»   » ജയന്‍ ആക്ഷന്‍ ഹീറോ മാത്രമായിരുന്നില്ലെന്ന് ഈ ചിത്രങ്ങള്‍ പറയും..

ജയന്‍ ആക്ഷന്‍ ഹീറോ മാത്രമായിരുന്നില്ലെന്ന് ഈ ചിത്രങ്ങള്‍ പറയും..

By: Pratheeksha
Subscribe to Filmibeat Malayalam

ജയനെന്ന മഹാപ്രതിഭ ഓര്‍മ്മയായിട്ട് ഇന്നലെ 36 വര്‍ഷം കഴിഞ്ഞു. മലയാളിയുടെ മനസ്സില്‍ നായക പരിവേഷത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ ജയന്‍ പൊതുവെ പൗരുഷത്തിന്റെയു സാഹസികതയുടെയും പ്രതിരൂപമായാണ് പിന്നീട് അറിയപ്പെട്ടത്.

നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ജയന്‍ ഒരു ആക്ഷന്‍ താരമാത്രമായിരുന്നില്ലെന്നും എല്ലാ റോളുകളും അനായാസം ചെയ്യാന്‍ കഴിവുള്ള ബഹുമുഖ പ്രതിഭയായിരുന്നെന്ന് ഈ ചിത്രങ്ങള്‍ പറയും..

അനുപല്ലവി

1979 ല്‍ പുറത്തിറങ്ങിയ അനു പല്ലവി എന്ന ചിത്രത്തില്‍ നര്‍മ്മബോധമുളള ഒരു കുടുംബനാഥന്റെ വേഷമായിരുന്നു ജയന്. ഫാമിലി ഡ്രാമ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രം ഏറെ ജനപ്രീതിനേടിയിരുന്നു. പ്രേം നസീര്‍, ഉമ്മര്‍, ഷീല തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍

അച്ചാരം അമ്മിണി ഓശാരം ഓമന

അടൂര്‍ ഭാസി സംവിധാനം ചെയ്ത് 1977 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അച്ചാരം അമ്മിണി ഓശാരം ഓമന. മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ റോളായിരുന്നു ജയന് ഈ ചിത്രത്തില്‍. ജയന്‍ നന്നായി കൈകാര്യം ചെയ്ത റോളുകളിലൊന്നായിരുന്നു ഇത്.

വേനലില്‍ ഒരു മഴ

തമിഴ് ചിത്രം മുള്ളും മലരും എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 1977 ല്‍ പുറത്തിറങ്ങിയ വേനലില്‍ ഒരു മഴ. ഗ്രാമത്തില്‍ നിന്നെത്തുന്ന ഒരു എന്‍ജിനീയറുടെ റോളായിരുന്നു ജയന് ചിത്രത്തില്‍. ശ്രീകുമാരന്‍ തമ്പി സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ഇത്.

ഏതോ ഒരു സ്വപ്നം

ജയന്‍ സന്യാസിയായി അഭിനയിച്ച ചിത്രമായിരുന്നു ഏതോ ഒരു സ്വപ്‌നം. ശ്രീകുമാരന്‍ തമ്പിയായിരുന്നു ഈ ചിത്രത്തിന്റെയും സംവിധായകന്‍. 1978 ലാണ് ചിത്രം പുറത്തിറങ്ങിയത്.

ശരപഞ്ജരം

1979 ല്‍ പുറത്തിറങ്ങിയ ശരപഞ്ജരമാണ് ജയന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവമുണ്ടാക്കിയതെന്നു പറയാം. ആക്ഷന്‍ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണെങ്കിലും ചിത്രത്തിലെ ജയന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗ്രഹിച്ചതെന്തും നേടാന്‍ ഏതറ്റം വരെയും പോകുന്ന കഥാപാത്രത്തെയാണ് ജയന്‍ അവതരിപ്പിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷീല ,സത്താര്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍..

English summary
Yesteryear superstar Jayan was much more than just an action hero. 5 performances of the actor that prove he was a versatile actor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam