twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍ ഇറങ്ങി 33 വര്‍ഷം! ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

    By Midhun Raj
    |

    മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമ 1986ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. അത് വരെ നായകനായും വില്ലന്‍ വേഷങ്ങളിലൂടെയും തിളങ്ങിയിരുന്ന ലാലേട്ടന്‍ സൂപ്പര്‍താരമായി മാറിയതും രാജാവിന്റെ മകനിലൂടെയായിരുന്നു. വിന്‍സെന്റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം ഒരു കാലത്ത് തരംഗമായി മാറിയിരുന്നു.

    അധോലോക നായകനായുളള ലാലേട്ടന്റെ വേഷം അന്ന് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. രാജാവിന്റെ മകനിലെ സൂപ്പര്‍ താരത്തിന്റെ പഞ്ച് ഡയലോഗുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തിലെ സാധാരണ ഒരു നായകനില്‍ നിന്നും എല്ലാവരെയും അതിശയിപ്പിച്ച ഒരു വളര്‍ച്ചയാണ് രാജാവിന്റെ മകന്‍ പുറത്തിറങ്ങിയ ശേഷം മോഹന്‍ലാലിന് ഉണ്ടായത്. ലാലേട്ടന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ പുറത്തിറങ്ങി ഇന്നേക്ക് 33 വര്‍ഷം തികയുകയാണ്. ട്വിറ്ററിലെല്ലാം ഇന്ന് രാജാവിന്റെ മകന്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

    രാജാവിന്റെ മകന്‍

    രാജാവിന്റെ മകന്‍

    1986 ജൂലായ് 17നായിരുന്നു രാജാവിന്റെ മകന്‍ റിലീസ് ചെയ്തിരുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം രതീഷ്, അംബിക, സുരേഷ് ഗോപി, മോഹന്‍ ജോസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ക്രൈം ഫിലിം വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് സംവിധായകന്‍ തമ്പി കണ്ണന്താനം സിനിമ അണിയിച്ചൊരുക്കിയിരുന്നത്. മലയാള സിനിമയില്‍ ഒരു നാഴികകല്ലായി മാറിയ ചിത്രം ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായും മാറിയിരുന്നു. രാജാവിന്റെ മകന്‍ പിന്നീട് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുകയും ചെയ്തിരുന്നു.

    കണ്ണിറുക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങും: പ്രിയ പ്രകാശ് വാര്യര്‍കണ്ണിറുക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങും: പ്രിയ പ്രകാശ് വാര്യര്‍

    ചിത്രത്തിലെ ഗാനങ്ങളും പഞ്ച് ഡയലോഗുകളും

    ചിത്രത്തിലെ ഗാനങ്ങളും പഞ്ച് ഡയലോഗുകളും

    രാജാവിന്റെ മകന്‍ സൂപ്പര്‍ഹിറ്റായതിനോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും പഞ്ച് ഡയലോഗുകളും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടിക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫായിരുന്നു ഇക്കാര്യം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ആ വേഷം പിന്നീട് അവതരിപ്പിക്കാനുളള നിയോഗം മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു.

    സിനിമകളില്‍ പുകവലിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് രകുല്‍ പ്രീത്! ട്രോളുകളെ കാര്യമാക്കാറില്ലെന്നും നടി സിനിമകളില്‍ പുകവലിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് രകുല്‍ പ്രീത്! ട്രോളുകളെ കാര്യമാക്കാറില്ലെന്നും നടി

    രാജാവിന്റെ മകന് ഒരു രണ്ടാം ഭാഗം

    രാജാവിന്റെ മകന് ഒരു രണ്ടാം ഭാഗം

    രാജാവിന്റെ മകന് ഒരു രണ്ടാം ഭാഗം ഒരുക്കാനും അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് തന്നെയായിരുന്നു ഇതില്‍ പ്രേത്യക താല്‍പര്യമുണ്ടായിരുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു തമ്പി കണ്ണന്താനത്തിന്റെ മരണ വേളയില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഇക്കാര്യം പറഞ്ഞിരുന്നത്. പല ചര്‍ച്ചകളും രണ്ടാം ഭാഗത്തെക്കുറിച്ച് നടന്നെങ്കിലും പല കാരണങ്ങള്‍കൊണ്ട് അത് നടന്നില്ലായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

    പതിനെട്ടാം പടി നേരിടുന്നത് വലിയ പൈറസി ആക്രമണമെന്ന് സംവിധായകന്‍! 28 ലിങ്കുകള്‍ സഹിതം പരാതി പതിനെട്ടാം പടി നേരിടുന്നത് വലിയ പൈറസി ആക്രമണമെന്ന് സംവിധായകന്‍! 28 ലിങ്കുകള്‍ സഹിതം പരാതി

    Recommended Video

    ലാലേട്ടന്റെ ആ ഹിറ്റ് ഗാനത്തിന് അടിപൊളി റീമിക്‌സ് വരുന്നു | filmibeat Malayalam
    രാജാവിന്റെ മകന്‍ ഹാഷ്ടാഗുകള്‍

    രാജാവിന്റെ മകന്‍ ഹാഷ്ടാഗുകള്‍

    അതേസമയം ട്വിറ്ററില്‍ #33YearsOfRajavinteMakan എന്ന പേരിലായിരുന്നു സിനിമയുടെ ഹാഷ്ടാഗുകള്‍ വന്നുതുടങ്ങിയത്. സിനിമയെക്കുറിച്ചുളള ഓര്‍മ്മകളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടായിരുന്നു ആരാധകര്‍ എത്തിയിരുന്നത്. മോഹന്‍ലാല്‍ രാജാവിന്റെ മകനിലൂടെ സൂപ്പര്‍ താരമായതിനെക്കുറിച്ചായിരുന്നു അധികപേരും ട്വീറ്റ് ചെയ്തിരുന്നത്. 33 വര്‍ഷങ്ങള്‍ക്കിപ്പുറവും രാജാവിന്റെ മകനെയും മോഹന്‍ലാലിന്റെ വിന്‍സെന്റ് ഗോമസിനെയും ആരും മറന്നിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. രാജാവിന്റെ മകന്‍ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറികൊണ്ടിരിക്കുകയാണ്.

    English summary
    33 years of mohanlal's rajavinte makan movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X