twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന്റെ ശരീരം കീറി ചോര ഒലിച്ചു, കാലും മുറിഞ്ഞിരുന്നു, എന്നിട്ടും അദ്ദേഹം അഭിനയിച്ചു...

    |

    തലമുറ വ്യത്യാസമില്ലാതെ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന ചിത്രമാണ് 1997 ൽ പുറത്തിറങ്ങിയ ഗുരു. സി ജി രാജേന്ദ്രബാബുവിന്റെ തിരക്കഥയിൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സിനിമാ ലോകത്ത് മാത്രമല്ല ലോകസിനിമയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. രഘു രാമൻ എന്ന കഥാപാത്രത്തെയായിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ലാലിനോടൊപ്പം സുരേഷ് ഗോപി, കാവേരി, മധുപാൽ, മുരളി,ശ്രീനിവാസൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്. താരങ്ങളുടെ അഭിനയത്തിനൊപ്പം തന്നെ സിനിമയുടെ മേക്കിങ്ങും വലിയ ചർച്ചയായിരുന്നു.

    മൗനരാഗത്തിലെ കാല്യാണിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു, കാണൂമൗനരാഗത്തിലെ കാല്യാണിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു, കാണൂ

    ചിത്രത്തിൽ രഘുരാമനായി മോഹൻലാൽ ജീവിക്കുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ പ്രകടനം ചർച്ചാ വിഷയമാണ്. ചിത്രത്തിലെ അതി കഠിനമായ രംഗങ്ങൾ പോലും ലാൽ ആയിരുന്നു ചെയ്തിരുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗുരു ചിത്രത്തിലെ അണിയറ പ്രവർത്തകന്റെ വാക്കുകളാണ്. ചിത്രത്തിനായി മോഹൻലാൽ എടുത്ത റിസ്ക്കിനെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ കുറച്ച് ഭാഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

    ചെരുപ്പ് ഇടാതെ നടന്നു

    സിനിമയിൽ ലാലേട്ടന് ഉപയോഗിക്കാൻ വേണ്ടി ചെരുപ്പ് തയ്യാറാക്കിയിരുന്നു. എന്നാൽ അദ്ദേഹം അത് ഇട്ടിരുന്നില്ല. നമുക്ക് പോലും ചെരുപ്പിടാതെ നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചൂട് കൂടിയ അന്തരീക്ഷമാണ് അവിടെ. കുപ്പിച്ചില്ല് പോലെയാണ് അവിടത്തെ പാറക്കല്ലുകൾ. അവിടെയാണ് ചെരുപ്പിടാതെ മോഹൻലാൽ നടന്നത്.

    മുറിഞ്ഞ്  ചോര വന്നു

    ചിത്രീകരണത്തിനിടെ നടന്ന മറ്റൊരു സംഭവത്തെ കുറിച്ചു അദ്ദേഹം വീഡിയോയിൽ പറയുന്നു. മലയുടെ മുകളിൽ നിന്ന ഉരുണ്ട് വരുന്ന സീൻ ഉണ്ടായിരുന്നു. അത് അഭിനയിക്കുമ്പോൾ മുതുക് മുറിഞ്ഞ് ചോര വന്നിരുന്നു. ലാലേട്ടൻ അതുംകൊണ്ടും അഭിനയിച്ചിരുന്നു . സിനിമയിൽ മോഹൻരാജ് ലാലേട്ടനെ വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. ആ രംഗത്തിനായി പാഡൊക്കെ വച്ചിരുന്നു. എന്നാൽ അതൊക്കെ ഇളകി പോവുകയായിരുന്നു. അവിടെ മുറിഞ്ഞ് ചോരവരാനും തുടങ്ങി..

    സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യും

    കുറച്ച് അകലെ നിന്നാണ് മോഹൻലാലിനെ മോഹൻരാജ് വലിച്ചു കൊണ്ട് വരുന്നത് . സീൻ എടുക്കുമ്പോഴും അദ്ദേഹം വിളിച്ച് ചോദിക്കുന്നുണ്ട് ടേക്ക് ഓക്കേയാണോ എന്ന്. അവിടെ ശരിയാവുന്നത് വരെ വലിച്ച് കൊണ്ട് പേകാൻ അദ്ദേഹം പറയുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു മികച്ച ആർട്ടിസ്റ്റിന് മാത്രമേ കഴിയുകയുള്ളൂ. അതൊക്കെ കൊണ്ടാണ് ഇന്നും അദ്ദേഹം സൂപ്പർസ്റ്റാർ ആയതിളങ്ങി നിൽക്കുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇത്തരത്തിൽ നിരവധി ചിത്രങ്ങളിൽ മോഹൻലാൽ അതിസാഹസികമായ രംഗങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കായി എന്ത് റിസ്ക്കും എറ്റെടുക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല.

    സിനിമയിലെ ഗാനം

    ഗുരു സിനിമയെ പോലെ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ ഇന്നു പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. എസ് രമേശന്‍ നായരാണ് വരികൾ രചിച്ചത്. അഞ്ച് പാട്ടുകളാണ് ഗുരുവില്‍ ഉണ്ടായിരുന്നത്. കെജെ യേശുദാസ്, രാധിക തിലക്, ജി വേണുഗോപാല്‍, സുജാത മോഹന്‍, എംജി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലിപിച്ചിരിക്കുന്നത്. ചിത്രത്തിലെ രാധിക തിലകും കെജെ യേശുദാസും ചേർന്ന് ആലപിച്ചദേവസംഗീതം നീ അല്ലേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. രാധിക തിലക് ആലപിച്ച ഹിറ്റ് ഗാനങ്ങളിൽ ഒന്നാണിത്.

    Recommended Video

    List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

    വീഡിയോ; കടപ്പാട്

    Read more about: mohanlal rajiv anchal guru
    English summary
    A Crew Opens Up The Hard work And Dedication Of Mohanlal In Rajiv Anchal's Guru Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X