twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയ വാര്യരോട് അന്ന് തോന്നിയ സ്പാര്‍ക്ക് ഇപ്പോഴുമുണ്ട്; ട്രോളുകൾക്കുള്ള മറുപടി കിട്ടുമെന്ന് ആരാധകർ

    |

    ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യയൊട്ടാകെ വൈറലായി മാറിയ മലയാളി പെണ്‍കുട്ടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. അരങ്ങേറ്റ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പുറത്ത് വന്ന പാട്ടിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. കാമുകനെ കണ്ണീറുക്കി കാണിക്കുന്ന സെക്കന്‍ഡുകള്‍ മാത്രമുള്ള രംഗമായിരുന്നു പ്രിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

    കറുപ്പഴകിൽ അതീവ സുന്ദരിയായി നടി പ്രിയ പ്രകാശ് വാര്യർ, വേറിട്ട ലുക്കിലുള്ള നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

    സിനിമയും പാട്ടുമൊക്കെ വൈറലായെങ്കിലും പ്രിയയ്ക്ക് എന്നും വിമര്‍ശനങ്ങളാണ് ലഭിച്ചത്. സെപ്റ്റംബര്‍ പന്ത്രണ്ടിന് പ്രിയ തന്റെ ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ നടിയ്ക്ക് ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റുകളാണ്. എന്നാല്‍ ഇത്രയധികം വൈറലായ ഒരു താരത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് സൂചിപ്പിക്കുകയാണ് ഒരു ആരാധകന്‍. സിനിഫിലി എന്ന സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ വിഷ്ണു ദാസ് എന്ന ആരാധകനാണ് പ്രിയയെ കുറിച്ച് എഴുതിയിരിക്കുന്നത്. ഇതിന് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നിരവധി പേരാണ് എത്തുന്നത്.

     പ്രിയ വാര്യരെ കുറിച്ച് ആരാധകന്‍

    ''പ്രിയ വാര്യര്‍ 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാള്‍' ചിരിച്ചോ.. ഹഹഹ ഇമോജി ഇട്ടോ, ട്രോളീക്കോ. എനിക്ക് ഒരു കുഴപ്പവും ഇല്ല. മാണിക്യാ മലരായ പൂവി എന്ന പാട്ടില്‍ ആദ്യമായി കണ്ട അന്ന് തോന്നിയ ആ സ്പാര്‍ക്ക് ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്. അങ്ങനേ തന്നെയായിരുന്നു ഒട്ടുമുക്കാല്‍ പേര്‍ക്കും. പിന്നേ അഞ്ചില്‍ മൂന്ന് പേര്‍ ഒരാളെ കുറ്റം പറഞ്ഞാല്‍ ബാക്കി ഉള്ള രണ്ട് പേരും അവരെ സപ്പോര്‍ട്ട് ചെയ്യണം എന്ന സിസ്റ്റം മനസ്സില്‍ ഉള്ളവര്‍ക്ക് പുറത്ത് പറയാന്‍ മടി കാണും.

      ഒറ്റ രാത്രി കൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞാടിയ വ്യക്തി

    നാടോടുമ്പോള്‍ നടുവേ ഓടണം എന്നുള്ളവര്‍ക്കും കാരണം പോലും അറിയാതെ ട്രോളാനും തെറി പറയാനും ഉള്ള വ്യക്തികളില്‍ ഒരാള്‍. ആദ്യം ആകാശത്തിന്റെ ഉയരത്തില്‍ കേറ്റി അതേ സ്പീഡില്‍ താഴേക്കിടാന്‍ നോക്കിയപ്പോള്‍ മലയാളികള്‍ അല്ലാത്ത സമൂഹം ഏറ്റെടുത്ത വ്യക്തി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ (2018) ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തപ്പിയ വ്യക്തി. 24 മണിക്കൂറിനുള്ളില്‍ 6+ ലക്ഷം ഫോളോവേര്‍സ് ആയ ആദ്യത്തെ ഇന്ത്യന്‍ സെലിബ്രിറ്റി. കേരളത്തിലെ പല പ്രമുഖര്‍ക്കും വര്‍ഷങ്ങള്‍ കൊണ്ട് എത്തിപ്പെടാത്ത അത്ര ഉയരത്തില്‍ വെറും 5 സെക്കന്റ് വീഡിയോ കൊണ്ട് എത്തിപ്പെട്ട വ്യക്തി. ''The Wink that stopped India' . 'The Wink Queen' , 'International Crush' എന്നീ തലക്കെട്ടുകളാല്‍ വാര്‍ത്താ വിനിമയ ലോകത്തില്‍ ഒറ്റ രാത്രി കൊണ്ട് നിറഞ്ഞാടിയ വ്യക്തി.

      കുട്ടൂസ് ഉയിര്‍ എന്ന വിമര്‍ശനങ്ങള്‍ പിന്നാലെ

    പ്രബുദ്ധ മലയാളികളുടെ ട്രോളുകളില്‍ ഉരുകി വീണ് ഒതുങ്ങി നില്‍ക്കാതെ തന്റെ ലക്ഷ്യവും സ്വപ്നവും തേടി പോയ മിടുക്കി. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ പല ദിക്കില്‍ നിന്നും പ്രശംസ നേടിയ മലയാളി. ട്രോളും.. അപ്രതീക്ഷിതമായി ആരെങ്കിലും ഇതുപോലെ പ്രശസ്തി നേടിയാല്‍ ''കുട്ടൂസ് ഉയിര്‍'' എന്ന് പറഞ്ഞ് ആദ്യം സ്റ്റാറ്റസ് ഇട്ട് നടന്നവന്മാര്‍ തന്നെ ട്രോളും. കാരണം നാട്ടില്‍ ഭൂരിഭാഗം പേര്‍ ചെയ്യുന്ന/ചിന്തിക്കുന്ന കാര്യങ്ങള്‍ നമ്മളും ചെയ്താലെ നമുക്ക് വിലയുള്ളൂ. സ്വന്തമായി അഭിപ്രായം പറഞ്ഞാല്‍ വിലയില്ല ആര്‍ക്കും. ഇന്നലെ സപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് ഇട്ടപ്പോള്‍ വിമര്‍ശിച്ച് കുറേ കമന്റുകള്‍ കിട്ടിയിരുന്നു. ഇന്നും അത് തന്നെ പ്രതീക്ഷിക്കുന്നു. ആര് എന്ത് പറഞ്ഞാലും എന്റെ അഭിപ്രായത്തില്‍ മാറ്റം ഇല്ല. പിറന്നാള്‍ ആശംസകള്‍ എന്നുമായിരുന്നു ഒരു ആരാധകന്‍ എഴുതിയത്.

     സിനിമകള്‍ ഇറങ്ങിയാല്‍ തീരാവുന്ന വിമര്‍ശനമാണ്

    ഹിന്ദിയില്‍ ശ്രീദേവിയുടെ ബയോപിക് ചെയ്യുന്നുണ്ട്. അത് മാത്രമല്ല കന്നഡ, തെലുങ്ക്, ഇന്‍ഡസ്ട്രികളിലും കുറേ പ്രൊജക്ടുകള്‍ പ്രിയയ്ക്ക് കിട്ടുന്നുണ്ട്. വിമര്‍ശകര്‍ എപ്പോഴും മോങ്ങി കൊണ്ട് ഇരിക്കും.. ഈ നടി വളരുക തന്നെ ചെയ്യും. അതേ സമയം പ്രിയയെ ട്രോളാനുള്ള കാരണം നല്ല സിനിമകളൊന്നും പുറത്ത് ഇറങ്ങാത്തത് കൊണ്ടാണെന്നാണ് മറ്റ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. അവര്‍ അഭിനയിച്ച ഏതേലും നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ആളുകള്‍ ഇഷ്ടപ്പെടും. അങ്ങനെ സംഭവിക്കട്ടെ. ഇഷ്ടപ്പെടാനും ഇഷ്ടപെടാതെ ഇരിക്കാനും കാരണങ്ങള്‍ ഇതുവരെ ഒന്നും ഇണ്ടായിട്ടില്ലല്ലോ. ഭാവിയില്‍ അത് ഉണ്ടാകുന്നത് വരെ കാത്തിരിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ് കുഴപ്പം.

      നല്ല കരിയര്‍ ഉണ്ടാവുമെന്ന് ഉറപ്പാമ്

    കുറെ സിനിമകള്‍ കിട്ടിയിട്ടുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും പുറത്തു ഇറങ്ങിയാല്‍ നല്ല കരിയര്‍ ഉണ്ടാവും. ഇതോടെ ഈ വിമര്‍ശനങ്ങളൊക്കെ സ്‌നേഹമായി മാറാനും സാധ്യതയുണ്ട്. എന്തോ വലിയ ദ്രോഹം ചെയ്ത പോലെയാണ് ഇവിടത്തെ കുറേ ആളുകള്‍ ഈ കൊച്ചിനെ ആക്രമിച്ചത്. പെട്ടെന്ന് കിട്ടിയ പ്രശസ്തിയില്‍ കുരു പൊട്ടിയ കുറേ എണ്ണത്തിന്റെ രോദനം. ഇവളെ താറടിക്കാന്‍ വേണ്ടി ആ നൂറിനെ താങ്ങി. മുന്‍പ് വൈറല്‍ ആയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പിന്നെ വന്ന എല്ലാ ടിക് ടോക് വീഡിയോസിലും 90% നെഗറ്റീവ് കമന്റ്‌സ് ആണ്.

    Recommended Video

    Priya Warrier against gossips about her love life | FilmiBeat Malayalam
    ബോളിവുഡിലടക്കം അരങ്ങേറ്റം കുറിച്ചു

    1999 സെപ്റ്റംബര്‍ 12 നായിരുന്നു പ്രിയ പ്രകാശ് വാര്യരുടെ ജനനം. നടിയുടെ ഇരുപത്തി രണ്ടാം ജന്മദിനമാണിന്ന്. അഡാറ് ലവ്വിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ പ്രിയയെ തേടി വന്നത് വമ്പന്‍ അവസരങ്ങളായിരുന്നു. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയ ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തി. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചത്. അന്തരിച്ച മുന്‍നടി ശ്രീദേവിയുടെ ബയോപിക് ആണെന്ന സൂചനയാണ് ചിത്രത്തിനുള്ളത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസ് ആയിട്ടില്ല. മലയാളത്തില്‍ വികെ പ്രകാശിന്റെ സിനിമയിലും അഭിനയിക്കുന്നുണ്ട്.

    English summary
    A Viral Social Media Post About Actress Priya Prakash Varrier On Her Birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X