»   » കലഹങ്ങളുണ്ടാക്കിയും പരസ്പരം പഴിച്ചും തെറ്റിപ്പിരിഞ്ഞ താരദാമ്പത്യം

കലഹങ്ങളുണ്ടാക്കിയും പരസ്പരം പഴിച്ചും തെറ്റിപ്പിരിഞ്ഞ താരദാമ്പത്യം

Posted By: Rohini
Subscribe to Filmibeat Malayalam

രേവതിയും സുരേഷും വേര്‍പിരിഞ്ഞത് ഏറ്റവും മാതൃകാപരമായിട്ടാണ്. ജീവിതത്തിന്റെ ഒരു പോയിന്റില്‍ എത്തിയപ്പോള്‍ ഇനി ഒന്നിച്ച് മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബോധ്യമായതോടെ പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു.

മലയാള സിനിമയില്‍ വിവാഹ മോചിതരായ 43 ജോഡികള്‍, ഇതാ

മലയാള സിനിമയില്‍ അടുത്തിടെ വിവാഹ മോചനങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. പലരും പരസ്പര ബഹുമാനമില്ലാതെ കോടതിയും ബഹളവുമൊക്കെയായി കലഹത്തോടെ വേര്‍പിരിഞ്ഞതാണ്. അത്തരക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം

മുകേഷും സരിതയും

തീര്‍ച്ചയായും ഇരുവരുടെയും പ്രശ്‌നം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മുകേഷിനെതിരെ സരിത കടുത്ത ആരോപണങ്ങളുന്നയിച്ചു. സരിതയുമായി വിവാഹ മോചനം നേടുന്നതിന് മുമ്പേ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തു. മക്കള്‍ സരിതയുടെ കൂടെയാണ്.

ഉര്‍വശിയും മനോജ് കെ ജയനും

കോടതിയും കേസും തര്‍ക്കങ്ങളൊക്കൊയായി 2008 ലാണ് ഉര്‍വശിയും മനോജ് കെ ജയനും വേര്‍പിരിഞ്ഞത്. ഉര്‍വശി നന്നായി മധ്യപിയ്ക്കും എന്നും അതാണ് വിവാഹ മോചനത്തിന് കാരണം എന്നും മനോജ് കെ ജയന്‍ ആരോപിച്ചു. ഉര്‍വശിയും മനോജ് കെ ജയനെതിരെ തുറന്നടിച്ചു

ശാന്തി കൃഷ്ണയും ശ്രീനാഥും

പതിനൊന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ശാന്തി കൃഷ്ണയും ശ്രീനാഥും വേര്‍പിരിഞ്ഞത്. ശ്രീനാഥ് ആര്‍ഭാടമായ ജീവിതം നയിക്കുന്നു എന്നല്ലാതെ ഒരുത്തരവാദിത്വവും ഇല്ല എന്ന് ശാന്തി കൃഷ്ണ ആരോപിച്ചപ്പോള്‍, പ്രശസ്തി തേടി പോകുകയാണ് ശാന്തി കൃഷ്ണ എന്ന് ശ്രീനാഥും പറഞ്ഞു.

കാവ്യയും നിഷാല്‍ ചന്ദ്രയും

കാവ്യയും നിഷാല്‍ ചന്ദ്രയും മാസങ്ങള്‍ മാത്രമേ ഒന്നിച്ച് ജീവിച്ചിട്ടുള്ളൂ. നിഷാല്‍ ചന്ദ്രയും കുടുംബവും തന്നെ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിക്കുന്നു എന്നായിരുന്നു കാവ്യയുടെ ആരോപണം. ഇത് കേട്ട് ഞെട്ടിയ നിഷാല്‍ നടിയ്ക്ക് സഹതാരവുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചു.

ദിലീപും മഞ്ജു വാര്യരും

ദിലീപും മഞ്ജു വാര്യരും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ വിവാഹ മോചനം ചര്‍ച്ചയായത് സോഷ്യല്‍ മീഡിയയിലാണ്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്നും, അതല്ല, മഞ്ജുവിന്റെ സിനിമാ മോഹമാണ് കാരണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും പറഞ്ഞ് പരത്തി.

സായി കുമാറും പ്രസന്ന കുമാരി

സായി കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ മോചനം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്ദു പണിക്കറുമായുള്ള സായി കുമാറിന്റെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചും എന്നും പ്രസന്ന കുമാരി ആരോപിച്ചു. എന്നാല്‍ പ്രസന്ന കുമാരിയും കുടുംബവും തന്നെ പണത്തിന്റെ പേരില്‍ പറ്റിച്ചു എന്നാണ് സായി കുമാറിന്റെ വാദം.

ലിസിയും പ്രിയദര്‍ശനും

തങ്ങളുടെ വിവാഹ മോചനം പരസ്പര ബഹുമാനമില്ലാതെയും കലഹങ്ങളുണ്ടാക്കിയും ആയിരുന്നു എന്ന് ലിസി തന്നെ പറയുകയുണ്ടായി. ലിസിയെ വേര്‍പിരിയാന്‍ താത്പര്യമില്ല എന്ന് പ്രിയന്‍ പലതവണ പറഞ്ഞു. എന്നാല്‍ ലിസി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

അമല പോള്‍ - എഎല്‍ വിജയ്

ഈ നിരയില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ് അമല പോളിന്റെയും എല്‍ വിജയ് യുടെയും. അമലയുടെ സിനിമാ മോഹവും സഹനടനുമായുള്ള അടുപ്പവുമാണ് വിവാഹ മോചനത്തിന് കാരണം എന്ന് വിജയ് യുടെ കുടുംബം പറയുന്നു. എന്നാല്‍ തന്നെ വിജയ് യുടെ കുടുംബം മാനസികമായി പീഡിപ്പിച്ചു എന്നാണ് അമലയുടെ വാദം.

കാവ്യയുടെ ഫോട്ടോസിനായി

English summary
2016 has been the year of divorces, for the Malayalam cinema industry. Mollywood witnessed the sad end of several highly publicised celebrity marriages this year. The list includes Amala Paul-AL Vijay, Lissy-Priyadarshan, Divya Unni-Dr. Sudhir etc.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam