»   » ആനന്ദം പോലെ, പുതുമുഖങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയ ആറ് മലയാള സിനിമകള്‍!

ആനന്ദം പോലെ, പുതുമുഖങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയ ആറ് മലയാള സിനിമകള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടുന്നു. എന്നാല്‍ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഇത് ആദ്യമായല്ല വിജയം നേടുന്നത്.

സൂപ്പര്‍താരങ്ങള്‍ നായകനായാല്‍ മാത്രമേ സിനിമ വിജയിക്കുകയുള്ളൂവെന്ന തെറ്റായ ധാരണ തിരുത്തിയ ചില ചിത്രങ്ങള്‍ വേറെയും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കാണൂ ആനന്ദം പോലെ പുതുമുഖങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയ മലയാള ചിത്രങ്ങള്‍. തുടര്‍ന്ന് വായിക്കൂ..


മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

ഒത്തിരി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ ചിത്രമായിരുന്നു 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ശങ്കറും പൂര്‍ണിമ ജയറാമും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു വില്ലന്‍ വേഷം അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.


അനിയത്തിപ്രാവ്

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലര്‍ ചിത്രം. കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലതാരമായി സിനിമയില്‍ എത്തിയ ശാലിനി ആദ്യമായി നായിക വേഷത്തില്‍ എത്തുന്ന ചിത്രം. 100 ദിവസത്തിലധികം തിയേറ്റര്‍ നിറഞ്ഞ് ഓടിയ ചിത്രമാണ് അനിയത്തിപ്രാവ്.


നമ്മള്‍

പുതുമുഖങ്ങളെ അണിനിരത്തി 2002ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. സിദ്ദാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വിജയമായിരുന്നു.


ഫോര്‍ ദി പീപ്പിള്‍

ജയരാജ് സംവിധാനം ചെയ്ത ചിത്രം. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായിരുന്നു. ഭരത്, ഗോപിക, നരേന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മലര്‍വാടി ആര്‍ട്‌സ് ക്ലബ്

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭം. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ശ്രാവണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വിജയമായിരുന്നു.


സെക്കന്റ് ഷോ

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യ ചിത്രം. ശ്രീനാഥ് രാജേന്ദ്ര സംവിധാനം സംവിധാനം ചെയ്ത ചിത്രം സണ്ണി വെയിനിന്റെയും ആദ്യ ചിത്രമായിരുന്നു. ചിത്രവും ബോക്‌സോഫീസില്‍ വിജയം നേടി.


English summary
6 Successful Malayalam Films Which Had Newcomers In The Lead Roles!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam