»   » ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

By: Rohini
Subscribe to Filmibeat Malayalam

ടീസറും ട്രെയിലറും ഇന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പ്രേക്ഷകന്റെ ശ്രദ്ധ ആദ്യം ക്ഷണിക്കുന്നത് ഇത്തരം ടീസറുകളിലൂടെയും ട്രെയിലറുകളിലൂടെയുമാണ്. പ്രേക്ഷകനും സിനിമയെ ആദ്യം വിലയിരുത്തുന്നത് ഈ ട്രെയിലറിലൂടെയും ടീസറിലൂടെയും ഒക്കെ തന്നെ. സിനിമയെ കുറിച്ചുള്ള ഒരു ഐഡിയ പ്രേക്ഷകരിലെത്തിയ്ക്കുന്നത് ട്രെയിലറാണ്. ഒരു പ്രതീക്ഷയും ട്രെയിലര്‍ നമുക്ക് നല്‍കും.

എന്നാല്‍ പ്രേമം എന്ന ചിത്രത്തിന് വിജയിക്കാന്‍ ഇത്തരം ട്രെയിലറിന്റെയോ ടീസറിന്റെയോ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം. പക്ഷെ സോഷ്യല്‍ മീഡിയയൊക്കെ ഇത്ര കണ്ട് സജീവമായ സമത്ത് ട്രെയിലറും ടീസറും സിനിമയ്ക്ക് അര്‍ഹിയ്ക്കിന്ന പ്രമോഷന്‍ നല്‍കുന്നുണ്ട്. അത്തരത്തില്‍ തരംഗമായ എട്ട് സിനിമകളുടെ ട്രെയിലറിനെ കുറിച്ചാണ് ഇനി പറയുന്നത്.

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

ആദ്യ ദിവസം തന്നെ മികച്ച ഓപ്പണിങാണ് ചാര്‍ലിയുടെ ട്രെയിലറിന് തന്നെ ലഭിച്ചത്. ഒരു മാജിക്ക് ട്രെയിലറിലും പ്രേക്ഷകര്‍ കണ്ടു. നാല് ലക്ഷം ആള്‍ക്കാരാണ് ആദ്യ ദിവസം ട്രെയിലര്‍ യൂട്യബില്‍ കണ്ടത്. ട്രെയിലറിലെ വിജയം സിനിമയ്ക്കും ലഭിച്ചു

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയുടേതായി പുറത്തിറങ്ങുന്ന ചിത്രം എന്ന പരിഗണനയില്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ ട്രെയിലറും നിലനിര്‍ത്തി. മൂന്ന് ലക്ഷം ആള്‍ക്കാരാണ് ആദ്യ ദിവസം ട്രെയിലര്‍ യൂട്യൂബില്‍ കണ്ടത്.

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

ഒരുപാടുപേരുടെ ഹൃദയം കവര്‍ന്ന ട്രെയിലറാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റേത്. കഥാപാത്രങ്ങളിലെ സസ്‌പെന്‍സ് പൊളിക്കാതെയായിരുന്നു ട്രെയിലര്‍. ചെറിയ സമയത്തിനുള്ളില്‍ പത്തിലക്ഷത്തിലധികം ആള്‍ക്കാര്‍ കണ്ട ട്രെയിലര്‍ എന്ന പ്രത്യേകതയും ബാംഗ്ലൂര്‍ ഡെയ്‌സിനുണ്ട്.

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

മറ്റൊരു നിവിന്‍ പോളി ചിത്രത്തിന്റെ ട്രെയിലറിന് കൂടെ മികച്ച സ്വീകരണം ലഭിച്ചിട്ടുണ്ട്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ ട്രെയിലറും പത്ത് ലക്ഷത്തിന് മുളില്‍ ആളുകള്‍ യൂട്യൂബില്‍ കണ്ടു.

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

വലിയ പ്രതീക്ഷ നല്‍കികൊണ്ടാണ് ഗ്യങ്സ്റ്ററിന്റെ ട്രെയിലറും ടീസറുമൊക്കെ എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും യൂട്യൂബില്‍ കാഴ്ചക്കാര്‍ ഏറെയായിരുന്നു. ആദ്യ ദിവസം തന്നെ രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ കാണുകയും ചെയ്തു. എന്നാല്‍ ചിത്രം പരാജയമായി.

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

ഏറെ പ്രതീക്ഷ നല്‍കി എത്തിയ ട്രെയിലറായിരുന്നു ലോഹത്തിന്റേതും. ലാല്‍ മീശപിരിയ്ക്കുന്നതും മുണ്ട് മടക്കി കുത്തുന്നതുമൊക്കെ പ്രേക്ഷകരില്‍ ആവേശം നിറച്ചു. രണ്ട് ലക്ഷം ആള്‍ക്കാരാണ് 24 മണിക്കൂറിനുള്ളില്‍ ട്രെയിലര്‍ കണ്ടത്. പക്ഷെ സിനിമ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

ഇപ്പോള്‍ റിലീസായിരിക്കുന്ന കലിയുടെ ട്രെയിലറാണ് ട്രെന്റ്. ചാര്‍ലിയുടെയും റെക്കോഡ് മറികടന്നാണ് കലി യൂട്യൂബില്‍ വിലസുന്നത്. രണ്ട് ദിവസം കൊണ്ട് എട്ട് ലക്ഷം ആള്‍ക്കാരാണ് ട്രെയിലര്‍ കണ്ട

ട്രെന്റായി മാറിയ 8 ട്രെയിലര്‍; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റേക്കോഡ് മറികടന്ന് ദുല്‍ഖര്‍

കലിയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എത്തിയത്. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

English summary
Here we are going to take a look at few of the Malayalam film trailers that made their presence felt in YouTube.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam