»   » ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

Written By:
Subscribe to Filmibeat Malayalam

2015 ഒക്ടോബറില്‍ റിലീസ് ചെയ്ത കനല്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. പത്ത് മാസമായി മോഹന്‍ലാലിന്റെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. 2016 പൂര്‍ണമായും ലാല്‍ വിട്ടു നില്‍ക്കുകയാണോ എന്ന് ആരാധകര്‍ ഭയന്നു. എന്നാല്‍ ഇനി ഇല്ല, ആഗസ്റ്റ് മുതല്‍ അങ്ങോട്ട് മോഹന്‍ലാല്‍ തുടങ്ങുകയാണ്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

ഏറെ പ്രതീക്ഷയോടെ എത്തുന്ന അഞ്ച് ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. ഈ വര്‍ഷം എന്തുകൊണ്ട് ലാലിന്റേതായി ഒരു ചിത്രവും റിലീസ് ചെയ്തില്ല എന്നതിന്റെ കാരണവും ഈ ചിത്രങ്ങളാണ്. രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ഉള്‍പ്പടെ വരാനിരിക്കുന്ന ലാലിന്റെ ആ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

മലയാള സിനിമയിലെ റെക്കോര്‍ഡുകളെല്ലാം പുലിമുരുകന്‍ തിരുത്തി എഴുതും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒക്ടോബര്‍ 7 ന് ചിത്രം റിലീസ് ചെയ്യും. ലാലിന്റെ ഈ വര്‍ഷത്തെ ബിഗ് റിലീസാണ് പുലിമുരുകന്‍

ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

തീര്‍ത്തും വ്യത്യസ്തമായൊരു പരീക്ഷണവുമായി മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് ഒപ്പം എന്ന ചിത്രത്തിലൂടെ. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്ധനായിട്ടാണ് ലാല്‍ എത്തുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും

ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

തെലിങ്ക് സിനിമാ ലോകം കീഴടക്കാന്‍ ഒരുങ്ങുകയാണ് ലാല്‍. മോഹന്‍ലാലിന് ഇപ്പോള്‍ ഏറ്റവും യോജിക്കുന്ന ഒരു കഥാപാത്രമായിട്ടാണ് മനമാന്ത എന്ന തെലുങ്ക് ചിത്രത്തില്‍ ലാല്‍ എത്തുന്നത്. വിസ്മയം എന്ന പേരില്‍ മലയാളത്തിലും എത്തുന്ന ചിത്രം ആഗസ്റ്റ് 5 ന് റിലീസ് ചെയ്യും

ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

തെലുങ്കില്‍ ലാലിന്റേതായി തയ്യാറെടുക്കുന്ന മറ്റൊരു ചിത്രമാണ് ജനഗ ഗരേജ്. തീര്‍ത്തും മാസ് ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം

ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയോപനിഷത്ത്. ഉലഹന്നാന്‍ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ പഴയ ലാലായി തിരിച്ചെത്തും എന്നാണ് കേള്‍ക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

English summary
Mohanlal has had a silent year so far, with no releases to his credit. It has been 9 months since a film of Mohanlal made it to the theatres. But, the year ahead definitely holds good prospects for Mohanlal with some exciting projects in the lineup. Here, We list out the 5 reasons why we feel that the remaing part of 2016 would entirely belong to Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam