twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍

    By Aswini
    |

    നടനും സംവിധായകനുമായ ശങ്കര്‍ പണിക്കര്‍ ഒരുക്കിയ സാന്റ്‌സിറ്റി മുതല്‍ നവാഗതനായ അല്‍ത്താഫ് അലി ഒരുക്കി ലാവണ്ടര്‍ വരെ മലയാളസിനിമയില്‍ ഈ വര്‍ഷം ഇതുവരെ 66 സിനിമകള്‍ റിലീസ് ചെയ്തു. അറുപത്തിയാറില്‍ വെറും ആറ് ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകപ്രീതി നേടിയതെന്ന സത്യം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതാണ്.

    <strong>Also Read: 6 മാസം 66 ചിത്രങ്ങള്‍; വിജയ്ച്ചത് വെറും 6 ചിത്രങ്ങള്‍; പ്രേമത്തിനെ പ്രേമിച്ച് പ്രേക്ഷകര്‍!!!</strong>Also Read: 6 മാസം 66 ചിത്രങ്ങള്‍; വിജയ്ച്ചത് വെറും 6 ചിത്രങ്ങള്‍; പ്രേമത്തിനെ പ്രേമിച്ച് പ്രേക്ഷകര്‍!!!

    എന്നാല്‍ ഈ ആറ് ചിത്രങ്ങളും മികച്ചതില്‍ മികച്ചതാണെന്ന് ആശ്വസിക്കാം. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ ഈ വര്‍ഷം നിവിന്‍ പോളിയ്ക്കും മമ്മൂട്ടിയ്ക്കുമാണ് ലക്ക്. ഇരുവര്‍ക്കും രണ്ട് ബ്‌കോസോഫീസ് ഹിറ്റുകള്‍ ഈ വര്‍ഷം ഇതുവരെ നേടാന്‍ കഴിഞ്ഞു. 2015 ല്‍ മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

    പ്രേമം

    ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍

    ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടുന്ന ചിത്രവും, മലയാള സിനിമയില്‍ ഇതുവരെ റിലീസ് ചെയിതതില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടുന്ന ചിത്രവും പ്രേമമായിരിക്കും. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ഇതുവരെ മുപ്പത്തിമൂന്നര കോടിയിലധികം നേടിയെന്നാണ് വിവരം. ഇപ്പോഴും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 15 കോടിയാണ് നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ ഷെയര്‍. ചിത്രം ഇതുവരെ സാറ്റലൈറ്റ് റൈറ്റ് നല്‍കിയിട്ടില്ല.

    ഭാസ്‌കര്‍ ദ റാസ്‌കല്‍

    ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍

    മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ആറരക്കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ഇതുവരെ ചിത്രം 17 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടിയെന്നാണ് വിവരം. അഞ്ചരക്കോടി സാറ്റലൈറ്റ് റേറ്റിലൂടെയും നേടി. 9.8 കോടിയാണ് നിര്‍മാതാവിനുള്ള ഷെയര്‍

    ഒരു വടക്കന്‍ സെല്‍ഫി

    ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍

    നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ ബോക്‌സോഫീസ് ഹിറ്റ് തുറന്നത് ഒരു വടക്കന്‍ സെല്‍ഫിയാണ്. നാലരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം 21 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടി. 11.6 കോടിയാണ് നിര്‍മാതാവിനുള്ള ഷെയര്‍. സാറ്റലൈറ്റ് റൈറ്റ് ഇതുവരെ നേടിയില്ല.

    എന്നും എപ്പോഴും

    ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍

    ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്- മഞ്ജു വാര്യര്‍ ചിത്രം. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു. ബോക്‌സോഫീസ് മികച്ച കളക്ഷന്‍ നേടിയെന്നാണ് വിവരം

    ഫയര്‍മാന്‍

    ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍

    മമ്മൂട്ടിയെ നായകനാക്കി ദീപുകരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാനാണ് ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ മറ്റൊരു ചിത്രം. സാറ്റലൈറ്റിലൂടെയും ചിത്രം വമ്പന്‍ തുക നേടിയെന്നാണ് വിവരം. എന്നാല്‍ അതെത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല

    പിക്കറ്റ് 43

    ഈ വര്‍ഷം മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങള്‍

    ഈ വര്‍ഷത്തെ ആദ്യത്തെ ബോക്‌സോഫീസ് ഹിറ്റ് പൃഥ്വിരാജിന്റേതാണ്. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി. സാറ്റലൈറ്റിലൂടെയും പിക്കറ്റ് 43 യ്ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടത്രെ

    English summary
    Malayalam Cinema had witnessed 66 movie releases when 2015 is heading towards its second half. But among them, only 6 movies managed to perform really well and taste the success at the box office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X