»   » 22 സിനിമകള്‍, ഹിറ്റായത് അഞ്ചു സിനിമകള്‍ മാത്രം, കഴിഞ്ഞ അഞ്ചു വര്‍ഷം ദിലീപിന് എങ്ങനെയായിരുന്നു

22 സിനിമകള്‍, ഹിറ്റായത് അഞ്ചു സിനിമകള്‍ മാത്രം, കഴിഞ്ഞ അഞ്ചു വര്‍ഷം ദിലീപിന് എങ്ങനെയായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷയോടെ ദിലീപ് ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാറുണ്ട്. സമീപക്കാലത്തായി ദിലീപ് ചിത്രങ്ങള്‍ കാണാനായി തിയേറ്ററില്‍ എത്തിയവരില്‍ ഏറെയും കുടുംബ പ്രേക്ഷകരായിരുന്നു. ഇപ്പോള്‍ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനാകുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

ജയവും പരാജയവും ഒരു പോലെ നേരിട്ടതായിരുന്നു ദിലീപിന്റെ കഴിഞ്ഞ വര്‍ഷങ്ങള്‍. 2013ല്‍ ഓണം റിലീസിന് എത്തിയ ശൃംഗാരവേലന് ശേഷം കാര്യമായ വിജയങ്ങളൊന്നും ദിലീപിനുണ്ടായിട്ടില്ല. നാടോടി മന്നന്‍, റിങ് മാസ്റ്റര്‍, അവതാരം തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും അവയൊക്കെയും ബോക്‌സോഫീസില്‍ പരാജയമായിരുന്നു. അതിന് ശേഷം 2015 അവസാനത്തില്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസ് ബോക്‌സോഫീസില്‍ വന്‍ വിജയം നേടി. തുടര്‍ച്ചയായി പരാജയം നേരിട്ട ദിലീപിന്റെ ശക്തമായ തിരിച്ച് വരവ് കൂടിയായിരുന്നു ടു കണ്‍ട്രീസ്.

കഴിഞ്ഞ വര്‍ഷംക്കൊണ്ട് ദിലീപിന്റെ 22 സിനിമകളാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ സൂപ്പര്‍ഹിറ്റായ അഞ്ചു സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. തുടര്‍ന്ന് വായിക്കാം.

ടു കണ്‍ട്രീസ്

2015 ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ടു കണ്‍ട്രീസ്. ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോസീല്‍ വന്‍ വിജയം നേടി. മലയാളത്തിലെ മുന്‍ റെക്കോര്‍ഡ് കടത്തി വെട്ടിയ ചിത്രം ദിലീപിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു. 50 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

മായാമോഹിനി

അടുത്ത് കാലത്ത് ബോക്‌സോഫീസ് റെക്കോര്‍ഡ് തകര്‍ത്ത മറ്റൊരു ചിത്രമാണ് മായാമോഹിനി. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച മായാമോഹിനി എന്ന പെണ്‍ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 22 കോടി ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. 2012ലാണ് ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങിയത്.

കിങ് ലയര്‍

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെ തിരിച്ച് വരവായിരുന്നു ദിലീപിനെ നായകനാക്കിയ കിങ് ലയര്‍. റിലീസിന് ശേഷം നെഗറ്റീവ് നിരൂപണങ്ങള്‍ പ്രചരിച്ചെങ്കിലും ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി.

മൈ ബോസ്

ദിലീപ്-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെ കോമഡി ത്രില്ലറാണ് 2012ല്‍ പുറത്തിറങ്ങിയ മൈ ബോസ്. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി. ഒരു കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ന്ന ചിത്രം ബോക്‌സോഫീസില്‍ 14 കോടി നേടി.

ശൃംഗാരവേലന്‍

2013ന് ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ദിലീപിന്റെ ശൃംഗാര വേലന്‍. 12 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

English summary
5 Biggest Hits Of Dileep From The Last 5 Years!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam