»   » ബിജു മേനോൻ ആസിഫ് അലി കൂട്ടുക്കെട്ട്, അറിയേണ്ട ചില കാര്യങ്ങള്‍

ബിജു മേനോൻ ആസിഫ് അലി കൂട്ടുക്കെട്ട്, അറിയേണ്ട ചില കാര്യങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. നവാഗതനായ ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കും.

ആശാ ശരത്, രജിഷ വിജയന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സുധീര്‍ കരമന,ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നവീണ്‍ ബാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍.

ബിജു മേനോൻ ആസിഫ് അലി കൂട്ടുക്കെട്ട്, അറിയേണ്ട ചില കാര്യങ്ങള്‍

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍,ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയവയെല്ലാം മികച്ച ചിത്രങ്ങളായിരുന്നു.

ബിജു മേനോൻ ആസിഫ് അലി കൂട്ടുക്കെട്ട്, അറിയേണ്ട ചില കാര്യങ്ങള്‍

നവാഗതനായ ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്റെ സഹോദരനാണ് ഖാലിദ് റഹ്മാന്‍. പ്രമുഖ സംവിധായകര്‍കൊപ്പം സഹസംവിധായകനായും ഖാലിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിജു മേനോൻ ആസിഫ് അലി കൂട്ടുക്കെട്ട്, അറിയേണ്ട ചില കാര്യങ്ങള്‍

വളരെ സൂക്ഷമതയോടെയാണ് ബിജു മേനോന്‍ അടുത്തിടെയായി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ആസിഫ് അലിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇതുവരെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റര്‍, ടീസര്‍, ട്രെയിലറെല്ലാം ബിജു മേനോന്‍, ആസിഫ് അലി കൂട്ടുക്കെട്ടിലെ വിജയം ഉറപ്പിക്കാം.

ബിജു മേനോൻ ആസിഫ് അലി കൂട്ടുക്കെട്ട്, അറിയേണ്ട ചില കാര്യങ്ങള്‍

ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനര്‍ കൂടിയാണ്. കുടുംബ ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

ബിജു മേനോൻ ആസിഫ് അലി കൂട്ടുക്കെട്ട്, അറിയേണ്ട ചില കാര്യങ്ങള്‍

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്തകാലത്തായി പ്രേക്ഷകര്‍ സ്വീകിരിച്ച രണ്ട് നടന്മാരാണ് സൗബിനും ശ്രീനാഥ് ഭാസിയും.

English summary
5 Reasons To Watch The Movie!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam