»   »  ആനന്ദം മാത്രമല്ല,നിവിന്‍ പോളിയുടെ അടക്കം പുറത്തിറങ്ങാനിരിക്കുന്ന അഞ്ചു ക്യാംപസ് ചിത്രങ്ങള്‍!

ആനന്ദം മാത്രമല്ല,നിവിന്‍ പോളിയുടെ അടക്കം പുറത്തിറങ്ങാനിരിക്കുന്ന അഞ്ചു ക്യാംപസ് ചിത്രങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ക്യാംപസ് ചിത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ ഡിമാന്റ് കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ക്യാംപസ് ചിത്രങ്ങള്‍ക്ക് പകരം പുത്തന്‍ പ്രവണതകളോടെ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു ഏറെയും. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് ക്യാംപസ് ചിത്രങ്ങള്‍ തിരിച്ചു വരികയാണ്.

ഈ വര്‍ഷം ചില ക്യാംപസ് ചിത്രങ്ങള്‍ പ്രതീക്ഷിക്കാം. ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദം എന്ന ചിത്രമാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ക്യാംപസ് ചിത്രം. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വരാനിരിക്കുന്ന മറ്റ് ക്യാംപസ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ആനന്ദം

പ്രേക്ഷകര്‍ ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആനന്ദം. ഗണേഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

ഒരേമുഖം

ഒരേമുഖമാണ് മറ്റൊരു ക്യാംപസ് കഥ പറയുന്ന ചിത്രം. സാജിത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം 1980കളിലെ ക്യംപസ് ജീവിതത്തിന്റെ കഥയാണ്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരള വര്‍മ്മ കോളേജിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഒരു മെക്‌സിക്കന്‍ അപാരത

ടോം എമ്മാട്ടി സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടൊവിനോ തോമസ്, നീരജ് മാധവ്, ഗായത്രി സുരേഷ്, രൂപേഷ് പിതാംബരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്.

പൂമരം

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ജയറാമിന്റെ മകന്‍ കാളിദാസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റിയലസ്റ്റിക് ക്യാംപസ് ചിത്രമാണ് പൂമരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിവിന്‍ പോളി-സിദ്ധാര്‍ത്ഥ് ശിവ

നിവിന്‍ പോളിയും സിദ്ധാര്‍ത്ഥ് ശിവയും ഒന്നിക്കുന്നതാണ് വരാനിരിക്കുന്ന മറ്റൊരു ക്യാംപസ് ചിത്രം. വിദ്യാര്‍ത്ഥി സംഘടന നേതാവായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിവിനിന്റെ ഫോട്ടോസിനായി

English summary
Aanandam And Other Upcoming Campus Based Malayalam Films!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam