»   » ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

Posted By:
Subscribe to Filmibeat Malayalam

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ആടു പുലിയാട്ടത്തിലൂടെ ജയറാം ഒരു വമ്പന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ജയറാമിന്റെ കിടിലന്‍ മേക്ക്ഓവര്‍, രമ്യ കൃഷ്ണന്‍, ഓം പുരി, സമ്പത്ത് തുടങ്ങിയ ചിത്രത്തിലെ താര സമ്പന്നത ഇങ്ങനെ ഒട്ടേറെ പ്രത്യേകതയോടെ പുറത്തിറങ്ങുന്ന ആടു പുലിയാട്ടം പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

എന്നാല്‍ ജയറാം എന്ന നടന്‍ ഇത് ആദ്യമായല്ല ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ ആയുഷ്‌കാലം മുതല്‍ ആറ് ഹൊറര്‍ ചിത്രങ്ങളിലാണ് ജയറാം ഇതുവരെ അഭിനയിച്ചത്. തുടര്‍ന്ന് വായിക്കൂ.. ഹൊറര്‍ ത്രില്ലറുകളിലെ ജയറാമിന്റെ താത്പര്യം തുറന്ന് കാട്ടിയ ചിത്രങ്ങള്‍..

ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആയുഷ്‌ക്കാലം എന്ന ചിത്രത്തില്‍ പ്രേതത്തിന്റെ വേഷമാണ് ജയറാം അവതരിപ്പിച്ചത്. ജയറാമിനൊപ്പം മുകേഷ്, ശ്രീനിവാസന്‍, സായ് കുമാര്‍, മാധു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

വികെ പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു മൂന്നാമതൊരാള്‍. ആദ്യത്തെ ഡിജിറ്റല്‍ ഫിലിം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പോലീസ് ഓഫീസറിന്റെ വേഷമാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിച്ചത്.

ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

ജയറാമിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണകരന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് വിന്റര്‍. ഡോക്ടര്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിച്ചത്. സിറ്റിയില്‍ നിന്ന് കുറച്ച് ദൂരം മാറിയുള്ള ഒരു ബംഗ്ലാവില്‍ രാംദാസും ഭാര്യയും എത്തുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. ചില പ്രകൃതി സത്യങ്ങളെ പുറത്ത് കൊണ്ടുവരികയാണ് ചിത്രത്തില്‍.

ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

അക്കു അക്ബറിന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ തന്നെ ഹിന്ദി ചിത്രമായ ഗൗരി ദി അണ്‍ബോണിനെ ആസ്പദമാക്കി ഒരുക്കിയതാണ് കാണാകണ്‍മണി. പത്മപ്രിയയാണ് ചിത്രത്തില്‍ ജയറാമിൻറെ നായികയായി എത്തിയത്.

ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

അനിലിന്റെ സംവിധാനത്തില്‍ ജയറാം, പൂര്‍ണിമ, മുക്ത ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രമാണ് മാന്ത്രികന്‍.

ഒന്നല്ല, രണ്ടല്ല ആറ് ചിത്രങ്ങള്‍, ജയറാമിന് ഹൊറര്‍ ത്രില്ലറുകളോട് ഇത്ര ഭ്രാന്തോ?

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാമിന്റെ പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ആടു പുലിയാട്ടം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ചുവെന്ന് കരുതുന്ന ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആടു പുലിയാട്ടം.

English summary
6 Films That Show Jayaram's Interest For Horror Thrillers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam