For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന് അതില്‍ അസ്വഭാവികത തോന്നിയില്ലേ? ഞാനും അങ്ങനൊരു മകന്റെ അമ്മയാണ്, കടുവയിലെ ഡയലോഗിന് വിമര്‍ശനം

  |

  റിലീസിന് മുന്‍പും ശേഷവും വിവാദങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് പൃഥ്വിരാജിന്റെ കടുവ എന്ന സിനിമ. സോഷ്യല്‍ മീഡിയ പേജുകളില്‍ കടുവയിലെ ഒരു ഡയലോഗ് വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ ജനിക്കുന്നത് മാതാപിതാക്കള്‍ ചെയ്ത പാപം കാരണമാണെന്ന ഡയലോഗാണ് വിവാദമായത്.

  ഇങ്ങനൊരു ഡയലോഗ് എഴുതിവര്‍ ആരാണെങ്കിലും അത് പറഞ്ഞ പൃഥ്വിരാജിന് അസ്വഭാവികത ഒന്നും തോന്നിയില്ലേ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അങ്ങനൊരു കുട്ടിയുടെ അമ്മ കൂടിയായതിനാല്‍ സിനിമയിലെ ഡയലോഗ് മനസില്‍ കിടന്ന് നീറുകയാണെന്ന് പറഞ്ഞാണ് സിന്‍സി അനില്‍ രംഗത്ത് വന്നിരിക്കുന്നത്.

  കടുവ സിനിമയിലെ ഡയലോഗിനെ കുറിച്ച് സിന്‍സി പറയുന്നതിങ്ങനെയാണ്..

  'ഒരു വാക്കുപോലും ഇതിനെ കുറിച്ച് എഴുതണ്ട എന്ന് കരുതി.. എന്നിട്ടും ജന്മനാകിട്ടിയ പ്രതികരണശേഷി അതിനു സമ്മതിക്കുന്നില്ല. കണ്ണടച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. അതുപോലൊരു (പഠന വൈകല്യമുള്ള) കുഞ്ഞിന്റെ അമ്മ ആയ ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യം കുറച്ചു നേരമായി മനസ്സില്‍ കിടന്നു വിങ്ങുന്നു.

  പൃഥ്വിരാജ് സുകുമാരന്‍ നിങ്ങളോടാണ്.. മലയാള സിനിമയില്‍ അല്‍പം സെന്‍സിബിള്‍ ആയിട്ടുള്ള ഒരാള്‍ എന്നാണ് ഞാന്‍ അടങ്ങുന്ന സമൂഹം നിങ്ങളെ വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ടാണ് നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്.

  സുപ്രിയ പഴയ കാലം ശരിക്കും മിസ് ചെയ്യുന്നുണ്ട്; ഈ ജോലി ചെയ്യേണ്ട ആളല്ല അവൾ, ഭാര്യയുടെ ജോലിയെ പറ്റി പൃഥ്വിരാജ്

  സംഭാഷണം എഴുതിയവര്‍ ആരുമാകട്ടെ. സംവിധാനം ചെയ്തവരും ആരുമാകട്ടെ. ഈ മാസ് ഡയലോഗ് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങൾക്ക് അതില്‍ അസ്വഭാവികത ഒന്നും തോന്നിയില്ലേ.. ഇങ്ങനെ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലം എന്ന് പറഞ്ഞു വാങ്ങുന്ന കൈയടിയില്‍ നിന്നും എന്താണ് നിങ്ങള്‍ സമൂഹത്തിലേക്ക് നല്‍കുന്ന സന്ദേശം?' സിന്‍സി ചോദിക്കുന്നു.

  കല്യാണം കഴിക്കില്ലെന്ന് പറഞ്ഞതാണ്; ലാസ്റ്റ് പ്രണയിച്ച് കെട്ടി! 8 വര്‍ഷത്തിന് ശേഷമുണ്ടായ മകനെ പറ്റി താരങ്ങൾ

  '8-ാം മാസം ഗര്‍ഭത്തില്‍ ഉണ്ടായിരുന്ന എന്റെ മകന് അംനിയോട്ടിക് ഫ്‌ലൂയിഡ് ലീക്ക് ആയി പോയതിനെ തുടര്‍ന്ന് പ്രസവ സമയത്തു തലച്ചോറിലേക്ക് ഓക്‌സിജന്‍ കിട്ടാതെ വന്നത് കൊണ്ടുണ്ടായ തകരാര്‍ ആണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.

  എന്ത് തരം വൈകല്യമാണെങ്കിലും അങ്ങനെയുള്ള ഓരോ കുഞ്ഞുങ്ങള്‍ക്കും അങ്ങനെ സംഭവിക്കുന്നതിന് ഓരോ കാരണങ്ങള്‍ ഉണ്ടാകും. സിനിമയിലെ ഡയലോഗ് കാണാതെ പഠിച്ചു പറയുമ്പോഴും കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കാമായിരുന്നു. നിങ്ങളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നുണ്ട് ഇന്നത്തെ തലമുറ'.

  പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

  ഒഴിവാക്കാമായിരുന്ന അല്ലെങ്കില്‍ യാതൊരു ആവശ്യവുമില്ലാത്ത ഒരു വാചകം കൊടുത്തു നിങ്ങള്‍ മുറിവേല്‍പിച്ചത് ഒരു ജന്മം മുഴുവനും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങള്‍ക്കായി ജീവിതം മാറ്റി വച്ച മനുഷ്യരെയാണ്. അങ്ങനെ ഒരു അമ്മയാണ് ഞാനും.

  ഞാന്‍ എന്ത് മഹാപാപം ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെ ഒരു കുഞ്ഞ് ഉണ്ടായതെന്നു ഒരു നിമിഷം പോലും ഞാന്‍ ചിന്തിച്ചിട്ടില്ല. പകരം അവനെ വളര്‍ത്താന്‍ പ്രാപ്തിയുള്ള അമ്മ ഞാന്‍ ആയത് കൊണ്ടാണ് അവന്‍ എന്നിലേക്ക് വന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

  അങ്ങനെയാണ് ഭിന്നശേഷിക്കാരായ ഓരോ മക്കളുടെയും മാതാപിതാക്കള്‍ വിശ്വസിക്കുന്നത്. അവരെ വളര്‍ത്തി കൊണ്ട് വരാന്‍ ഞങ്ങള്‍ എടുക്കുന്ന ഒരോ പ്രയത്‌നങ്ങളിലും ഒരു പ്രതീക്ഷയുണ്ട്. ഞങ്ങളുടെ മക്കളെ കുറിച്ചുള്ള സ്വപ്നങ്ങളുണ്ട്. നിങ്ങളുടെ മകളില്‍ നിങ്ങള്‍ക്കുള്ള അതെ പ്രതീക്ഷകള്‍ തന്നെ. ഒരു വാക്ക് പോലും നിങ്ങളെ പോലുള്ളവര്‍ അവര്‍ക്കു വേണ്ടി സംസാരിക്കാറില്ല. ഇതെഴുതുമ്പോള്‍ പോലും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്.

  നിങ്ങളുടെ ഈ ചിത്രം കണ്ടു ഹൃദയം മുറിയാത്ത ഒരു ഭിന്നശേഷിക്കാരന്റെ മാതാപിതാക്കളും ഉണ്ടാവില്ല. ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ അപമാനിക്കരുത്, അപേക്ഷയാണ്. ഷാജി കൈലാസ്, ലിസറ്റിന്‍ സ്റ്റീഫന്‍.. ന്യായീകരിക്കാനും വിമര്‍ശിക്കാനും വരുന്നവരോടാണ്..

  ദയവു ചെയ്തു പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ സ്‌ക്രോള്‍ ചെയ്തു പോയേക്കുക. ഈ വിഷയത്തില്‍ എന്നെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യത ഇല്ല. എന്റെ യോഗ്യത ഞാന്‍ അങ്ങനെ ഒരു മകന്റെ അമ്മയാണ് എന്നത് തന്നെയാണ്.. സിന്‍സി പറഞ്ഞ് നിര്‍ത്തുന്നു..

  പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് കടുവ. ജിനു വി എബ്രഹാം രചന നിര്‍വഹിച്ച സിനിമ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. പൃഥ്വിരാജിന് പുറമേ വിവേക് ഒബ്രോയ് ആണ് മറ്റാരു പ്രധാന വേഷം ചെയ്തിരിക്കുന്നത്.

  നായികയായി നടി സംയുക്ത മേനോനും അഭിനയിച്ചു. ജൂലൈ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് റിലീസ് ദിവസം വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീടാണ് സിനിമയിലെ ഡയലോഗ് വിവാദമായി മാറുന്നത്.

  English summary
  A Viral Note Against Prithviraj's Dialogue In Kaduva Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X