»   » തുടക്കത്തിലെ തോല്‍പ്പിച്ചു കളഞ്ഞു, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ അഞ്ച് ചിത്രങ്ങള്‍

തുടക്കത്തിലെ തോല്‍പ്പിച്ചു കളഞ്ഞു, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ അഞ്ച് ചിത്രങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

മികച്ച ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചുക്കൊണ്ടാണ് 2016ന്റെ തുടക്കം. എന്നാല്‍ അവയില്‍ ചില നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയി. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ മൂല്യങ്ങളും ഈ ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെട്ടു.

ചിത്രങ്ങളിലെ നായകന്റെയോ സംവിധായകന്റെയോ തെറ്റുകൊണ്ടായിരുന്നില്ല ഈ ചിത്രങ്ങള്‍ വിജയ്ക്കാതിരുന്നത്. പ്രേക്ഷകര്‍ കാരണം തിയേറ്ററുകളില്‍ പരാജയപ്പെട്ട ചിത്രങ്ങളായിരുന്നു ഇവയൊക്കെയും. കാണൂ.. ഈ വര്‍ഷം തുടക്കത്തിലെ പ്രേക്ഷകര്‍ തോല്‍പ്പിച്ച അഞ്ച് ചിത്രങ്ങള്‍...

തുടക്കത്തിലെ തോല്‍പ്പിച്ചു കളഞ്ഞു, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ അഞ്ച് ചിത്രങ്ങള്‍

മഹേഷിന്റെ പ്രതികാരം വിജയയത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. എബി വര്‍ഗ്ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് അവതരിപ്പിച്ചത്.

തുടക്കത്തിലെ തോല്‍പ്പിച്ചു കളഞ്ഞു, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ അഞ്ച് ചിത്രങ്ങള്‍

മനോജ് ഖന്ന സംവിധാനം ചെയ്ത ചിത്രമാണ് അമീബ. കാസര്‍ഗോട്ടെ എന്റോസള്‍ഫാന്റെ ദുരിത കാഴചകളായിരുന്നു അമീബയില്‍. അനുമോള്‍,അനീഷ് ജി നായര്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തുടക്കത്തിലെ തോല്‍പ്പിച്ചു കളഞ്ഞു, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ അഞ്ച് ചിത്രങ്ങള്‍

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കഥ പറയുന്ന ചിത്രമായിരുന്നു രണ്ട് പെണ്‍കുട്ടികള്‍. ഇവര്‍ സമൂഹത്തില്‍ നേരിടുന്ന ചില പ്രശ്‌നങ്ങളായിരുന്നു ചിത്രത്തില്‍. ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ അന്ന ഫാത്തിമയ്ക്ക് മികച്ച ബാല താരത്തിനുള്ള ഈ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. 2016 ജനുവരിയിലാണ് ചിത്രം പുറത്തിറങ്ങിയത്.

തുടക്കത്തിലെ തോല്‍പ്പിച്ചു കളഞ്ഞു, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ അഞ്ച് ചിത്രങ്ങള്‍

എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജലം. സ്വന്തമായി കിടപ്പാടമില്ലാത്തവരുടെ കഥ പറയുന്ന ചിത്രം. പ്രിയങ്ക നായരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

തുടക്കത്തിലെ തോല്‍പ്പിച്ചു കളഞ്ഞു, പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ അഞ്ച് ചിത്രങ്ങള്‍

2016 മാര്‍ച്ച് 18നാണ് മൂന്നാം നാള്‍ ഞായറാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കുറുമ്പന്‍ എന്ന ദളിത് യുവാവിന്റെ ജീവിതമാണ് മൂന്നാം നാള്‍ ഞായറാഴ്ച. സലിം കുമാര്‍ നിര്‍മ്മിച്ച് ടിഎ റസാഖാണ് ചിത്രം സംവിധാനം ചെയ്തത്.

English summary
5 Brilliant Malayalam Films That Went Unnoticed In 2016 So Far!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam