»   » ഒരേ ഒരു വര്‍ഷം, 34 സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍! മോഹന്‍ലിന്റെ ഈ റെക്കോഡ് മറികടക്കാന്‍ ആര്‍ക്ക് കഴിയും?

ഒരേ ഒരു വര്‍ഷം, 34 സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍! മോഹന്‍ലിന്റെ ഈ റെക്കോഡ് മറികടക്കാന്‍ ആര്‍ക്ക് കഴിയും?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു വര്‍ഷം മാസത്തില്‍ ഒന്ന് എന്ന കണക്കിലായാലും 12 സിനിമകള്‍ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും പ്രയാസമാണ്. സഹതാര വേഷങ്ങലളില്‍ എത്തുന്നവര്‍ക്ക് പോലും ഇത് പ്രയാസമാകും എന്നിരിയ്‌ക്കെ ഒരു വര്‍ഷം 34 സിനിമകളില്‍ അഭിനയിച്ച ഒരു സൂപ്പര്‍സ്റ്റാര്‍ മലയാള സിനിമയിലുണ്ട് ! 1986, ആ വര്‍ഷം മോഹന്‍ലാലിനും മലയാള സിനിമയ്ക്കും മറക്കാന്‍ കഴിയില്ല.

എല്ലാം ഡമ്മി, മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടുപോലുമില്ല എന്ന് പറഞ്ഞവര്‍ക്ക് സൂപ്പര്‍സ്റ്റാറിന്റെ മറുപടി

34 സിനിമകള്‍ അഭിനയിച്ചതില്‍ ഭൂരിഭാഗവും സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. മോഹന്‍ലാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കയറിയതും, ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടിയതും ഈ വര്‍ഷണാണ്. ഇത് മാത്രമല്ല, കരിയറിലെ പല പ്രധാന കഥാപാത്രങ്ങളും കിട്ടിയ വര്‍ഷം. 1986 ല്‍ മോഹന്‍ലാല്‍ ചെയ്ത ആ 34 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

നിന്നിഷ്ടം എന്നിഷ്ടം

ആലപ്പി അഷറഫ് സംവിധാനം ചെയ്ത ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. പ്രിയദര്‍ശന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ലാലിനൊപ്പം പ്രിയ, സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസായത്.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍

സിദ്ധിഖ് ലാലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. ലാലിനൊപ്പം തിലകന്‍, റഹ്മാന്‍, ലിസി, ശങ്കരാടി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജനുവരി 3 നാണ് തിയേറ്ററിലെത്തിയത്.

ഒപ്പം ഒപ്പത്തിനൊപ്പം

കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ സോമന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം ഒപ്പത്തിനൊപ്പം. ജെറി അമല്‍ദേവിന്റെ മനോഹരമായ ഗാനങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ ചിത്രത്തില്‍ ലാലിനൊപ്പം ശങ്കര്‍, മേനക, ലാലു അലക്‌സ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു

ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. ലിസിയാണ് ചിത്രത്തിലെ നായികയായെത്തിയത്.

പഞ്ചാഗ്നി

മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാഗ്നി. എംടി വാസുദേവന്‍ നായരുടേതാണ് തിരക്കഥ. ഗീത, നദിയ മൊയ്തു, തിലകന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി

കരിയിലക്കറ്റുപോലെ

ഇന്‍സ്‌പെക്ടര്‍ അച്യുതന്‍കുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ പദ്മരാജ് ചിത്രമാണ് കരിയിലക്കാറ്റുപോലെ. റഹ്മാനും മമ്മൂട്ടിയും ലാലിനൊപ്പം പ്രധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തിലെത്തി. ശ്രീപ്രിയ, കാര്‍ത്തിക, ജലജ, ഉണ്ണി മേരി തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാരായി എത്തിയത്.

അഭയം തേടി

മോഹന്‍ലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അഭയം തേടി. എംടി വാസുദേവന്‍ നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. ശോഭന ചിത്രത്തിലെ നായികയായി

വാര്‍ത്ത

ടി ദാമോധരന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്ത. മോഹന്‍ലാലും മമ്മൂട്ടിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി. ഫെബ്രുവരി 28 നാണ് ചിത്രം റിലീസായത്

ഗീതം

മമ്മൂട്ടി, മോഹന്‍ലാല്‍, ഗീത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗീതം. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. 1986 ഒക്ടോബര്‍ 9 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

ഇനിയും കുരുക്ഷേത്രം

ജെ ശശികുമാറാണ് മോഹന്‍ലാലിനെ നായകനാക്കി ഇനിയും കുരുക്ഷേത്രം എന്ന ചിത്രമൊരുക്കിയത്. ശോഭന, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭാസി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായി. മാര്‍ച്ച് 1 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

കാവേരി

രാജീവ് നാഥ് സംവിധാനം ചെയ്ത കാവേരി എന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ നായര്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. മെയ് 23 ന് ചിത്രം റിലീസ് ചെയ്തു. നെടുമുടി വേണുവും രാജീവ്‌നാഥും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.

മിഴിനീര്‍പ്പൂവുകള്‍

കമല്‍ സംവിധാനം ചെയ്ത മിഴിനീര്‍ പൂവുകള്‍ എന്ന ചിത്രവും 1986 ലാണ് റിലീസായത്. ജൂണ്‍ 19 ന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ ഉര്‍വശി, ലിസി, സുകുമാരി, ഇന്നസെന്റ് തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തി.

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്

മമ്മൂട്ടിയെയും സുഹാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്. സുഹാസിനിയുടെ സഹോദരനായ പോളി എന്ന കഥാപാത്രമായി ഒരു അതിഥി താരത്തെ ലാല്‍ അവതരിപ്പിച്ചു

നിമിഷങ്ങള്‍

പികെ എബ്രഹാമിന്റെ തിരക്കഥയില്‍ ആര്‍കെ സംവിധാനം ചെയ്ത ചിത്രമാണ് നിമിഷങ്ങള്‍. മോഹന്‍ലാല്‍, ശങ്കര്‍, നളിനി, ജഗതി ശ്രീകുമാര്‍, കാപ്റ്റന്‍ രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സെപ്റ്റര്‍ 16 നാണ് ചിത്രം റിലീസ് ചെയ്തത്.

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം

ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടുകൂട്ടാം. ലാലിനൊപ്പം മേനക, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, മാമൂക്കോയ, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി. ജനുവരി 11 നാണ് ചിത്രം റിലീസായത്

യുവജനോത്സവം

ശ്രീകുമാരന്‍ തമ്പിയാണ് യുവജനോത്സവം എന്ന ചിത്രം സംവിധാനം ചെയ്തത്. ജയന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ഉര്‍വശി, സുരേഷ് ഗോപി, മേനക തുടങ്ങിയവരും കഥാപാത്രങ്ങളായി. ആഗസ്റ്റ് 1 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍

പ്രിയദര്‍ശന്‍ - ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ഹലൗ മൈ ഡിയര്‍ റോങ് നമ്പര്‍. മണിയന്‍പിള്ള രാജു, ലിസി, മേനക, മുകേഷ് ജഗതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ശോഭരാജ്

ശോഭരാജ്, ധര്‍മരാജ് എന്നിങ്ങനെ ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് ശോഭരാജ്. അമിതാബ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ്. ടിജി രവി, ഉമ്മര്‍, മാധവി തുടങ്ങിയവര്‍ ലാലിനൊപ്പം ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായി.

ഒന്ന് മുതല്‍ പൂജ്യം വരെ

രഘുനാഥ് പാലേരിയാണ് ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാലും ആശ ജയറാമും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവോദയ അപ്പച്ചനാണ് നിര്‍മ്മിച്ചത്. ഒക്ടോബബര്‍ 20 നാണ് സിനിമ റിലീസ് ചെയ്തത്.

എന്റെ എന്റേത് മാത്രം

മോഹന്‍ലാല്‍, കാര്‍ത്തിക, ബേബി ശാലിനി, ലാലു അലക്‌സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജെ ശശികുമാറാണ് എന്റെ എന്റെമാത്രം എന്ന ചിത്രം സംവിധാനം ചെയ്തത്. കലൂര്‍ ഡെന്നീസിന്റെയാണ് തിരക്കഥ. ഏപ്രില്‍ 26 ന് ചിത്രം റിലീസ് ചെയ്തു

പടയണി

ടിഎസ് മോഹന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പടയണി. സുകുമാരനാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, ദേവന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

മനസ്സിലൊരു മണിമുത്ത്

1986 ല്‍ മോഹന്‍ലാലും ജെ ശശികുമാറും വീണ്ടുമൊന്നിച്ചപ്പോള്‍ പിറന്നതാണ് മനസ്സിലൊരു മണിമുത്ത് എന്ന ചിത്രം. സുരേഷ് ഗോപി, ഉര്‍വശി, ശങ്കരാടി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

ലാലിന്റെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിലൊന്നാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തികയും ശ്രീനിവാസനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീനിവാസന്റേതാണ് തിരക്കഥ

അടിവേരുകള്‍

പി അനിലിന്റെ സംവിധാനത്തില്‍ 1986 ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് അടിവേരുകള്‍. കാര്‍ത്തിക, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

ദേശാടനക്കിളികള്‍ കരയാറില്ല

പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രം. കാര്‍ത്തിക, ശാരി, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തിയത്. മാര്‍ച്ച് 17 ന് സിനിമ റിലീസ് ചെയ്തു.

രേവതിക്കൊരു പാവക്കുട്ടി

ഭരത് ഗോപിയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് രേവതിക്കൊരു പാവക്കുട്ടി. രവി വള്ളത്തോളും ജോണ്‍ പോളും തിരക്കഥ എഴുതിയ ചിത്രം സയ്യ്ദ് കോക്കറാണ് നിര്‍മ്മിച്ചത്. രാധ, മേനക, ലിസി എന്നിവര്‍ നായികമാരായി എത്തി.

കുഞ്ഞറ്റക്കിളികള്‍

ശോഭന, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജെ ശശികുമാര്‍ സംവിധാനം ചെയ്ത കുഞ്ഞാറ്റക്കിളികള്‍ എന്ന ചിത്രവും 1986 ലാണ് തിയേറ്ററിലെത്തിയത്. എംജി സോമന്‍, സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ടിപി ബാലഗോപാലന്‍ എംഎ

ലാലിന് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ടിപി ബാലഗോപാലന്‍ എംഎ. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയാണ് നായികയായെത്തിയത്.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്

തുടര്‍ച്ചയായി മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് - ശ്രീനിവാസ് കൂട്ട്‌കെട്ട് നേടിയ വിജയമാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്. കാര്‍ത്തിക, സീമ, ശ്രീനിവാസ്, തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തിയ ചിത്രം കാസിനോ ഫിലിംസാണ് നിര്‍മ്മിച്ചത്.

രാജാവിന്റെ മകന്‍

മോഹന്‍ലാല്‍ വിന്‍സന്റ് ഗോമസ് എന്ന മാസ് കഥാപാത്രമായി എത്തിയത് 1986 ലാണ്. രാജാവിന്റെ മകനിലൂടെ ലാല്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുകയായിരുന്നു. തമ്പി കണ്ണന്താനമാണ് ചിത്രം സംവിധാനം ചെയ്തത്.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

പദ്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത കാവ്യമായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രം. ശാരി, തിലകന്‍, വിനീത് തുടങ്ങിയവര്‍ ലാലിനൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി.

സുഖമോ ദേവി

വേണു നാഗവള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഖമോ ദേവി. ലാലിനൊപ്പം പ്രധാന്യമുള്ള വേഷത്തില്‍ ശങ്കറും ചിത്രത്തിലെത്തി. ഗീത, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

താളവട്ടം

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായ താളവട്ടവും 1986 ലാണ് റിലീസായത്. കാര്‍ത്തികയും ലിസിയുമാണ് ചിത്രത്തിലെ നായികമാരായത്. എംജി സോമന്‍, മുകേഷ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി.

English summary
34 Super Hit Movies In One Year By Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam