twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഷിക്ക് അബുവിന്റെ സാള്‍ട്ട് ആന്‍ പെപ്പര്‍ പുറത്തിറങ്ങി ഏട്ട് വര്‍ഷം! ലാലും ശ്വേതയും തിളങ്ങിയ സിനിമ

    By Midhun Raj
    |

    ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഭക്ഷണവും പ്രണയവും പ്രമേയമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വേറിട്ട പ്രമേയവും വ്യത്യസ്തമാര്‍ന്ന അവതരണ ശൈലി കൊണ്ടുമായിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമ പുറത്തിറങ്ങി ഏട്ട് വര്‍ഷം ആവുകയാണ്. 118 മിനുറ്റ് ദൈര്‍ഘ്യമുളള ചിത്രം റൊമാന്റിക്ക് കോമഡി സിനിമ കൂടിയായിരുന്നു.

    ലാലും ശ്വേത മേനോനും തമ്മിലുളള പ്രണയമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു സിനിമ. ഇവര്‍ക്കൊപ്പം ആസിഫ് അലി, ബാബുരാജ്, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബിജിബാലും അവിയല്‍ ബാന്‍ഡും ഒരുക്കിയ പാട്ടുകളും സോള്‍ട്ട് ആന്‍ഡ് പെപ്പെറിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

    salt and pepper

    നടനും സംവിധായകനുമായ ദിലീഷ് പോത്തനും കരിയറില്‍ വഴിത്തിരിവായ സിനിമ കൂടിയായിരുന്നു ഇത്. ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് വി സാജന്‍ എഡിറ്റിങ് ചെയ്തു. സദാനന്ദന്‍ രംഗരോത്ത് ആയിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മ്മാണം.

    വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി ബിഗില്‍! സൂപ്പര്‍താര ചിത്രത്തിന്റെ ബഡ്ജറ്റ് വിവരം പുറത്ത്‌വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി ബിഗില്‍! സൂപ്പര്‍താര ചിത്രത്തിന്റെ ബഡ്ജറ്റ് വിവരം പുറത്ത്‌

    വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി ബിഗില്‍! സൂപ്പര്‍താര ചിത്രത്തിന്റെ ബഡ്ജറ്റ് വിവരം പുറത്ത്‌വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി ബിഗില്‍! സൂപ്പര്‍താര ചിത്രത്തിന്റെ ബഡ്ജറ്റ് വിവരം പുറത്ത്‌

    English summary
    8 years of salt and pepper malayalam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X