For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനായി അഭിനയിച്ചവരുടെ അമ്മയായി വേഷമിട്ടു! സുകുമാരിയുടെ വേര്‍പാടിന് 6 വര്‍ഷം! വേദനയോടെ സിനിമാലോകം!

  |

  മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന അഭിനേത്രികളിലൊരാളാണ് സുകുമാരി. ദൈന്യത നിറഞ്ഞ മുഖവുമായും സൊസൈറ്റി ലേഡിയായും ഒരേ സമയം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ താരം കൂടിയാണ് സുകുമാരി. 60 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ നല്‍കിയത്. 10മാത്തെ വയസ്സ് മുതല്‍ അവര്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി 2000 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സുകുമാരി. സിനിമയ്ക്ക് പുറമെ സീരിയലുകളിലും അവര്‍ അഭിനയിച്ചിരുന്നു. വേഷങ്ങളും കഥാപാത്രങ്ങളുമൊക്കെ ബാക്കിയാക്കി 2013 മാര്‍ച്ച് 26നായിരുന്നു അവര്‍ വിടവാങ്ങിയത്.

  സീത ആഗ്രഹിച്ച കൂടിക്കാഴ്ച! ധര്‍മ്മന് മുന്നില്‍ ഇന്ദ്രനെത്തി! വീഡിയോ വൈറലാവുന്നു! കാണൂ!

  ഏത് തരത്തിലുള്ള കഥാപാത്രമായാലും യാതൊരുവിധ മടിയുമില്ലാതെ സ്വീകരിച്ചിരുന്ന താരം കൂടിയായിരുന്നു സുകുമാരി. തൂപ്പുകാരിയായും അതേ സമയം തന്നെ പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും അവരെത്തിയിരുന്നു. തനിക്ക് ലഭിച്ച കഥാപാത്രങ്ങളോട് അങ്ങയേറ്റം ആത്മാര്‍ത്ഥ പുലര്‍ത്തിയിരുന്നു അവര്‍. സുകുമാരിയുടെ വേര്‍പാടിന് 6 വര്‍ഷമായിരിക്കുകയാണ്. നിലവിളക്കില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു താരം മരണത്തിന് കീഴടങ്ങിയത്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം നിറഞ്ഞുനിന്ന സൗകുമാര്യത്തിനുടമ കൂടിയായിരുന്നു സുകുമാരി.

   ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചു

  ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചു

  6 പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ 2000 ലധികം കഥാപാത്രങ്ങള്‍ക്കാണ് സുകുമാരി ജീവന്‍ പകര്‍ന്നത്. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടം കൂടിയാണ് താരത്തിന് സ്വന്തമായുള്ളത്. നെഗറ്റീവ് കഥാപാത്രത്തെയാണെങ്കില്‍പ്പോലും നമ്മള്‍ നന്നായി ചെയ്യുകയെന്ന നിലപാടായിരുന്നു അവരുടേത്. എല്ലാ തരം കഥാരപാത്രങ്ങളേയും ഇഷ്ടപ്പെട്ടാല്‍ മാത്രമേ നമുക്ക് വ്യത്യസ്തമായവ ചെയ്യാനാവൂയെന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. സംവിധായകന്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അങ്ങേയറ്റം മനോഹരമാക്കിയാണ് അവര്‍ സിനിമ ചെയ്തിരുന്നത്.

  തമിഴകത്തിന്റെ പ്രിയതാരം

  തമിഴകത്തിന്റെ പ്രിയതാരം

  മലയാളത്തിന് മാത്രമല്ല തമിഴകത്തിന്റെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സുകുമാരി. തമിഴ് സിനിമയിലും സീരിയലിലുമൊക്കെ അവര്‍ അഭിനയിച്ചിരുന്നു. വളരെയഘികം ആദരവോടെയാണ് തമിഴകം ഈ താരത്തെ കണ്ടിരുന്നത്. അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പഴയ സഹപ്രവര്‍ത്തകയും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ജയലളിത സുകുമാരിയെ നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. ചികിത്സാച്ചെലവുകളെല്ലാം വഹിക്കുകയും ചെയ്തിരുന്നു.

  ഹാസ്യത്തിലും തിളങ്ങി

  ഹാസ്യത്തിലും തിളങ്ങി

  ഒരു ഇരവ് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സുകുമാരി സിനിമയില്‍ തുടക്കം കുറിച്ചത്. ഒരു ഗാനരംഗത്തിനിടയിലൂടെയാണ് താരം വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. പ്തമിനിക്കൊപ്പം ഷൂട്ടിങ്ങ് കാണാനെത്തിയ താരത്തെ അഭിനയിക്കുന്നതിനായി സംവിധായകന്‍ ക്ഷണിക്കുകയായിരുന്നു. അടൂര്‍ ഭാസിക്കൊപ്പമാണ് സുകുമാരി കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവരുടെ നായികയായും അമ്മയായും താരം അഭിനയിച്ചിരുന്നു. സിനിമയ്ക്ക് പുറമെ നൃത്തത്തിലും പാട്ടിലുമൊക്കെ മികവ് തെളിയിച്ച കലാകാരി കൂടിയായിരുന്നു അവര്‍.

  നാടകത്തില്‍ നിന്നും സിനിമയിലേക്ക്

  നാടകത്തില്‍ നിന്നും സിനിമയിലേക്ക്

  നാടകവേദിയില്‍ നിന്നുമാണ് സുകുമാരി സിനിമയിലേക്കെത്തിയത്. വൈജി പാര്‍ത്ഥസാരഥിയുടെ പെറ്റാല്‍ ഇത് താന്‍ പിള്ള എന്നായിരുന്നു ആ നാടകത്തിന്റെ പേര്. തസ്‌ക്കരവീരനാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. സത്യനും രാഗിണിയും നായികാനായകന്‍മാരായെത്തിയ സിനിമയായിരുന്നു ഇത്. വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയായാണ് സുകുമാരി എത്തിയത്. ആ വേഷം അവതരിപ്പിക്കാനിരുന്ന നടി വരാത്തതിനാല്‍ സുകുമാരിയെ പകരം പരിഗിക്കുകയായിരുന്നു.

  English summary
  6th death anniversary of actress Sukumari
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X