ങളിലാണ് സൗഹൃദത്തിന്റെ പേരില്‍ മമ്മൂട്ടി അഭിനയിച്ചത്. ആ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

കലൂര്‍ ഡെന്നീസിന് വേണ്ടി

മമ്മൂട്ടിയെ നായകനാക്കി കലൂര്‍ ഡെന്നീസ് ഒത്തിരി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ കലൂര്‍ ഡെന്നീസിനെ സഹായിക്കാനായി മമ്മൂട്ടി കൊടുത്ത ഡേറ്റ് ബിസി ജോഷിക്ക് വില്‍ക്കുകയായിരുന്നു. ആ ചിത്രമാണ് പ്രമാണി.

പ്രമാണി

ബിസി ജോഷിയുടെ നിര്‍മാണത്തില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രമാണി. സ്‌നേഹയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്. ഫഹദ് ഫാസില്‍, ലക്ഷ്മി, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജനാര്‍ദ്ദനന് വേണ്ടി

ഒരു ഘട്ടത്തില്‍ ജനാര്‍ദ്ദനന് സാമ്പത്തിക ബുദ്ധമുട്ട് നേരിട്ടു. ഇതറിഞ്ഞ മമ്മൂട്ടി അടയാളത്തിന് വേണ്ടി ജനാര്‍ദ്ദനന് ഡേറ്റ് നല്‍കി. ജനാര്‍ദ്ദനന്‍ നിര്‍മ്മിച്ച് കെ മധു സംവിധാനം ചെയ്ത ചിത്രമാണ് അടയാളം.

അടയാളം

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രം. രേഖ, ശോഭന, മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1991ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

അയ്യര്‍ ദ ഗ്രേറ്റ്

മമ്മൂട്ടിയെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യര്‍ ദ ഗ്രേറ്റ്. 1990ലാണ് ചിത്രം പുറത്തിറങ്ങിയത്. ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയും രതീഷും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. രതീഷ് കരിയറില്‍ പരാജയം നേരിട്ടിരുന്ന സമയം മമ്മൂട്ടി കൊടുത്ത ഡേറ്റ് രതീഷ് ഗുഡ് നൈറ്റ് മോഹന് മറിച്ചു വില്‍ക്കുകയായിരുന്നു. അങ്ങനെയാണ് അയ്യര്‍ ദ ഗ്രേറ്റ് ഉണ്ടായത്.

English summary
3 Films done by Mammootty for his friends.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam