»   » കൊച്ചടിയാനില്‍ രജനീകാന്ത് എന്തൊക്കെ ചെയ്യും

കൊച്ചടിയാനില്‍ രജനീകാന്ത് എന്തൊക്കെ ചെയ്യും

Posted By:
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കൊച്ചടിയാന്‍ വരുന്നു. എന്തൊക്കെയായിരിക്കും ഈ ചിത്രത്തില്‍ ആരാധകര്‍ക്കായി ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരിക്കുക എന്ന ഒരു ആകാംക്ഷ എല്ലാ സിനിമ പ്രേമികള്‍ക്കും ഉണ്ടാകുമെന്നുറപ്പാണ്. പിന്നെ മകള്‍ സംവിധാനം ചെയ്യുന്ന അച്ഛന്റെ സിനിമ എന്ന പ്രത്യേകതയും ഉണ്ട്.

അസംഭവ്യമായ കാര്യങ്ങള്‍ വളരെ ലാഘവത്തോടെ ചെയ്യുന്ന അമാനുഷ കാഥാപാത്രങ്ങള്‍ ഒരുപാട് ചെയ്ത ആളാണ് രജനീകാന്ത്. ഇപ്പോള്‍ ആ കഥകള്‍ ഒക്കെ പറഞ്ഞ് ആളുകള്‍ കളിയാക്കി ചിരിക്കുമെങ്കിലും സ്റ്റൈല്‍ മന്നന് ആരാധകരെ സൃഷ്ടിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ രജനി സ്റ്റൈല്‍ തന്നെയാണ്.

കൊച്ചടിയാന്‍ പുറത്തിറങ്ങാനിരിക്കുമ്പോള്‍ സിനിമയിലെ രജനിയുടെ അതിമാനുഷികതെയക്കുറിച്ചാണ് ചര്‍ച്ചകള്‍ ഏറെയും. പലതും തമാശക്കഥകളായാണ് പ്രചരിക്കുന്നത്.

കൊച്ചടിയാനില്‍ എന്തൊക്കെ കാണണം

സാധാരണ ആക്ഷന്‍ സിനിമകളില്‍ നായകനെ പറത്തുക, അതിമാനുഷിക കാര്യങ്ങള്‍ ചെയ്യിക്കുക എന്നവയാണ് ആിമേഷന്‍ ജോലിക്കാരുടെ പണി. പക്ഷേ കൊച്ചടിയാനില്‍ അവര്‍ക്ക് ആനിമേറ്റ് ചെയ്യേണ്ടിയിരുന്നത് രജനീകാന്തിനെയല്ലെ? വല്ലതും നടക്കുമോ. ആനിമേറ്റര്‍മാര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് കഥ. പക്ഷേ രജനിക്ക് അതൊരു പ്രശ്‌നമായിരുന്നില്ലത്രെ. ഒറ്റ രാത്രിയില്‍ ഉറങ്ങിക്കൊണ്ട് തന്നെ സ്റ്റൈല്‍ മന്നല്‍ സിനിമയുടെ ഫുള്‍ ആനിമേഷന്‍ ജോലികളും തീര്‍ത്തു എന്നാണ് കഥ.

കൊച്ചടിയാനില്‍ എന്തൊക്കെ കാണണം

സാധാരണ നായകന്റെ ഇടികൊണ്ട് വില്ലന്റെ ഒന്നോ രണ്ടോ പല്ല് കൊഴിയാറുണ്ട്. പക്ഷേ കെച്ചടിയാനില്‍ വില്ലന്റെ 32 പല്ലും കൊഴിയും. രജനിയുടെ പഞ്ച് കൊണ്ടല്ല, പഞ്ചിങ് ഡയലോഗ് കേട്ടിട്ട്.

കൊച്ചടിയാനില്‍ എന്തൊക്കെ കാണണം

സാധാരണ നടന്‍മാരൊക്കെ ഒരു രാജാവിന്റെ വേഷം ചെയ്യുമ്പോള്‍ അവര്‍ക്ക് അവരുടെ എല്ലാ മേഖലയിലും കാര്യമായ മാറ്റം വരുത്തേണ്ടി വരും. പക്ഷേ രജനിയുടെ കാര്യത്തില്‍ സ്ഥിതി തിരിച്ചാണ്. ജനിക്ക് ഒരു രാജാവിന്റെ നിലവാരത്തിലേക്ക് താഴേണ്ടി വന്നു എന്നാണ് ശ്രുതി.

കൊച്ചടിയാനില്‍ എന്തൊക്കെ കാണണം

24 വിഭാഗങ്ങളിലാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാല്‍ രജിയുടെ കൊച്ചടിയാന് 25 ഓസ്‌കാര്‍ അവാര്‍ഡുകളാണത്രെ കിട്ടാന്‍ പോകുന്നത്.

കൊച്ചടിയാനില്‍ എന്തൊക്കെ കാണണം

സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്ററാണ് പ്രകാശത്തിന്റെ വേഗം. എന്നാല്‍ കൊച്ചടിയാനില്‍ ഇതിലും വേഗത്തിലായിരിക്കും രജനിയുടെ ഓട്ടവും ആക്ഷനും എന്നാണ് മറഅറൊരു കഥ.

കൊച്ചടിയാനില്‍ എന്തൊക്കെ കാണണം


മരിച്ചു മണ്ണടിഞ്ഞ മെര്‍ലിന്‍ മണ്‍റോയും കൊച്ചടിയാനില്‍ രജനിക്കൊപ്പം പാട്ടുസീനില്‍ പ്രത്യക്ഷപ്പെടുമെന്നാണ് മറ്റൊരു കഥ. പക്ഷേ ട്രഡീഷണല്‍ സൗത്ത് ഇന്ത്യന്‍ സാരി ഉടുത്തായിരിക്കുമത്രെ മെര്‍ലിന്‍ സ്‌ക്രീനിലെത്തുക.

കൊച്ചടിയാനില്‍ എന്തൊക്കെ കാണണം

ഇത്രയും കാലം ലോക സിനിമയില്‍ ഉണ്ടായ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളേയും കൊച്ചഡിയാന്‍ തകര്‍ക്കും. 2013 ല്‍ ദീപിക പദുക്കോണിന്റെ സിനിമ 100 കോടി രൂപ കളക്ഷന്‍ നേടിയാല്‍ അതിന്റെ കൂടെ ഒരു 20 ലക്ഷം കോടി കൂടി ചേര്‍ത്താലുള്ള കളക്ഷനാകും കൊച്ചടിയാന്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയേക്കാള്‍ കൂടുതലായിരിക്കും രജനിയുടെ കൊച്ചിടിയാന്‍ നേടുക എന്നാണ് മറ്റൊരു കഥ

English summary
Rajinikanth's next film is finally near. We have just seen the trailer, and it looks like it's going to be a trademark Rajini spectacle. Everyone in the universe and outside it has just one question on their minds: What will Rajini do in the film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam