For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അടുത്ത കണ്മണി വരുന്നു.... ഞങ്ങൾ റെഡിയാണ് കുഞ്ഞിനെ വരവേൽക്കാൻ'; പുതിയ സന്തോഷം പങ്കിട്ട് നടി ശിൽപ ബാല

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ശിൽപ ബാല. എന്നാൽ ഇപ്പോൾ അടിപൊളി അമ്മ, കിടിലം ഭാര്യ, പ്രിയപ്പെട്ട വ്ലോ​ഗർ എന്നിങ്ങനെ ഒട്ടേറെ ഭാവങ്ങളിൽ തകർക്കുകയാണ് ശിൽപ.

  അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചെയ്ത കുറച്ചു ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

  Also Read: 'ഹിന്ദി നടിമാരെപ്പോലെയാണ് എന്റെ മരുമോള് എന്നാണ് അമാലിനെ കുറിച്ച് മമ്മൂക്ക അന്ന് വർണ്ണിച്ച് പറഞ്ഞത്'; അഞ്ജലി

  കൂടാതെ താരം മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്ന് പറഞ്ഞ് കൊടുക്കുന്ന വീഡിയോയും ആളുകളുടെ കൈയ്യടി നേടിയിരുന്നു. യുവേഴ്സ് ട്രൂലി ശിൽപ ബാല എന്ന പേരിലാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്.

  മകൾക്കൊപ്പമാണ് ശിൽപ ബാല ഏറെയും വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ശിൽപയുടെ മകൾ തക്കിട്ടുവിനും നിരവധി ആരാധകരുണ്ട്. കാസർകോടുകാരിയായ ശിൽപ ബാല വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും അവയെല്ലാം വലിയ ഹിറ്റാണ്.

  ഇപ്പോൾ ഏഷ്യാനെറ്റിൽ ഹിറ്റായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസിന്റേയും അവതാരകയാണ് ശിൽപ. സോഷ്യൽമീഡിയയിൽ സജീവമായ ശിൽപ ബാല പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്.

  തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ചുള്ളതായിരുന്നു ശിൽപയുടെ കുറിപ്പ്. ഒരു കുഞ്ഞ് കൂടി തങ്ങളുടെ കുടുംബത്തിൽ പിറക്കാൻ പോകുന്നുവെന്നാണ് ശിൽപ ബാല വെളിപ്പെടുത്തിയി​രിക്കുന്നത്.

  താരത്തിന്റെ ഏക സ​ഹോദരി ശ്വേതയ്ക്കാണ് കുഞ്ഞ് പിറക്കാൻ പോകുന്നത്. അനുജത്തി ശ്വേത ബാല അമ്മയാകാൻ പോകുന്നു എന്നാണ് ശിൽപ പുതിയ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചത്. ഞങ്ങൾ റെഡിയാണ് കുഞ്ഞിനെ വരവേൽക്കാൻ.

  ഞങ്ങളുടെ വീട്ടിലെ അടുത്ത കണ്മണി. ഈ കൈ കളെല്ലാം വാവയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുന്നുനശ്വേതയുടെ നിറവയർ ചിത്രങ്ങൾ പങ്കുവെച്ച് ശിൽപ കുറിച്ചു. 'ഈ കൈകളെല്ലാം ഞങ്ങളുടെ അടുത്ത ലിറ്റിൽ കോട്ടൺ കാൻഡിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...'

  Also Read: 'കുടുംബ ജീവിതത്തിൽ മഞ്ജു ചേച്ചി വിജയിച്ചു'വെന്ന് കാവ്യ, 'അറിഞ്ഞിട്ടും കൂടെ നിന്ന് ചതിച്ചില്ലേ'; താരം പറഞ്ഞത്!

  'ഞങ്ങൾ എല്ലാവരും നിനക്കായി റെഡിയാണ് കുഞ്ഞേ....' പ്രാർത്ഥനകളും സ്നേഹവും എന്നായിരുന്നു ശിൽപ എഴുതിയത്. ഫാമിലി, ലവ്, ന്യൂമെമ്പർ, മോമം ടു ബി, ബേബി കമിങ്, ഫാമിലി ഈസ് എവരിതിങ് തുടങ്ങിയ ഹാഷ്ടാ​ഗുകൾക്കൊപ്പമായിരുന്നു ശിൽപയുടെ കുറിപ്പ്. ശിൽപയുടെ സിനിമ സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകളുമായി എത്തി.

  ഏറെയും പേർ ആൺകുട്ടിയാകാനാണ് സാധ്യതയെന്നും പ്രവചിച്ചു. തക്കിട്ടുവിന് കുട്ടായല്ലോ എന്നാണ് ചിലർ കമന്റ് ചെയ്തത്. ​ഗായിക സയനോര ഫിലിപ്പ് അടക്കമുള്ള താരങ്ങളും ശിൽപയ്ക്കും കുടുംബത്തിനും ആശംസകൾ നേർന്നു.

  2020ൽ ആയിരുന്നു ശിൽപയുടെ സഹോദരി ശ്വേതയുടെ വിവാ​ഹം നടന്നത്. രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രാഹുൽ എന്നാണ് ശ്വേതയുടെ വരന്റെ പേര്.

  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ കുറഞ്ഞ ആളുകൾ മാത്രം പങ്കെടുത്ത ഇന്റിമേറ്റ് മാരേജ് ആയിട്ടാണ് വിവാഹം നടത്തിയത്. വിവാഹശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി മാരിയറ്റ് ഹോട്ടലിൽ വെച്ച് വിവാഹ സൽക്കാരവും ഉണ്ടായിരുന്നു.

  ശിൽപയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്‌ന, ഗായിക സയനോര, വിജയ് യേശുദാസ്, രാഹുൽ സുബ്രഹ്മണ്യം എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

  ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ അരങ്ങേറിയ താരമാണ് ശിൽപ ബാല. പിന്നീട് ആഗതൻ, കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി ശിൽപ. ഡോ.വിഷ്ണുവാണ് ശിൽപയെ വിവാഹം ചെയ്തത്.

  Read more about: shilpa bala
  English summary
  Aagathan Actress Shilpa Bala Sister Shweta Bala Baby Shower Pictures Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X