twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥയും കഥാപാത്രവും സൂപ്പറായിരുന്നു, കഴിഞ്ഞ വര്‍ഷം റിലീസായ ഈ സിനിമകള്‍ കാണാതെ പോയാല്‍ വലിയ നഷ്ടമാണ്!

    |

    തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായതും പൂര്‍ണ പരാജയമായ സിനിമകളും 2017 ല്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. 140 ന് മുകളിലായിരുന്നു ഒറ്റ വര്‍ഷം ഇന്‍ഡസ്ട്രിയില്‍ നിന്നും റിലീസിനെത്തിയത്. അതില്‍ ചില സിനിമകള്‍ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു നല്‍കിയത്.

    നായികയുടെ ഈ ഉറപ്പ് മതി ഈട മറ്റൊരു സൂപ്പര്‍ ഹിറ്റാവുമെന്ന് അറിയാന്‍! നിമിഷ സജയന്‍ പറയുന്നതിങ്ങനെ...നായികയുടെ ഈ ഉറപ്പ് മതി ഈട മറ്റൊരു സൂപ്പര്‍ ഹിറ്റാവുമെന്ന് അറിയാന്‍! നിമിഷ സജയന്‍ പറയുന്നതിങ്ങനെ...

    അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന സിനിമകളില്‍ എന്തായാലും കണ്ടിരിക്കണ്ടേ ഏഴ് സിനിമകളുണ്ട്. അവതരണം കൊണ്ടും കഥയിലുള്ള പുതുമ കൊണ്ടും വ്യത്യസ്തമായി മാറിയ ഈ സിനിമകള്‍ പല മേഖലകളില്‍ നിന്നും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയായിരുന്നു.

     അങ്കമാലി ഡയറീസ്

    അങ്കമാലി ഡയറീസ്

    ഇതുവരെ മലയാളത്തില്‍ നിര്‍മ്മിച്ച സിനിമകളില്‍ നിന്നും ഒത്തിരിയധികം വ്യത്യാസമുണ്ടായിരുന്ന സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയില്‍ പുതുമുഖങ്ങള്‍ മാത്രമായിരുന്നു അഭിനയിച്ചത്. എറാണകുളത്തെ അങ്കമാലിയില്‍ താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തെ പ്രമേയമാക്കിയാണ് സിനിമയുടെ കഥയൊരുക്കിയിരുന്നത്.

    ടേക്ക് ഓഫ്

    ടേക്ക് ഓഫ്

    പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് ടേക്ക് ഓഫ്. ഇന്റര്‍നാഷണല്‍ നിലവാരത്തില്‍ മലയാളത്തില്‍ നിന്നും നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു ടേക്ക് ഓഫ്. ഇറാഖില്‍ കുടങ്ങി പോയ നഴ്‌സുമാരുടെ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. മനുഷ്യരുടെ നിസ്‌സഹായ അവസ്ഥയെ മുന്‍നിര്‍ത്തിയായിരുന്നു സിനിമ അവതരിപ്പിച്ചിരുന്നത്.

      തൊണ്ടിമുതലും ദൃക്‌സാക്ഷിയും

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും


    ദിലീഷ് പോത്തന്റെ സംവിധാന സംരഭത്തില്‍ പിറന്ന രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. റിയലിസ്റ്റിക് സിനിമയായി എത്തിയ സിനിമയ്ക്ക് വലിയ പുരസ്‌കാര വേദിയിലേക്കെത്തുന്നതിന് തമാസമൊന്നുമില്ല. ഒരു പോലീസ് സ്‌റ്റേഷനെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. വ്യത്യസ്തമായ കാഴ്ച അനുഭവമായിരുന്നു സിനിമയിലൂടെ കിട്ടിയത്.

    പറവ

    പറവ


    സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത കന്നി ചിത്രമായിരുന്നു പറവ. ദുല്‍ഖര്‍ സല്‍മാനും ഷെയിന്‍ നിഗവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കൊച്ചി മട്ടാഞ്ചേരിയില്‍ നടത്തുന്ന പറവ കളിയെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരുന്നത്. സിനിമയും റിയലിസ്റ്റിക്കായിരുന്നു എന്നതാണ് മറ്റ് ചിത്രങ്ങൡ നിന്നും പറവയെ വേറിട്ടതാക്കിയത്.

     രക്ഷാധികാരി ബൈജു ഓപ്പ്

    രക്ഷാധികാരി ബൈജു ഓപ്പ്


    പ്രേക്ഷകരെ അതിവേഗം സ്വാധീനിക്കാന്‍ കഴിഞ്ഞ സിനിമയായിരുന്നു രക്ഷാധികാരി ബൈജു ഓപ്പ്. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ സാധാരണക്കാരയ ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങളെ കോര്‍ത്തിണക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച ബൈജു എന്ന കഥാപാത്രമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    സോളോ

    സോളോ


    ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തമിഴിലും മലയാളത്തിലും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു സോളോ. ആന്തോളജി ഗണത്തില്‍ നിര്‍മ്മിച്ച സിനിമയിലൂടെ നാല് വ്യത്യസ്ത കഥകളായിരുന്നു പറഞ്ഞിരുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സിനിമ സിനിമാ പ്രേമികള്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു സമ്മാനിച്ചിരുന്നത്.

     മായാനദി

    മായാനദി

    ക്രിസ്തുമസ് റിലീസിനെത്തിയ സിനിമയായിരുന്നു മായാനദി. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പ്രണയത്തിന്റെ തീവ്രതയില്‍ നിര്‍മ്മിച്ചതായിരുന്നു. മാത്തന്‍ അപ്പു എന്നിവരുടെ പ്രണയം റിയലിസ്റ്റിക്കായി നിര്‍മ്മിക്കാന്‍ കഴിഞ്ഞുതാണ് സിനിമയുടെ വിജയം.

    English summary
    7 Malayalam Movies Of 2017 That Earned The 'Must Watch' Tag!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X