»   » പുലിമുരുകനും ദൃശ്യത്തിനും പുറമേ സൂപ്പര്‍ ഹിറ്റാവുമെന്നു പ്രതീക്ഷിച്ച ലാല്‍ ചിത്രങ്ങള്‍...

പുലിമുരുകനും ദൃശ്യത്തിനും പുറമേ സൂപ്പര്‍ ഹിറ്റാവുമെന്നു പ്രതീക്ഷിച്ച ലാല്‍ ചിത്രങ്ങള്‍...

Posted By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് ഇനിയും തിയറ്ററുകളിലോടുന്നുണ്ട്. മലയാളി പ്രേക്ഷകരില്‍ ഭൂരി ഭാഗവും ചിത്രം കണ്ടെങ്കിലും ഒരു വിഭാഗം ചിത്രത്തെ രണ്ടു കൈയ്യുംനീട്ടി സ്വീകരിച്ചപ്പോള്‍ മറ്റൊരു വിഭാഗം ഇതിനേക്കാള്‍ എത്രയോ നല്ല ലാല്‍ ചിത്രങ്ങള്‍ നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന വാദവുമായാണെത്തിയത്.

പുലി മുരുകനു മുന്‍പ് ഒപ്പവും ദൃശ്യവുമായിരുന്നു സൂപ്പര്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രങ്ങള്‍. എന്നാല്‍ ദൃശ്യത്തിനു മുന്‍പ് പുറത്തിറങ്ങിയ ഈ ലാല്‍ ചിത്രങ്ങള്‍ മികച്ച ചിത്രങ്ങളായിരുന്നു എന്നാണ് നിരൂപക പക്ഷം. അവയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി ലഭിക്കാതെ പോയി. അവയില്‍ ചിലതിവയാണ്...

പ്രണയം

2011 ല്‍ ബ്ലസി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രണയം. മാത്യൂസ് എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഒരു വിഭാഗം പ്രേക്ഷകരില്‍ മാത്രം ഒതുങ്ങി നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ലാലിന്റെ ബോക്‌സോഫീസ് ഹിറ്റുകളില്‍ പെടാതെ പോയി.

സ്്‌നേഹ വീട്

ലാല്‍ ചിത്രങ്ങളില്‍ സൂപ്പര്‍ ഹിറ്റായി തീരമായിരുന്ന ചിത്രമായിരുന്നു സ്‌നേഹ വീട്. പ്രേക്ഷകരിഷ്ടപ്പെടുന്ന പഴയ മോഹന്‍ലാലിന്റെ മാനറിസങ്ങളുമയാണ് ലാല്‍ ഈ ചിത്രത്തിലെത്തിയത്. പക്ഷേ ഈ ചിത്രവും ഹിറ്റായെങ്കിലും സൂപ്പര്‍ ഹിറ്റുകളില്‍പ്പെടാതെ പോയി

ഗ്രാന്റ് മാസ്റ്റര്‍

2012 ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് മാസ്റ്റര്‍ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു. സൂപ്പര്‍ ഹിറ്റ് ലിസ്റ്റില്‍പ്പെടുത്താമായിരുന്ന ഈ ചിത്രം ചൈന ടൗണ്‍, ലോഹം തുടങ്ങിയ ലാല്‍ ചിത്രങ്ങളെ പോലെ മാത്രമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

റെഡ് വൈന്‍

വന്‍ ബോക്‌സ് ഓഫീസ് വിജയം പ്രതീക്ഷിച്ച്് ഒരുക്കിയ ചിത്രമായിരുന്നു റെഡ് വൈന്‍. ലാലിനൊപ്പം ആസിഫ് അലിയും ഫഹദ് ഫാസിലുമെല്ലാം ഉണ്ടായിരുന്നെങ്കിലും ചിത്രം പ്രതീക്ഷിച്ചത്ര ഹിറ്റാവാതെ പോയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

കൂതറ

2014 ല്‍ പുറത്തിറങ്ങിയ ലാല്‍ ചിത്രമായിരുന്നു കൂതറ. ഒരു വിഭാഗം യുവാക്കളെ കുറിച്ചായിരുന്നു ചിത്രമെങ്കിലും ലാല്‍ ഒരു പ്രധാന റോളിലെത്തിയ ചിത്രമായിരുന്നു ഇത്. ഉസ്താദ് സാലി എന്ന ലാല്‍ കഥാപാത്രം ചിത്രത്തിന്റെ രണ്ടാം പകുതിയിലാണെത്തുന്നത്. ഈ ചിത്രവും ലാലിന്റെ സൂപ്പര്‍ഹിറ്റുകളില്‍പ്പെടാതെ പോയെന്നാണ് പറയുന്നത്

പുലിമുരുകനിലെ ഫോട്ടോസിനായി

English summary
The decade, so far, has been a good one for Mohanlal. But, some of his movies definitely deserved much more

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam