twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് വന്ന നാടന്‍ കുട്ടിയല്ല ഇന്ന് നമിത പ്രമോദ്, എട്ട് വര്‍ഷം കൊണ്ട് നമിതയ്ക്ക് വന്ന മാറ്റം!!

    |

    വളരെ പെട്ടന്ന് ഓടുന്ന ലോകമാണ് സിനിമയുടേത്. ഓരോ സിനിമയും ഓരോ കഥാപാത്രങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ ഇന്നലെ കണ്ട താരങ്ങളെയല്ല ഇന്ന് കാണാന്‍ കഴിയുന്നത്. രൂപഭാവങ്ങള്‍ കൊണ്ടും അഭിനയ തികവുകൊണ്ടും അവര്‍ മാറിക്കൊണ്ടേയിരിയ്ക്കുന്നു.

    അങ്ങനെ പെട്ടന്ന് മാറ്റം സംഭവിച്ചവരുടെ കൂട്ടത്തിലാണ് നമിത പ്രമോദ്. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ ലോകത്ത് എത്തിയ നമിത പ്രമോദ് വളരെ പെട്ടന്നാണ് മുന്‍നിര നായികയായി വളര്‍ന്നത്. അതും മലയാള സിനിമയിലെ യുവ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിലൂടെ നമിതയുടെ കരിയര്‍ഗ്രാഫ് നോക്കാം..

    2011 ല്‍ തുടക്കം

    2011 ല്‍ തുടക്കം

    വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നമിത പ്രമോദ് 2011 ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. നമിത അവതരിപ്പിച്ച റിയ എന്ന കഥാപാത്രത്തില്‍ നിന്നാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ കഥ ആരംഭിയ്ക്കുന്നത്. അന്ന് ആ സിനിമയില്‍ കണ്ടത് പട്ടുപാവാടയും മുല്ലപ്പൂവും ചൂടിയ ഒരു തനി മലയാളി പെണ്‍കുട്ടിയെയാണ്.

    നായികയായി തുടക്കം

    നായികയായി തുടക്കം

    തൊട്ടടുത്ത വര്‍ഷം നമിത തന്റെ രണ്ടാമത്തെ ചിത്രം ചെയ്തു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സ്ത്രീകേന്ദ്രീകൃത ചിത്രത്തിലെ നായികയായി നമിത എത്തി. അന്ന് നായകനായ നിവിന്‍ പോളിയ്ക്ക് വലിയ സ്ഥാനമില്ലായിരുന്നു. തുടക്കത്തില്‍ തന്നെ മികച്ച സംവിധായകര്‍ക്കൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് നമിത പ്രമോദിന്റെ ഭാഗ്യം.

    ജനപ്രിയയായി

    ജനപ്രിയയായി

    2013 ലാണ് നമിത പ്രമോദ് ജനപ്രിയ നായികയായി മാറുന്നത്. സൗണ്ട് തോമ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയതോടെ തന്നെ ജനം അംഗീകരിച്ചു. ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമാണ് ആ വര്‍ഷം നമിത ചെയ്ത മറ്റൊരു പടം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍.

    2014 എന്ന വര്‍ഷം

    2014 എന്ന വര്‍ഷം


    നമിത ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത് 2014 ല്‍ ആണ്. ലോ പോയിന്റ്, വിക്രമാദിത്യന്‍, വില്ലാളി വീരന്‍, ഓര്‍മയുണ്ടോ മുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ നമിതയില്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിച്ചു. വിനീത് ശ്രീനിവാസന്‍, ദുല്‍ഖര്‍ സല്‍മാന്‍ പോലുള്ള യുവതാരങ്ങളുടെ നായികയായും അഭിനയിച്ചു. 2014 ല്‍ ആണ് നമിത തമിഴ് സിനിമയിലും നാന്ദി കുറിച്ചത്. എന്‍ കഥൈ പുതിത് എന്ന ചിത്രം പക്ഷെ അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

     2015 ല്‍ സെലക്ടീവായി

    2015 ല്‍ സെലക്ടീവായി

    നമിത പ്രമോദ് കൂടുതല്‍ സെലക്ടീവാകാന്‍ തുടങ്ങിയത് 2015 മുതലാണ്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ നായികയല്ലെങ്കിലും കേന്ദ്ര കഥാപാത്രമായിരുന്നു. അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി എന്നിവയാണ് 2015 ലെ മറ്റ് രണ്ട് ചിത്രങ്ങള്‍.

    തെലുങ്കിലേക്ക്

    തെലുങ്കിലേക്ക്


    2016 ല്‍ നമിത പ്രമോദ് തെലുങ്ക് സിനിമാ ലോകത്തേക്ക് ചേക്കേറി. ഒരേ ഒരു തെലുങ്ക് ചിത്രം മാത്രമാണ് 2016 ല്‍ നമിത പ്രമോദ് ചെയ്തത്. ചുട്ടലഭായ് എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാനും നമിത പ്രമോദിന് സാധിച്ചു.

    രൂപവും ഭാവവും മാറി

    രൂപവും ഭാവവും മാറി

    2017 ആകുമ്പോഴേക്കും നമിത പ്രമോദിന്റെ രൂപവും ഭാവവുമൊക്കെ മാറി തുടങ്ങി. റോള്‍ മോഡല്‍ എന്ന റാഫി ചിത്രത്തല്‍ ഫഹദ് ഫാസിലിന്റെ നായികയായെത്തുമ്പോള്‍ മുടിയൊക്കെ വെട്ട് പുതിയ ലുക്കിലായിരുന്നു നമിത. റോള്‍ മോഡല്‍ കൂടാതെ കാതലോ രാജകുമാരി എന്ന തെലുങ്ക് സിനിമയും 2017 ല്‍ നമിത ചെയ്തു.

    2018 എന്ന വര്‍ഷം

    2018 എന്ന വര്‍ഷം


    പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിമിര്‍ എന്ന തമിഴ് ചിത്രത്തിനൊപ്പമാണ് നമിത 2018 എന്ന വര്‍ഷം ആരംഭിച്ചത്. മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയുടെ റീമേക്കായിരുന്നു നിമിര്‍. ദിലീപിനൊപ്പം അഭിനയിച്ച കമ്മാര സംഭവമാണ് ഈ വര്‍ഷം നമിതയുടേതായി പുറത്തിറങ്ങിയ മറ്റൊരു ചിത്രം. പ്രൊഫസര്‍ ഡിങ്കനിലാണ് നിലവില്‍ നമിത അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

    English summary
    8 years of Namitha Pramod in film industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X