twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികള്‍ക്ക് മമ്മൂട്ടി നല്‍കിയ മുന്നറിയിപ്പ്! മെഗാസ്റ്റാര്‍ ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷം

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് മുന്നറിയിപ്പ്. വേണു സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സികെ രാഘവന്‍ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്. ദയ എന്ന ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഛായാഗ്രാഹകന്‍ കൂടിയായ വേണു പുതിയ സിനിമയുമായി എത്തിയിരുന്നത്.

    ഉണ്ണി ആര്‍ തിരക്കഥയും സംഭാഷവും ഒരുക്കിയ

    ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ മുന്നറിയിപ്പിന്റെ കഥ സംവിധായകന്റെതു തന്നെയായിരുന്നു. മമ്മൂക്ക കരിയറില്‍ മുന്‍പ് ചെയ്യാത്തൊരു തരം കഥാപാത്രം തന്നെയായിരുന്നു സികെ രാഘവന്‍. ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊന്നതിന് സികെ രാഘവന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആവുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പോകാന്‍ ഒരിടമില്ലാത്തതിനാല്‍ അയാള്‍ ജയിലില്‍ തന്നെ കഴിയുന്നു.

    ഇതിനിടെ ജയില്‍ സൂപ്രണ്ടിന്റെ

    ഇതിനിടെ ജയില്‍ സൂപ്രണ്ടിന്റെ ആത്മകഥയെഴുതാന്‍ ഗോസ് റൈറ്ററായി വരുന്ന അഞ്ജലി അറയ്ക്ക്ല്‍ എന്ന കഥാപാത്രം രാഘവന്റെ അടുത്തേക്ക് എത്തുകയാണ്. താനാരെയും കൊന്നിട്ടില്ലെന്ന് രാഘവന്‍ പറഞ്ഞത് അഞ്ജലി വിശ്വസിക്കുന്നു. തുടര്‍ന്ന് അയാളുടെ എഴുത്തുകള്‍ കണ്ട് വിസ്മയിക്കുന്ന അഞ്ജലി പിന്നീട് ഒരു ലേഖനത്തിലൂടെ രാഘവനെ വായനാലോകത്തിന് പരിചയപ്പെടുത്തുന്നു.

    തുടര്‍ന്ന് ഒരു കോര്‍പ്പറേറ്റ് ലിറ്റററി

    തുടര്‍ന്ന് ഒരു കോര്‍പ്പറേറ്റ് ലിറ്റററി എജന്‍സി രാഘവന്‍ എഴുതുന്നതായുളള ഒരു പുസ്തകത്തിന് അഞ്ജലിയുമായി കരാറില്‍ ഏര്‍പ്പെടുന്നു. അഞ്ജലി രാഘവനെ ജയിലില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുകയും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. മുന്നറിയിപ്പ് കണ്ട ഏതൊരാളും ഞെട്ടിയത് അവസാനത്തെ ആ ക്ലൈമാക്‌സ് സമയത്ത് തന്നെയാകും.

    <strong>എനിക്കൊപ്പം ദിലീപേട്ടന്റെ പേര് ചേര്‍ത്താണ് പല ഗോസിപ്പുകളും ഇറങ്ങിയത്! തുറന്നുപറഞ്ഞ് നമിത പ്രമോദ് </strong>എനിക്കൊപ്പം ദിലീപേട്ടന്റെ പേര് ചേര്‍ത്താണ് പല ഗോസിപ്പുകളും ഇറങ്ങിയത്! തുറന്നുപറഞ്ഞ് നമിത പ്രമോദ്

    പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച

    പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു ക്ലൈമാക്‌സ് തന്നെയാണ് മുന്നറിയിപ്പിന്റേത്. ആര്‍ക്കും പ്രവചിക്കാനാവാത്ത വിധം ഒരു ക്ലൈമാക്‌സ് നല്‍കിയാണ് സംവിധായകന്‍ സിനിമ അവസാനിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായും സികെ രാഘവന്‍ മാറിയിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം അഞ്ജലി അറക്കല്‍ എന്ന കഥാപാത്രമായി അപര്‍ണാ ഗോപിനാഥായിരുന്നു എത്തിയത്. അപര്‍ണയുടെയും കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ചിത്രം.

    <strong>തണ്ണീര്‍മത്തനു ശേഷം ദിലീഷ് പോത്തനൊപ്പം വിനീത് ശ്രീനിവാസന്‍! ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ചിത്രം </strong>തണ്ണീര്‍മത്തനു ശേഷം ദിലീഷ് പോത്തനൊപ്പം വിനീത് ശ്രീനിവാസന്‍! ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ചിത്രം

    2014 ഓഗസ്റ്റ് 22നാണ് മുന്നറിയിപ്പ്

    2014 ഓഗസ്റ്റ് 22നാണ് മുന്നറിയിപ്പ് പുറത്തിറങ്ങിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. പ്രമേയപരമായും മമ്മൂക്കയുടെയും അപര്‍ണയുടെയും പ്രകടനങ്ങള്‍കൊണ്ടുമായിരുന്നു മുന്നറിയിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. രണ്‍ജി പണിക്കര്‍, ജോയ് മാത്യൂ, സൈജു കുറുപ്പ്, പൃഥ്വിരാജ്, കൊച്ചുപ്രേമന്‍, വികെ ശ്രീരാമന്‍, നെടുമുടി വേണു, പ്രതാപ് പോത്തന്‍, മുത്തുമണി, ജോഷി മാത്യൂ,സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

    English summary
    5 years of Mammootty's Munnariyippu Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X