For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമണ്‍സ് ഡേ സ്‌പെഷ്യല്‍; ഇവര്‍ തന്ന സന്ദേശം?

  By Aswathi
  |

  മാര്‍ച്ച് 8, ഇന്നൊരു വിണ്‍സ് ഡേ. മനുഷ്യനുണ്ടായ കാലം മുതല്‍ അവന്‍ വിശപ്പടക്കാന്‍ എന്തെങ്കിലും ഭക്ഷിച്ചിരുന്നു എന്നതുപോലെ തന്നെ, വികാരങ്ങള്‍ ഉണ്ടായനാള്‍ മുതല്‍ സ്ത്രീകള്‍ പീഡനമനുഭവിയ്ക്കുന്നുമുണ്ട്. പക്ഷെ ഇന്നതിന് കാലത്തിന്റേതായ ചില മാറ്റങ്ങള്‍ വന്നു എന്നമാത്രം.

  പിന്നെയും പിന്നെയും സ്ത്രീ പീഡനങ്ങളെ കുറിച്ച് സംസാരിച്ചതുകൊണ്ട് അത് സംഭവിയ്ക്കാതിരിയ്ക്കുന്നില്ല. പീഡനങ്ങള്‍ മുറയ്ക്ക് നടക്കുന്നു, അത് വാര്‍ത്തയാക്കാനും വായിക്കാനും കുറേ ആളുകള്‍. കേട്ട് കേട്ട് സര്‍വ്വ സാധാരണമായിപ്പോവുമോ പീഡനവും എന്ന ഭയം മാത്രം.

  പല മേഖലകളിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ കുറേ ശ്രമങ്ങള്‍ സിനിമയ്ക്കകത്തും നടക്കുന്നു. സമീപകാലത്ത് സ്ത്രീകളെ മുഖ്യ കഥാപാത്രമാക്കി, അല്ലെങ്കില്‍ നായകന്മാര്‍ക്കൊപ്പം നായികമാര്‍ക്കും തുല്യ പ്രധാന്യം നല്‍കി ചില സിനിമകള്‍ പുറത്തിറങ്ങി.

  സ്ത്രീ ശക്തിയെ വിളിച്ചുപറയുന്ന അത്തരം ചിത്രങ്ങളില്‍ കഥാപാത്രങ്ങളിലൂടെ ചില സന്ദേശങ്ങള്‍ പകരാനും സംവിധായകര്‍ ശ്രമിച്ചിരുന്നു. സ്ത്രീകളെ മനസ്സിലാക്കുക എന്നതാണ് പ്രധാനം. ഇതാ സമീപകാലത്തിറങ്ങിയ മലയാള സിനിമയിലെ അത്തരം ചില സന്ദേശങ്ങള്‍.

  മഞ്ജു ചോദിച്ചു

  വിമണ്‍സ് ഡേ സ്‌പെഷ്യല്‍; ഇവര്‍ തന്ന സന്ദേശം?

  ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ (നിരുപമ രാജീവ്) ഒരു ഡയലോഗുണ്ട്. ഇന്ത്യയില്‍ പതിനാലു പ്രധാനമന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. പതിനഞ്ചു പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. മികച്ച സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടാണോ അതോ ആരോ അവളുടെ സ്വപ്‌നത്തിന് പരിധിയും കാലാവധിയും നിശ്ചയിക്കുന്നതുകൊണ്ടോ??

   തിരയില്‍

  വിമണ്‍സ് ഡേ സ്‌പെഷ്യല്‍; ഇവര്‍ തന്ന സന്ദേശം?

  ശോഭനയുടെ ശക്തമായ തിരിച്ചുവരവായിരുന്നു തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ. ചൂഷണം ചെയ്യപ്പെടുന്ന പെണ്‍ ബാല്യങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ശോഭന (ഡോ. റോഷിനി പ്രണബ്) പറയുന്നു, കണ്ണുകള്‍ എല്ലാവര്‍ക്കുമുണ്ട് നവീന്‍. പക്ഷെ നമ്മളെ ബാധിക്കാത്തതൊന്നും നമ്മള്‍ കാണില്ലല്ലോ

   കളിമണ്ണ് (മീര എന്ന ശ്വേത)

  വിമണ്‍സ് ഡേ സ്‌പെഷ്യല്‍; ഇവര്‍ തന്ന സന്ദേശം?

  ഒരു ഗര്‍ഭം ചിത്രീകരിച്ചു എന്ന് പറഞ്ഞ് വിവാദമായ ബ്ലസി ചിത്രം കളിമണ്ണ്; എല്ലാ പുരുഷന്മാരും മക്കളും അറിയണം, സ്വന്തം ശരീരത്തില്‍ നിന്നും ജീവനോടെ പറിച്ചുമാറ്റുന്നത് ആണ് കുഞ്ഞെന്ന്. എന്നാലേ നൊന്തു പ്രസവിയ്ക്കുന്ന അമ്മയുടെ വേദനയറിയൂ.

  നഗരവാരിധി നടുവില്‍ ഞാന്‍

  വിമണ്‍സ് ഡേ സ്‌പെഷ്യല്‍; ഇവര്‍ തന്ന സന്ദേശം?

  സംഗീതയുടെ തിരിച്ചുവരവായിരുന്നു നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലൂടെ. നിഷ്‌കളങ്കമായി ഒത്തിരി ചോദ്യങ്ങള്‍ ചിത്രത്തില്‍ സംഗീതയുടെ കഥാപാത്രം (സുനിത) ചോദിക്കുന്നുണ്ട്. അതിലൊന്നാണ് 'അല്ലെങ്കിലും പണം ഇല്ലാത്തവരുടെ ജീവിതത്തില്‍ എന്തിനാണ് അര്‍ത്ഥം എന്ന്

  ഞാന്‍ വര്‍ത്തമാന കാലത്തിലാണ്

  വിമണ്‍സ് ഡേ സ്‌പെഷ്യല്‍; ഇവര്‍ തന്ന സന്ദേശം?

  ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലെ സംവൃത സുനിലിന്റെ (മായ) ഡയലോഗാണിത്; എനിക്ക് കഴിഞ്ഞ കാലത്തെ കുറിച്ചോര്‍ത്ത് ദുഖമില്ല, വരാന്‍ പോകുന്ന കാലത്തെ കുറിച്ചോര്‍ന്ന് ആകാംഷയുമില്ല. ഞാനിപ്പോള്‍ ജീവിക്കുന്നത് വര്‍ത്തമാനകാലത്താണ്. ഇപ്പോള്‍ ഇന്ന്. ഒരു പോസിറ്റീവ് എനര്‍ജി ആ ഡയലോഗില്‍ നിന്നും നമുക്ക് ലഭിയ്ക്കുന്നു

  റിമ കല്ലിങ്കല്‍

  വിമണ്‍സ് ഡേ സ്‌പെഷ്യല്‍; ഇവര്‍ തന്ന സന്ദേശം?

  ആഗസ്റ്റ് ക്ലബ്ബിലെ റിമ കല്ലിങ്കലിന്റെ കഥാപാത്രവും (സാവിത്രി) ഒരു സന്ദേശം പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. നല്ലൊരു കുടുംബ ബന്ധത്തിന് ഈ ചിത്രം കണ്ടിരിക്കുന്നത് നല്ലതാവും.

  English summary
  6 Remarkable Dialogues to Celebrate this Women's Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X