For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പോളിയുടെ ഭാഗ്യ ചിത്രം! ആയിഷയുടെയും വിനോദിന്റെയും പ്രണയത്തിന് 7 വയസ്,ട്രോളന്മാര്‍ കൂടെയുണ്ട്

  |

  താരപുത്രന്‍ വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. രസകരമായ കാര്യം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയായിരുന്നു അതെന്നുള്ളതാണ്. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന പേരിലെത്തിയ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ താരങ്ങള്‍ക്കൊന്നും പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരങ്ങളായി മാറിയിരിക്കുകയാണ്.

  മമ്മൂട്ടിയ്ക്ക് ഫസ്റ്റ് ലുക്ക് സെക്കന്റ് ലുക്ക് എന്നൊന്നുമില്ല! സസ്‌പെന്‍സ് പുറത്ത് വിട്ട് പിഷാരടി

  നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരുടെ കരിയര്‍ മാറി മറിഞ്ഞത് വിനീതിന്റെ തന്നെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ ചിത്രത്തിലൂടെയായിരുന്നു. വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് പിറന്നിട്ട് ഇന്ന് 7 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ തട്ടത്തിന്‍ മറയത്തിനെ കുറിച്ചുള്ള വിശേഷങ്ങളാണ്. ഒരു സിനിമയ്ക്ക് എത്രത്തോളം പ്രേക്ഷക പിന്തുണ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയുന്നത് ഇതുപോലെയുള്ള അവസരങ്ങളിലാണ്.

  തട്ടത്തിന്‍ മറയത്ത്

  തട്ടത്തിന്‍ മറയത്ത്

  മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന ആദ്യ ചിത്രം വിജയിച്ചതോടെയാണ് അതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിിമ ഒരുക്കാന്‍ വിനീത് ശ്രീനിവാസന്‍ തയ്യാറാവുന്നത്. ഒടുവില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച റോമാന്റിക് ചിത്രമായി തട്ടത്തിന്‍ മറയത്ത് റിലീസിനെത്തുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ശ്രീനിവാസന്‍, മനോജ് കെ ജയന്‍, അപര്‍ണ നായര്‍, ഭഗത് മാനുവല്‍, ശ്രിന്ദ, തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഇതുവരെ മലയാളക്കര കാണാത്തൊരു മ്യൂസിക്കല്‍ റോമാന്റിക് ഡ്രാമ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്.

   7 വര്‍ഷം പൂര്‍ത്തിയാക്കി

  7 വര്‍ഷം പൂര്‍ത്തിയാക്കി

  മുസ്ലീം യുവതിയോട് ഹിന്ദു യുവാവിന് തോന്നയി പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. വിനോദായി നിവിന്‍ പോളിയും ആയിഷ ആയി ഇഷ തല്‍വാറും തകര്‍ത്തഭിനയിച്ചു. ഇരുവരുടെയും പ്രണയത്തിനും ഒത്തുചേരലും പുതിയൊരു അനുഭവമായിരുന്നു പകര്‍ന്നത്. അതുവരെ മലയാളികള്‍ക്ക് സുപരിചിതയല്ലാത്ത ഒരു നായികയെ ആയിരുന്നു വിനീത് ശ്രീനിവാസന്‍ പരിചയപ്പെടുത്തിയത്. 2012 ജൂലൈ ആറിന് റിലീസിനെത്തിയ സിനിമ ഇന്ന് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയ നിറയെ തട്ടത്തിന്‍ മറയത്തിനെ കുറിച്ചുള്ള പോസ്റ്റുകളാണ്. ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

   മറ്റ് സിനിമകള്‍ പോലെ

  മറ്റ് സിനിമകള്‍ പോലെ

  ഷാരുഖ് ഖാന്റെയും കാജോളിന്റെയും ഹിറ്റ് സിനിമയായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംങ്കേ ബോളിവുഡിന് എങ്ങനെയാണോ അത് പോലെയാണ് തമിഴില്‍ വിജയ് സേതുപതിയുടെയും തൃഷയുടെയും 96. ഇങ്ങനെ മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ ഈ സിനിമകള്‍ക്കൊപ്പമാണ് തട്ടത്തിന്‍ മറയത്തിന്റെ സ്ഥാനവും.

  അജു ഇല്ലേ..?

  അജു ഇല്ലേ..?

  ചിത്രത്തിലെ നായകനായ വിനോദിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അജു വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രം. എന്നാല്‍ സിനിമയുടെ കോമണ്‍ ഡിപിയില്‍ താനില്ലെന്ന സത്യം അജു അറിഞ്ഞാല്‍ സംഭവിക്കുന്ന കാര്യം ട്രോളന്മാര്‍ കാണിച്ചിരിക്കുകയാണ്.

  പുതിയ പോസ്റ്റര്‍ വരുന്നു

  പുതിയ പോസ്റ്റര്‍ വരുന്നു

  മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തട്ടത്തിന്‍ മറയത്ത് എത്തി ഏഴ് വര്‍ഷം തികയുന്ന അതേ ദിവസം മറ്റൊരു സര്‍പ്രൈസ് കൂടി വരികയാണ്. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് പുറത്ത് വരുന്നത്. തട്ടത്തിന്‍ മറയത്ത് പോലെ നിവിനും അജു വര്‍ഗീസുമെല്ലാമാണ് താരങ്ങള്‍. അതിനൊപ്പം നയന്‍താരയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

   വിനീതിന്റെ മാജിക്

  വിനീതിന്റെ മാജിക്

  നായകനും നായികയും ഓന്റെ ചങ്ങായിമാരും ഫാമിലിയുമടക്കം ഗസ്റ്റ് റോളില്‍ വന്നവര്‍ വരെ തട്ടത്തിന്‍ മറത്തിലൂടെ പ്രേക്ഷകരുടെ മനസ് നിറച്ചു. ഇതെല്ലാം വിനീത് ശ്രീനിവാസന്റെ ചെറിയൊരു മാജിക് ആയിരുന്നു.

  അഡാര്‍ ഫീല്‍

  അഡാര്‍ ഫീല്‍

  നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയതും എപ്പോള്‍ കണ്ടാലും അഡാര്‍ ഫീല്‍ തരുന്നതുമായ ചില സിനിമകളില്‍ ഒന്നാണ് തട്ടത്തിന്‍ മറയത്ത്.

  നിവിന്റെ താരമൂല്യം

  നിവിന്റെ താരമൂല്യം

  നിവിന്‍ പോളി എന്ന നടന്റെ താരമൂല്യം അളന്ന സിനിമയും അക്കാലത്ത് ഏറ്റവുമധികം വാഴ്ത്തപ്പെട്ട ചിത്രവും തട്ടത്തിന്‍ മറയത്തായിരുന്നു.

  English summary
  7 years of Nivin Pauly’s Thattathin Marayathu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X