»   » മോഹന്‍ലാലിന് ഈ വര്‍ഷം ലഭിച്ചതു പോലെ മമ്മൂട്ടിക്കും കിട്ടി, ഒന്നല്ല, രണ്ടല്ല, ആറ് പ്രാവശ്യം!

മോഹന്‍ലാലിന് ഈ വര്‍ഷം ലഭിച്ചതു പോലെ മമ്മൂട്ടിക്കും കിട്ടി, ഒന്നല്ല, രണ്ടല്ല, ആറ് പ്രാവശ്യം!

Posted By: Sanviya
Subscribe to Filmibeat Malayalam

2016 മലയാള സിനിമ മോഹന്‍ലാല്‍ ഹിറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഈ വര്‍ഷം ആദ്യം മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ മുതല്‍ ഏറ്റവും വേഗത്തില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് വരെ ഒപ്പം നേടി.

ഒക്ടോബര്‍ ഏഴിന് തിയേറ്ററികളില്‍ എത്തിയ പുലിമുരുകനെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തില്‍ ആദ്യമായി നൂറു കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം നൂറു കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

എന്നാല്‍ ഇതുപോലൊരു മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആസ്വദിച്ചിരുന്നു. ഒന്നല്ല, ആറു തവണ. 2000ത്തിന് ശേഷം മമ്മൂട്ടി ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയത് എപ്പോഴൊക്കെ. തുടര്‍ന്ന് വായിക്കൂ..

സേതുരാമയ്യര്‍ സിബിഐ-2004

അന്വേഷണ പരമ്പരിലെ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം. ലാല്‍ ജോസ് സംവിധാനം പട്ടാളത്തിന്റെ പരാജയത്തിന് ശേഷം തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റായിരുന്നു സേതുരാമയ്യര്‍ സിബിഐ. 2004ല്‍ കളക്ഷനുകള്‍ വാരികൂട്ടിയ ചിത്രമായിരുന്നു സേതുരാമയ്യര്‍ സിബിഐ.

രാജമാണിക്യം-2005

2005ല്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് രാജമാണിക്യം. 25 കോടി ബോക്‌സോഫീസില്‍ നേടി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് നരസിംഹത്തിന്റെ റെക്കോര്‍ഡാണ് രാജമാണിക്യം തകര്‍ത്തത്.

മായാവി-2007

2007ലും മമ്മൂട്ടിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ തന്നെ. ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മായാവി ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്.

ട്വന്റി-ട്വന്റി-2008

2008ല്‍ മമ്മൂട്ടി അഭിനയിച്ച ട്വന്റി 20 ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്.

കേരള വര്‍മ്മ പഴശ്ശിരാജ-2009

വമ്പന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. 2009ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. 2009ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

പോക്കരിരാജ-2010

വൈശാഖിന്റെ ആദ്യ സംവിധാന സംരഭമാണ് പോക്കിരി രാജ. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

English summary
6 Times When A Mammootty Movie Emerged As The Top Grosser Of A Year!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam