»   » ഈ വര്‍ഷം കുട്ടികള്‍ക്കായി നിര്‍മ്മിച്ച ചലച്ചിത്രങ്ങള്‍ ഇവയാണ്..

ഈ വര്‍ഷം കുട്ടികള്‍ക്കായി നിര്‍മ്മിച്ച ചലച്ചിത്രങ്ങള്‍ ഇവയാണ്..

Posted By: Pratheeksha
Subscribe to Filmibeat Malayalam

മറ്റു ഭാഷകളെ അപേക്ഷിച്ച് കുട്ടികള്‍ക്കായുളള ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ കൂടുതലായി ഇറങ്ങുന്നുണ്ട്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രമാണ് ഇതിനു തുടക്കം കുറിച്ചത്.

ഈ വര്‍ഷവും ഒട്ടേറെ ചിത്രങ്ങള്‍ പുറത്തിറങ്ങി. ചിലത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ചിലത് റിലീസ് ചെയത് കുറഞ്ഞ ദിവസത്തിനുള്ളില്‍ തിയറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായി...

ആന്‍ മരിയ കലിപ്പിലാണ്

ബേബി സാറ അര്‍ജ്ജുന്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം ആഗസ്തിലാണ് പുറത്തിറങ്ങിയത്. ആന്‍ മരിയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സാറ അവതരിപ്പിച്ചത്. മിഥുന്‍ മാധവ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

കൊച്ചാവ്വ പൗലോ അയ്യപ്പ കൊയ്്‌ലോ

കുഞ്ചാക്കോ ബോബനിലൂടെ ഉദയ സിനിമ തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു കൊച്ചാവ്വ പൗലോ അയ്യപ്പ കൊയ്്‌ലോ. നടന്‍ സുധീഷിന്റെ മകന്‍ മാസ്റ്റര്‍ രുദ്രാക്ഷായിരുന്നു ലീഡ് റോളില്‍. വിമാനയാത്ര സ്വപ്‌നം കണ്ടു കഴിയുന്ന അയ്യപ്പ എന്ന കുട്ടിയായിട്ടായിരുന്നു രുദ്രാക്ഷ് അഭിനയിച്ചത്. ഈ ചിത്രവും ഹിറ്റായിരുന്നു

ഗപ്പി

ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പിയ്ക്ക് നല്ല റിവ്യു ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രമാണ്. മാസ്റ്റര്‍ ചേതന്‍ ആയിരുന്നു മുഖ്യ റോളില്‍. ടൊവിനോ തോമസും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തി.

സ്‌കൂള്‍ ബസ്സ്

ഒരു യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്‌കൂള്‍ ബസ്സ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും മുഖ്യ വേഷത്തിലെത്തി.കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രമേയം.

രണ്ട് പെണ്‍കുട്ടികള്‍

ടൈറ്റില്‍ പോലെ തന്നെ രണ്ടു പെണ്‍കുട്ടികളുടെ കഥപറയുന്ന ചിത്രമായിരുന്നു രണ്ട് പെണ്‍കുട്ടികള്‍. സണ്ണി വെയ്ന്‍ മുഖ്യവേഷത്തിലെത്തുന്ന ഗോള്‍ഡ് കോയിന്‍,
അനൂപ് മേനോന്‍ ഭാവന എന്നിവര്‍ ഒന്നിക്കുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക എന്നീ സിനിമകള്‍ ഈ വര്‍ഷം ഡിസംബറില്‍ തിയറ്ററുകളിലെത്തും.

English summary
The year so far has witnessed the release of good number of children based Malayalam films. On this Children's day, let us take a look at some of them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam