»   » ജയറാം-മുകേഷ് കൂട്ടുകെട്ടിന് എന്തുപറ്റി, 90കളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന അഞ്ച് ചിത്രങ്ങള്‍

ജയറാം-മുകേഷ് കൂട്ടുകെട്ടിന് എന്തുപറ്റി, 90കളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന അഞ്ച് ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പത്തോളം ചിത്രങ്ങളില്‍ ജയറാമും മുകേഷും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 90കളില്‍ ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ വിജയമായിരുന്നു. എഴുന്നള്ളത്ത്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കസ്റ്റംസ് ഡയറി, വക്കാലത്ത് നാരായണന്‍ക്കുട്ടി ഏറ്റവും പുതിയ ചിത്രമായ ലക്കി സ്റ്റാര്‍ തുടങ്ങിയവയിലൊക്കെ ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളാണ്.

ജയറാമിന്റെ ആദ്യ ചിത്രമായ അപരന്‍ എന്ന ചിത്രത്തിലും മുകേഷ് പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. പത്മരാജനാണ് ചിത്രം സംവിധാനം ചെയ്തത്. തീര്‍ച്ചയായും പ്രേക്ഷകരുടെ എവര്‍ഗ്രീന്‍ കൂടിച്ചേരല്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 90കളില്‍ ഇരുവരും ഒന്നിച്ച ഏറ്റവും മികച്ച ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

തൂവല്‍ സ്പര്‍ശം

1990ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്പര്‍ശം. സുരേഷ് ഗോപി, മുകേഷ്, സായ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മറുപ്പുറം

1990ല്‍ പുറത്തിറങ്ങിയ മറുപ്പുറം എന്ന ചിത്രത്തിലും ജയറാമും മുകേഷും ഒന്നിച്ച് അഭിനയിച്ചു. വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ട് പേരും തുല്യ റോളിലാണ് അഭിനയിച്ചത്. ജയറാമിന്റെയും മുകേഷിന്റെയും ഒത്തിരി കോമഡി രംഗങ്ങളായിരുന്നു ചിത്രത്തിന്റെ ആദ്യ പകുതി.

മാലയോഗം

1990ല്‍ ജയറാമും മുകേഷും അഭിനയിച്ച ചിത്രമായിരുന്നു മാലയോഗം. രമേഷന്‍, ജോസ് എന്നീ കഥാപാത്രങ്ങളെയാണ് ജയറാമും മുകേഷും ചിത്രത്തില്‍ അവതരിപ്പിച്ചത്. ഹാസ്യവും വൈകാരികവുമായ രംഗങ്ങള്‍ ചേര്‍ന്ന് ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ വിജയമായിരുന്നു.

ആയുഷ്‌കാലം

ജയറാമിനെയും മുകേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ കമല്‍ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്തു. 1992ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ് ചെയ്തതായിരുന്നു. ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.

ഫ്രണ്ട്‌സ്

1999ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്സ് സൂപ്പര്‍ഹിറ്റായിരുന്നു. ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയുടെ വിജയത്തെ തുടര്‍ന്ന് ചിത്രം തമിഴില്‍ പുനര്‍ നിര്‍മ്മിച്ചിരുന്നു.

English summary
Jayaram-Mukesh Combo: 5 Best Movies Of The Most Loved Pair Of The 90's!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam