»   » മികച്ച നടനുള്ള ആദ്യ അവാര്‍ഡ് ബാലേട്ടനിലൂടെ, മോഹന്‍ലാലിന് ലഭിച്ച എട്ട് ഏഷ്യാനെറ്റ് പുരസ്‌കാരങ്ങള്‍!

മികച്ച നടനുള്ള ആദ്യ അവാര്‍ഡ് ബാലേട്ടനിലൂടെ, മോഹന്‍ലാലിന് ലഭിച്ച എട്ട് ഏഷ്യാനെറ്റ് പുരസ്‌കാരങ്ങള്‍!

Posted By: ഗൗതം
Subscribe to Filmibeat Malayalam


ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടന്‍. ഒപ്പം, പുലിമുരുകന്‍ തുടങ്ങിയ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് മോഹന്‍ലാലിനെ മികച്ച നടനായി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തെരഞ്ഞെടുത്തത്.

കൊച്ചിയില്‍ വച്ചായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്. എന്നാലിത് എട്ടാമത്തെ ഏഷ്യാനെറ്റ് അവാര്‍ഡാണ് മോഹന്‍ലാല്‍ ഏതേടിയെത്തിയത്. കാണൂ.. മോഹന്‍ലാലിനെ തേടിയെത്തിയ എട്ട് ഏഷ്യാനെറ്റ് പുരസ്‌കാരങ്ങള്‍.

ബാലേട്ടന്‍

2003ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന് ആദ്യമായി ഏഷ്യാനെറ്റ് അവാര്‍ഡ് ലഭിക്കുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ വിജയം കൊയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ബാലേട്ടന്‍. ടൈറ്റില്‍ കഥാപാത്രമായ ബാലേട്ടനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

തന്മാത്ര, ഉദയനാണ് താരം

മോഹന്‍ലാലിന്റെ സിനിമാ കരിയറില്‍ എടുത്ത് പറയേണ്ട കഥാപാത്രമാണ് തന്മാത്രയിലേത്. ചിത്രത്തിലെ അഭിനയത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡും നടനെ തേടി എത്തിയിരുന്നു.

കീര്‍ത്തിചക്ര

2006ലാണ് മേജര്‍ രവിയുടെ സംവിധാനത്തില്‍ കീര്‍ത്തിചക്ര പുറത്തിറങ്ങുന്നത്. ചിത്രത്തിലെ മഹാദേവന്‍ എന്ന കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം മോഹന്‍ലാലിനായിരുന്നു.

മാടമ്പി

2008ല്‍ ബോക്‌സോഫീസില്‍ ഹിറ്റായ ചിത്രമാണ് മാടമ്പി. ചിത്രത്തിലെ പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍ പിള്ള എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാലിന് മികച്ച നടനുള്ള ഏഷ്യാനെറ്റ് പുരസ്‌കാരവും ലഭിച്ചു.

ഭ്രമരം, ഇവിടം സ്വര്‍ഗ്ഗമാണ്

2009ലെ ഏഷ്യാനെറ്റ് പുരസ്‌കാരവും മോഹന്‍ലാലിനായിരുന്നു. ഭ്രമരം, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാലിനെ തേടി ആ വര്‍ഷത്തെ ഏഷ്യാനെറ്റ് പുരസ്‌കാരം എത്തുന്നത്.

പ്രണയം, സ്‌നേഹവീട്

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പ്രണയത്തിലെ മാത്യൂസ്. 2011ലെ പ്രണയം, സ്‌നേഹവീട് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കണക്കിലെടുത്താണ് മോഹന്‍ലാലിനെ മികച്ച നടനായി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തെരഞ്ഞെടുത്തത്.

സ്പിരിറ്റ്, റണ്‍ ബേബി, ഗ്രാന്റ് മാസ്റ്റര്‍

2012ലെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് മോഹന്‍ലാലിനായിരുന്നു. സ്പിരിറ്റ്, റണ്‍ ബേബി റണ്‍, ഗ്രാന്റ് മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിനെ കണക്കിലെടുത്തായിരുന്നു അവാര്‍ഡ്.

English summary
8 Times When Mohanlal Won The Asianet Film Awards!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam