»   » മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍, സമീപകാലത്ത് ബോക്‌സോഫീസില്‍ 50 കോടി കടന്ന ചിത്രങ്ങള്‍!

മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍, സമീപകാലത്ത് ബോക്‌സോഫീസില്‍ 50 കോടി കടന്ന ചിത്രങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ഇത്തവണ പൂജയ്ക്ക് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. നിലവിലെ ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പുലിമുരുകന്‍ മുന്നേറുന്നത്.

60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. റിലീസ് ചെയ്ത് 14 ദിവസംകൊണ്ടാണ് പുലിമുരുകന്‍ ഇത്രയും വലിയ കളക്ഷന്‍ നേടിയിരിക്കുന്നത്. ഇതോടെ മലയാളത്തില്‍ 50 കോടി ലഭിച്ച ചിത്രങ്ങളില്‍ പുലിമുരുകനുമെത്തി.


50 കോടി ബോക്‌സോഫീസില്‍ നേടുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് പുലിമുരുകന്‍. കാണൂ.. മലയാള സിനിമയില്‍ 50 കോടി ബോക്‌സോഫീസില്‍ കടന്ന ചിത്രങ്ങള്‍. തുടര്‍ന്ന് വായിക്കൂ..


ദൃശ്യം

റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ദൃശ്യം തന്നെയാണ്. 68.15 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീയസ് കളക്ഷന്‍.


എന്ന് നിന്റെ മൊയ്തീന്‍

മലയാളത്തില്‍ 50 കോടിബോക്‌സോഫീസില്‍ നേടിയ ചിത്രത്തില്‍ പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീനുമുണ്ട്. 62 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.


പുലിമുരുകന്‍

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകനാണ് 50 കോടി ബോക്‌സോഫീസില്‍ നേടിയ മറ്റൊരു ചിത്രം. 60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ക്കൊണ്ട് ചിത്രം നേടിയ കളക്ഷനാണിത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അമ്പത് കോടി കടക്കുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.


പ്രേമം

2015ല്‍ പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രന്റെ പ്രേമവും അമ്പത് കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. നാലു കോടി മുടക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ കളക്ഷന്‍ 60 കോടിക്കടുത്താണ്.


ബാംഗ്ലൂര്‍ ഡേയ്‌സ്

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാംഗ്ലൂര്‍ ഡേയ്‌സിന്റെ 52 കോടിയാണ്.


ടു കണ്‍ട്രീസ്

50.58 കോടിയാണ് ടു കണ്‍ട്രീസിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്.


ഒപ്പം

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പവും ബോക്‌സോഫീല്‍ 50 കോടി നേടി.


English summary
50 crore malayalam movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X