»   »  മലയാളത്തിലെ ഏറ്റവും മികച്ച റോഡ് മൂവി ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം; സന്തോഷത്തില്‍ ദുല്‍ഖര്‍

മലയാളത്തിലെ ഏറ്റവും മികച്ച റോഡ് മൂവി ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം; സന്തോഷത്തില്‍ ദുല്‍ഖര്‍

Posted By: Rohini
Subscribe to Filmibeat Malayalam

2013, ആഗസ്റ്റ് 9 നാണ് മലയാളത്തിലെ ഏറ്റവും മികച്ച റോഡ് മൂവി എന്ന് സിനിമാ പ്രേമികള്‍ വിശേഷിപ്പിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയെ ലോക സിനിമയുടെ നിലവാരത്തിലുയര്‍ത്തിയ റോഡ് സിനിമ സംവിധാനം ചെയ്തത് സമീര്‍ താഹിറാണ്.

ദുല്‍ഖര്‍ ആ സത്യം വെളിപ്പെടുത്തുന്നു, എന്റെ പ്രായം അതല്ല


സിനിമ റിലീസ് ചെയ്തിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ചിത്രത്തിലെ ചില ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ആ സന്തോഷം പങ്കുവച്ചു. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടിരിയ്ക്കുന്നത്. നോക്കാം


രണ്ട് കൂട്ടുകാരുടെ യാത്രയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

രണ്ട് കൂട്ടുകാരുടെ യാത്രയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം. കാശിയുടെയും സുനിയുടെയും യാത്ര. ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലൂടെയുള്ള ഇരുവരുടെയും യാത്രയില്‍ കണ്ടുമുട്ടുന്ന ചില ജീവിങ്ങളും മറ്റുമാണ് സിനിമയില്‍ പറയുന്നത്. ആ യാത്രയില്‍ പ്രേക്ഷകരെയും കൂടെ കൂട്ടുന്നു.


ഏറ്റവും ആദ്യത്തെ യഥാര്‍ത്ഥ റോഡ് മൂവി

മലയാളത്തിലെ ഏറ്റവും ആദ്യത്തെ യഥാര്‍ത്ഥ റോഡ് മൂവി എന്നാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തെ വിശേഷിപ്പിയ്ക്കുന്നത്. ഈ ചിത്രത്തിന്റെ ചുവട് പിടിച്ച് പിന്നീട് റാണി പദ്മിനി എന്ന ചിത്രം ആഷിഖ് അബു അണിയിച്ചൊരുക്കുകയുണ്ടായി


മനോഹരമായ ഒരു ദൃശ്യ വിരുന്ന് കൂടെയായിരുന്നു ചിത്രം

കേരളത്തിലെ മനോഹരമായ പലയിടങ്ങളിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇത് കൂടാതെ കര്‍ണാടക, ഒറീസ, നാഗാലാന്റ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, സിക്കിം തുടങ്ങിയ ഇടങ്ങളിലൊക്കെയായി ചിത്രീകരണം പൂര്‍ത്തിയാക്കി. മനോഹരമായ ഒരു ദൃശ്യ വിരുന്ന് കൂടെയായിരുന്നു ചിത്രം


ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി വെയിന്‍ കൂട്ടുകെട്ട്

ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി വെയിന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചാണ് സിനിമയില്‍ എത്തിയത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ കാശിയായി ദുല്‍ഖറും സുനിയായി സണ്ണിയും എത്തി


ബോക്‌സോഫീസില്‍ മികച്ച തുടക്കം

ബോക്‌സോഫീസില്‍ മികച്ച തുടക്കം കുറിച്ചുകൊണ്ടാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം യാത്ര ആരംഭിച്ചത്. മികച്ച അഭിപ്രായങ്ങളും ചിത്രം സ്വന്തമാക്കി. സിഡി ഇറങ്ങിയ ശേഷവും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയവരുണ്ട്.


നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


English summary
It has been 3 years since the movie Neelakasham Pachakadal Chuvanna Bhoomi released, and on this day the lead actor of the film, Dulquer Salmaan, shared some unseen stills from the movie through his Facebook page

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam