twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷിബുവിന്റെ പ്രണയം സൈക്കിക്ക് ആണ്; ഭ്രാന്ത് വന്ന് ചത്ത തള്ളയുടെ മകനായിരുന്നു അയാള്‍; കുറിപ്പ് വൈറല്‍

    |

    മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് മൂന്നാല് ദിവസമായി ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസ് കഴിഞ്ഞ ആദ്യ മണിക്കൂറുകളില്‍ നായകനെക്കാളും വില്ലനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പ്രചരിച്ചത്. ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തെ വാഴ്ത്തി കൊണ്ടുള്ള കമന്റുകളായിരുന്നു എല്ലായിടത്തും.

    അതേ സമയം ഷിബുവിനെ ഇത്രയും പുകഴ്‌ത്തേണ്ടതുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയില്‍ ഉഷയോടുള്ള ഷിബുവിന്റെ പ്രണയം വിഷം നിറഞ്ഞതാണ്. ഇത്തരത്തില്‍ നമ്മുടെ സമൂഹത്തില്‍ ചില ഷിബുമാരെ ക്രിയേറ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് മൂവി സ്ട്രീറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെ എആര്‍വി അഞ്ചല്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

    മിന്നല്‍ മുരളി ഇറങ്ങി ആദ്യ മണിക്കൂറുകളിലെ ചർച്ച ഇതാണ്

    മിന്നല്‍ മുരളി ഇറങ്ങി ആദ്യ മണിക്കൂറുകള്‍ മുതല്‍ ദാ ഈ നിമിഷം വരെ ആ സിനിമയോളം ചര്‍ച്ച ചെയ്യപെടുന്നതും അതിലെ വൗ ഫാക്ടര്‍ ആയി നിലനില്‍ക്കുന്നതും ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രവും അയാള്‍ക്ക് ഉഷയോടുള്ള പ്രണയവുമാണ്. ആ പ്രണയം ഗ്ലോറിഫൈ ചെയ്യപെടാന്‍ പാടില്ലാത്തതാണ് എന്നതില്‍ യാതൊരു സംശയവുമില്ല എന്നിരിക്കെ തന്നെ നമ്മുടെ ചര്‍ച്ചകള്‍ ഷിബു ആ പ്രണയം സ്വന്തമാക്കുന്നതിന് വേണ്ടി കാണിച്ച ടോക്‌സിക്ക് ആക്റ്റുകളില്‍ ഒതുക്കി കളയുന്നതില്‍ സാരമായ പ്രശ്‌നമുണ്ട്.

    ഷിബുവും അയാളുടെ പ്രണയവും സൈക്കിക്ക് ആയിരുന്നു

    ഷിബുവും അയാളുടെ പ്രണയവും ഒരു സൈക്കിക്ക് അവസ്ഥയില്‍ നിന്നുള്ളതാണ് എന്ന് പറഞ്ഞു പോകുന്നതിനൊപ്പം തന്നെ എങ്ങനെയാണ് ഇവിടെ ഷിബുമാര്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നത് എന്ന് കൂടി ചിന്തിക്കണ്ടേ? അതേ.. ഷിബുമാര്‍ ഇവിടെ പൊട്ടി മുളയ്ക്കുകയോ, അവരെ നൂലില്‍ കെട്ടി താഴേക്ക് ഇറക്കുകയോ ചെയ്യുന്നതല്ല. അവര്‍ ഈ സൊസൈറ്റിയുടെ ബൈ പ്രൊഡക്റ്റ് ആയി ക്രിയേറ്റ് ചെയ്യപ്പെടുന്നതാണ്. അമ്മയുടെ ഭ്രാന്തിന്റെ പേരില്‍ ചെറുപ്പകാലത്ത് തന്നെ എല്ലായിടത്ത് നിന്നും അവഗണിക്കപെട്ട് തീര്‍ത്തും ഒറ്റയ്ക്കായി പോയ ഷിബുവിന് ആ സമയത്ത് ലഭിച്ച എമ്പതിയുടെ ഒരേ ഒരു കണികയായിരുന്നു ഉഷ.

    രണ്ടാമത് വിവാഹം കഴിക്കാന്‍ പറഞ്ഞത് അമ്മ; ഉർവശിയുമായുള്ള ആദ്യ ബന്ധം തകര്‍ന്ന് നിന്നതിനെ കുറിച്ച് മനോജ് കെ ജയൻരണ്ടാമത് വിവാഹം കഴിക്കാന്‍ പറഞ്ഞത് അമ്മ; ഉർവശിയുമായുള്ള ആദ്യ ബന്ധം തകര്‍ന്ന് നിന്നതിനെ കുറിച്ച് മനോജ് കെ ജയൻ

    ഭ്രാന്ത് വന്ന് ചത്ത തള്ളയുടെ മകനായിരുന്നു അയാള്‍

    ഉഷയ്ക്ക് മുന്നേ അയാള്‍ക്ക് അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നത് തന്റെ മരിച്ചു പോയൊരു സുഹൃത്ത് മാത്രമാണ്. എന്തുകൊണ്ടാണ് ഈ രണ്ടു പേരിലേക്ക് മാത്രമായി അയാളുടെ ജീവിതം ഒതുങ്ങി പോയത്? മറ്റെല്ലാ ഇടങ്ങളില്‍ നിന്നും അയാള്‍ ആട്ടിയോടിക്കപെട്ടത്? ഉത്തരം ഒന്നേയുള്ളൂ, വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സീനില്‍ സുമയുടെ ചേട്ടന്‍ പറയുന്നത് തന്നെ.. ഭ്രാന്ത് വന്ന് ചത്ത തള്ളയുടെ മകനായിരുന്നു അയാള്‍. മാനസിക രോഗങ്ങള്‍ ബാധിച്ച മനുഷ്യരോട് ഈ സൊസൈറ്റി ഇപ്പോഴും കാണിക്കുന്ന ഒരു വിമുഖതയുണ്ട്, അതിന്റെ എക്‌സ്ട്രീം അവസ്ഥയില്‍ കൂടി കടന്നു പോവേണ്ട വന്നയാളാണ് ഷിബു.

    വാപ്പ ആദ്യമായി അച്ഛനായ ദിവസം; നര വീണ മകനെ കുറിച്ച് അവരെന്താകും ഓര്‍മ്മിക്കുന്നതെന്ന് കിടിലം ഫിറോസ്വാപ്പ ആദ്യമായി അച്ഛനായ ദിവസം; നര വീണ മകനെ കുറിച്ച് അവരെന്താകും ഓര്‍മ്മിക്കുന്നതെന്ന് കിടിലം ഫിറോസ്

    Recommended Video

    Minnal Murali Movie Review By RRR |Tovino Thomas | Basil Joseph | Netflix India
    ഒരു പ്രണയം ഗ്ലോറിഫൈ ചെയ്യപ്പെടാന്‍ പാടില്ല എന്ന് പറയുന്നതിനെ പറ്റി

    തീര്‍ത്തും ഒറ്റയ്ക്ക് ആയി പോയ, ആട്ടിയോടിക്കപെട്ട തന്റെ ജീവിതത്തിലേക്ക് സഹാനുഭൂതിയോടെ കടന്നു വന്ന മനുഷ്യര്‍ക്ക് വേണ്ടി എന്തും ചെയ്യണം എന്നൊരു അപകടകരമായ അവസ്ഥയിലേക്ക് അയാളെ കൊണ്ടെത്തിച്ച ആ കാരണങ്ങള്‍ കൂടി ചേര്‍ത്ത് വെച്ച് വേണം അയാളുടെ പ്രണയം ടോക്‌സിക്കാണ് എന്ന് നമ്മള്‍ പറഞ്ഞു വെക്കാന്‍. ഒരു പ്രണയം ഗ്ലോറിഫൈ ചെയ്യപ്പെടാന്‍ പാടില്ല എന്ന് പറയുമ്പോള്‍ തന്നെ എങ്ങനെയാണ് ഇത്തരമൊരു ടോക്‌സിക്ക് മെന്റാലിറ്റിയിലേക്ക് അവര്‍ എത്തുന്നത് എന്ന് കൂടി നമ്മള്‍ ചിന്തിക്കണം. ഒരാള്‍ ജനിച്ചു വീഴുന്ന ചുറ്റുപാടുകളും ചുറ്റുമുള്ള മനുഷ്യരുടെ ഇടപെടലുകളുമൊക്കെ ചേര്‍ന്നാണ് ഒരാള്‍ മോള്‍ഡ് ചെയ്യപെടുന്നത് എന്നിരിക്കെ ഇവിടെ ഷിബുമാര്‍ ഉണ്ടാവാതെയിരിക്കണമെങ്കില്‍ നമ്മള്‍ കൂടി മാറി ചിന്തിച്ചു തുടങ്ങണം, ഷിബുമാരെ ഉണ്ടാക്കുന്നതില്‍ നമ്മള്‍ ക്യാറ്റലിസ്റ്റ്കളായി പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം..

    വസ്ത്രം വരെ സെലക്ട് ചെയ്തു, എന്നാൽ സംഭവിച്ചത്, ആലീസിന്റെ വിവാഹത്തിന് പോകാഞ്ഞതിനെ കുറിച്ച് ആനന്ദ്വസ്ത്രം വരെ സെലക്ട് ചെയ്തു, എന്നാൽ സംഭവിച്ചത്, ആലീസിന്റെ വിവാഹത്തിന് പോകാഞ്ഞതിനെ കുറിച്ച് ആനന്ദ്

    Read more about: tovino thomas minnal murali
    English summary
    A Note About Minnal Murali Fame Guru Somasundaram's Character Shibu Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X