»   » മറ്റേതൊരു നടന്മാരും അഭിനയിക്കാനിഷ്ടപ്പെടുന്ന അമിതാഭ് ബച്ചന്‍ അനശ്വരമാക്കിയ റോളുകളിവയാണ്..

മറ്റേതൊരു നടന്മാരും അഭിനയിക്കാനിഷ്ടപ്പെടുന്ന അമിതാഭ് ബച്ചന്‍ അനശ്വരമാക്കിയ റോളുകളിവയാണ്..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് 47 വര്‍ഷം പൂര്‍ത്തിയക്കിയ അതുല്യ നടനാണ് അമിതാഭ് ബച്ചന്‍. 72ാം വയസ്സിലും ബോളിവുഡിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയ്ക്ക് അര്‍ഹനായ മറ്റൊരു നടനില്ലെന്നു പറയാം.

1969 ല്‍ പുറത്തിറങ്ങിയ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനിയാണ് ബച്ചന്റെ ആദ്യ ചിത്രം. അമിതാഭ് ബച്ചന്റെ അഭിനയ ജീവിതത്തിലെ അതുല്യം എന്നു വിശേഷിപ്പിക്കാവുന്ന മറ്റേതൊരു നടനും സ്വപ്‌നം കാണുന്ന റോളുകള്‍ ഇവയാണ്...ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളുമായിരുന്നു.

പിങ്ക്

ഇന്ത്യന്‍ നിയമവ്യവസ്ഥയെും സാമൂഹ്യ സ്ഥിതിയെയും ചോദ്യം ചെയ്ത ചിത്രമായിരുന്നു അനിരുദ്ധ റായ് സംവിധാനം ചെയ്ത പിങ്ക്. ദീപക് സൈഗാള്‍ എന്ന അഭിഭാഷകനായാണ് അമിതാഭ് പിങ്കിലെത്തിയത്.

പാ

അമിതാഭ് ബച്ചന്റെ അഭനയ ജീവിതത്തിലെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് പാ എന്ന ചിത്രത്തിലെ അഭിനയം. പ്രൊഗേറിയ എന്ന അസുഖം ബാധിച്ച 12 വയസ്സുകാരനായിട്ടായിരുന്നു ചിത്രത്തില്‍ ബച്ചന്‍ അഭിനയിച്ചത്. ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമാണ് ബച്ചന്റെ പായിലേത്

ചീനി കം

ഈഗോയിസ്റ്റിക്കായ അവിവാഹിതനായാണ് ചീനി കം എന്ന ചിത്രത്തില്‍ ബച്ചനെത്തിയത്. 34 കാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കനായ ഷെഫിന്റെ വേഷമായിരുന്നു ബച്ചനു ചിത്രത്തില്‍. തബുവായിരുന്നു ചിത്രത്തിലെ നായിക.

ബ്ലാക്ക്

ബച്ചന്‍ അനശ്വരമാക്കിയ മറ്റൊരു ചിത്രമാണ് ബ്ലാക്ക്. അന്ധയായ ഒരു പെണ്‍കുട്ടിയുടെ അധ്യാപകനായാണ് ബ്ലാക്കില്‍ ബച്ചനെത്തിയത്. ഒടുവില്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലാവുകയാണ് ബച്ചനു മികച്ച അഭിനയത്തിനു ദേശീയ അവാര്‍ഡു നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ബ്ലാക്ക്.

അഗ്നിപഥ്

1990 ല്‍ റീലീസ് ചെയ്ത അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയവും ബച്ചനു ലഭിച്ച മികച്ച റോളുകളിലൊന്നാണ്.

ഷരാബി

ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം സേവിക്കാത്ത ബച്ചന്‍ മുഴുക്കുടിയനായി അഭിനയിച്ച ചിത്രമായിരുന്നു ഷരാബി. ഈ ചിത്രത്തിലെ ബച്ചന്റെ റോള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്നത് അതുല്യമായ അഭിനയം കൊണ്ടു മാത്രമാണ്

ഒരു മികച്ച നടന്‍ എന്ന നിലയില്‍ അമിതാഭ് ബച്ചനു ബോളിവുഡില്‍ ഇരിപ്പിടം നേടിക്കൊടുത്ത ചിത്രമായിരുന്നു സഞ്ചീര്‍. പോലീസ്്്് ഇന്‍സ്‌പെക്ടറുടെ വേഷമായിരുന്നു ബച്ചനു ചിത്രത്തില്‍

ഡോണ്‍

ബോളിവുഡില്‍ ഒന്നിലധികം ഡോണ്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും അമിതാഭ് ബച്ചന്‍ ചെയ്ത ഡോണ്‍ ഇന്നും പ്രേക്ഷക മനസ്സിലുണ്ട് . ബച്ചന്‍ ഡബിള്‍ റോളിലെത്തിയ ചിത്രം കൂടിയായിരുന്നു ഡോണ്‍.

ബച്ചന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Amitabh Bachchan recently completed 47 years in the Hindi film industry. Here are the 8 roles of the living legend that every Bollywood actor dreams of enacting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X