twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ജീവിതവും കരിയര്‍ മാറ്റി മറിച്ച ദിവസം! വടക്കന്‍ വീരഗാഥയിലെ ചന്തു പിറന്നിട്ട് 31 വര്‍ഷം

    |

    ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കരം കൊണ്ട് ചുരിക വളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന്‍ ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കള്ളം പറഞ്ഞവന്‍ ചന്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ആരാധകരുടെ മനസിലേക്ക് എത്തുന്ന ഡയലോഗുകളില്‍ ഒന്നാണിത്. വടക്കന്‍ വീരഗാഥ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഡയലോഗ്.

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചരിത്ര സിനിമകളില്‍ ഒന്നായ 'ഒരു വടക്കന്‍ വീരഗാഥ' പിറവി കൊണ്ടിട്ട് ഇന്നേയ്ക്ക് 31 വര്‍ഷം തികയുന്നു. മലയാള സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും ഒരു വടക്കാന്‍ വീരഗാഥയെ കുറിച്ചും മമ്മൂട്ടിയുടെ ചന്തു എന്ന കഥാപാത്രത്തെ കുറിച്ചുമുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്.

    31 വര്‍ഷം പൂര്‍ത്തിയാക്കി ഒരു വടക്കന്‍ വീരഗാഥ

    100 വര്‍ഷങ്ങള്‍ക്ക് ശേഷവും ഏറ്റവും നല്ല മലയാള സിനിമകള്‍ എന്നൊരു ഗവേഷണം നടന്നാല്‍ തീര്‍ച്ചയായും ഒരു വടക്കന്‍ വീരഗഥ അതിലുണ്ടായിരിക്കും. ആര്‍ക്കും മറ്റൊന്ന് ചിന്തിക്കാതെ ഉറപ്പിച്ചു പറയാന്‍ പറ്റുന്ന സിനിമകളിലൊന്നാണിതെന്ന് ആരാധകര്‍ പറയുന്നു. ചതിയനും, ക്രൂരനുമായി കൊണ്ടാടിയിരുന്ന വടക്കന്‍ പാട്ടിലെ ചന്തുവിന്, വേറൊരു മുഖം നല്‍കിയാണ് സിനിമയില്‍ അവതരിപ്പിച്ചത്.

    31 വര്‍ഷം പൂര്‍ത്തിയാക്കി ഒരു വടക്കന്‍ വീരഗാഥ

    എം.ടി. വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിഞ്ഞ തിരക്കഥ ഹരിഹരന്‍ എന്ന പ്രഗത്ഭ സംവിധായകനായിരുന്നു സിനിമയാക്കിയത്. താരങ്ങളെല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചതോടെ എക്കാലവും മലയാളത്തിന് അഭിമാനിക്കാവുന്ന ഇതിഹാസം പിറന്നു. 1989 ലെ വിഷു ദിനമായ ഏപ്രില്‍ പതിനാലിനായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ജനപ്രീതി സ്വന്തമാക്കിയതോടെ ബോക്‌സോഫീസിലും ചരിത്രം കുറിച്ചു. നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും വടക്കന്‍ വീരഗാഥയെ തേടി എത്തി.

    31 വര്‍ഷം പൂര്‍ത്തിയാക്കി ഒരു വടക്കന്‍ വീരഗാഥ

    മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ഈ ചിത്രത്തില്‍ ചന്തുവിനെ അനശ്വരമാക്കിയ മമ്മൂട്ടി മാത്രമല്ല, സുരേഷ് ഗോപിയുടെ ആരോമല്‍ ചേകവര്‍, മാധവിയുടെ ഉണ്ണിയാര്‍ച്ച, ക്യാപ്റ്റന്‍ രാജുവിന്റെ അരിങ്ങോടര്‍, ബാലന്‍ കെ നായര്‍, ഗീത, ഭീമന്‍ രഘു, സുകുമാരി, ചിത്ര, രാജലക്ഷ്മി ബാലതാരങ്ങളായ ജോമോള്‍, വിനീത് കുമാര്‍ തുടങ്ങിയ താരങ്ങളുടെ കരിയറിലെ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ച വെച്ച ചിത്രവും ഇതായിരിക്കും. കൂടല്ലൂര്‍ മന, മമ്മിയൂര്‍ ആനക്കോട്ട, കൊല്ലംകോട് കൊട്ടാരം , ഗുരുവായൂര്‍ ആനപ്പന്തി , ഭാരതപ്പുഴ എന്നിവിടങ്ങളില്‍ വച്ചാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്..

    31 വര്‍ഷം പൂര്‍ത്തിയാക്കി ഒരു വടക്കന്‍ വീരഗാഥ

    ബോംബെ രവി ഈണം പകര്‍ന്ന അനശ്വര ഗാനങ്ങള്‍ രചിച്ചത് കൈതപ്രവും, കെ.ജയകുമാറും ആയിരുന്നു. 'ചന്ദനലേപ സുഗന്ധം... 'മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗന്ദര്യ വര്‍ണ്ണനാ ഗാനവും, 'കളരി വിളക്ക് തെളിഞ്ഞതാണോ... എന്ന ഗാനം 'മികച്ച പുരുഷ സൗന്ദര്യ വര്‍ണ്ണനാഗാനവുമായി' ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ചത്. അക്കൊല്ലത്തെ നാല് ദേശീയ പുരസ്‌കാരങ്ങളും, കേരള സര്‍ക്കാരിന്റെ ആറ് അവാര്‍ഡുകളും നേടിയ വടക്കാന്‍ വീരഗാഥ 300 ദിവസത്തിലധികം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു.

    English summary
    31 Years Of Mammootty Starrer Oru Vadakkan Veeragatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X