»   »  വെള്ളരിപ്രാവിനെ തകര്‍ത്തത് കാവ്യ-ദിലീപ് ഗോസിപ്പ്?

വെള്ളരിപ്രാവിനെ തകര്‍ത്തത് കാവ്യ-ദിലീപ് ഗോസിപ്പ്?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/31-vellaripravinte-changathi-is-unimpressive-2-aid0167.html">Next »</a></li></ul>
Vellaripravinte Changathi
സിനിമാതാരങ്ങളെ കുറിച്ച് ഗോസിപ്പ് അടിച്ചിറക്കുന്നത് ചിലര്‍ക്കൊരു ഹരമാണ്. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാനുള്ള പൊതുജനത്തിന്റെ താത്പര്യത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. എന്നാല്‍ ഈ ഗോസിപ്പുകള്‍ ആരെയെങ്കിലും മുറിവേല്‍പ്പിയ്ക്കുന്നുണ്ടോ എന്ന് ഒരു തവണ പോലും അവര്‍ ചിന്തിയ്ക്കാറില്ല.

കാവ്യ-ദിലീപ് ഗോസിപ്പ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. കാവ്യയുടെ വിവാഹമോചനത്തോടെ ഇരുവരേയും പറ്റിയുള്ള കഥകള്‍ക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു.

വിവാഹ ജീവിതം അവസാനിപ്പിച്ച് കുവൈറ്റില്‍ നിന്ന് കാവ്യ മടങ്ങിയെത്തിയതിന് ശേഷമുണ്ടായ കഥകളിലെല്ലാം ദിലീപായിരുന്നു വില്ലന്‍. വിവാഹ ശേഷവും കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തുടര്‍ന്നുവെന്നും ഇതാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്ന തരത്തിലായിരുന്നു പ്രചാരണം.

എന്നാല്‍ പിന്നീട് ഇത് കെട്ടടങ്ങി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ പുറത്തിറങ്ങിയതോടെ വീണ്ടും ഗോസിപ്പുകള്‍ തലപൊക്കി തുടങ്ങി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രം അര്‍ഹിക്കുന്ന വിജയം നേടാത്തതിന് പിന്നില്‍ ഇരുവരേയും ചുറ്റിപറ്റിയുള്ള ഗോസിപ്പും ഒരു കാരണമായിട്ടുണ്ടെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.

വെള്ളരിപ്രാവ് ഒരു ഭേദപ്പെട്ട സിനിമയാണെന്ന് കണ്ടിറങ്ങിയവരെല്ലാം പറയും. ദിലീപ്-കാവ്യ ജോടിയുടെ പ്രകടനവും മികച്ചതായിരുന്നു. എന്നാല്‍ ഇരുവരേയും ഉള്‍പ്പെടുത്തി ചിത്രം കൊഴുപ്പിയ്ക്കുക എന്ന കണക്കുകൂട്ടലിലെടുത്ത ചില പ്രണയരംഗങ്ങളാണ് തകര്‍ച്ചയിലേയ്ക്ക് വഴിതുറന്നതത്രേ.

അടുത്ത പേജില്‍
ചുംബനരംഗം കാവ്യ ഒഴിവാക്കണമായിരുന്നു

<ul id="pagination-digg"><li class="next"><a href="/features/31-vellaripravinte-changathi-is-unimpressive-2-aid0167.html">Next »</a></li></ul>

English summary
Malayalam cinema is in retro mood these days. In the last couple of months, we have seen films digging into the history of the industry or setting the story in the past. The latest attempt of this kind is Vellaripravinte Changathi directed by Akku Akbar with Dileep, Kavya Madhavan and Manoj K Jayan in the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X