»   » അച്ഛന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മകന് അബി നല്‍കിയ ഉപദേശം! എല്ലാവര്‍ക്കും ഒരു പാഠമാണത്!

അച്ഛന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മകന് അബി നല്‍കിയ ഉപദേശം! എല്ലാവര്‍ക്കും ഒരു പാഠമാണത്!

Posted By:
Subscribe to Filmibeat Malayalam

മിമിക്രിയിലെ ആദ്യ സൂപ്പര്‍ സ്റ്റാറായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ അബി. മിമിക്രി കലാകാരാന്മാര്‍ക്കിടയിലെ കിരീടം വയ്ക്കാത്ത രാജാവ്. എന്നാല്‍ സിനിമകളില്‍ സജീവ സാന്നിദ്ധ്യമാകാന്‍ അബിക്ക് സാധിച്ചില്ല. അതേ സമയം അബിക്കൊപ്പം മിമിക്രി വേദികളില്‍ എത്തിയവര്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു.

നിനക്ക് ആരാടാ ഈ പേരിട്ടത്? മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്നില്‍ അബി പതറി! പേര് വന്ന വഴി...

'ചേട്ടാ... ചേച്ചീ... നിങ്ങളുടെ ഉദ്ദേശം നടക്കില്ല, എന്റെ കുടുംബം തകര്‍ക്കാതെ പണി എടുത്ത് ജീവിക്ക്'

ആര്‍ക്ക് മുന്നിലും അവസരങ്ങള്‍ ചോദിച്ച് പോകാത്ത അബിയുടെ സ്വപ്‌നം സഫലമായത് മകന്‍ ഷെയ്ന്‍ നിഗത്തിലൂടെയായിരുന്നു. മകനെ ഒരു നടനാക്കാന്‍ ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. സിനിമയിലേക്ക് ഇറങ്ങിയ ആ മകന് അബി നല്‍കിയ ഉപദേശം ഏറെ ശ്രദ്ധേയമാണ്.

അബിയുടെ മകന്‍

കിസ്മത്ത് എന്ന സിനിമയില്‍ നായകനായി എത്തിയതോടെയാണ് ഷെയ്ന്‍ നിഗം എന്ന അബിയുടെ മകനെ എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ അതിനും മുമ്പേ ബാലതാരമായി ഷെയ്ന്‍ വെള്ളിത്തിരിയില്‍ എത്തിയിരുന്നു. താന്തോന്നിയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം.

അബിയുടെ ഉപദേശം

തന്റെ ആഗ്രഹം പോലെ സിനിമയിലെത്തിയ മകന് അബി ഒരേ ഒരു ഉപദേശമേ നല്‍കിയിട്ടുള്ളു. 'സ്വാഭാവികനമായി അഭിനയിക്കണം'. അത് ഷെയ്ന്‍ പ്രാവര്‍ത്തീകമാക്കിയുണ്ടെന്നാണ് കഴിഞ്ഞ സിനിമകള്‍ തെളിയിക്കുന്നത്. അതില്‍ തനിക്കുള്ള സന്തോഷവും ഒരു അഭിമുഖത്തില്‍ അബി പങ്കുവച്ചിരുന്നു.

അബി പറഞ്ഞ കഥ

ഒരു കഥയും മകനോട് അബി പറഞ്ഞിരുന്നു. 'കരുത്തരായ രണ്ട് കുതിരകള്‍ മത്സരിച്ച് ഓടുകയാണ്. കരുത്തും പ്രതിഭയും ഒരുപോലെയാണ്. ഫിനിഷിംഗ് പോയിന്റിലും ഒപ്പത്തിനൊപ്പമെത്തി. അതിലൊരു കുതിര മൂക്ക് നീട്ടി ലൈനില്‍ തൊട്ടു. ആ കുതിര വിജയിച്ചു. സിനിമയിലെന്നല്ല ഏതു കലയിലും ഈ വ്യത്യാസം അനുഭവപ്പെടുത്തിയാലേ വിജയിക്കു', എന്നും അബി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല

താന്‍ സിനിമയില്‍ എത്തുമ്പോള്‍ സംവിധായകര്‍ ഒരു സ്വാതന്ത്ര്യവും നല്‍കിയിരുന്നില്ലെന്ന് അബി പറഞ്ഞിരുന്നു. 'അബീ ഇത് മിമിക്രിയല്ല സിനിമയാണ്' എന്ന് ഒരുപാട് തവണ കേട്ടിട്ടുണ്ട്. സ്വന്തമായി ഒന്നും ചെയ്യാന്‍ അനുവദിചച്ചില്ലെന്നും അബി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തിരക്കുള്ള നടന്‍

അബിയുടെ ആഗ്രഹം പോലെ മലയാള സിനിമ ഷെയ്ന്‍ നിഗത്തിനെ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കിസ്മത്തിന് പിന്നാലെ പറവയും ഹിറ്റായതോടെ ഷെയന്‍ കേന്ദ്ര കഥാപാത്രമായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഓള്, ഈട, കുളങ്ങി നൈറ്റ്‌സ് എന്നിവയാണ് ഷെയ്ന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രങ്ങള്‍.

അബിയെ സന്തോഷിപ്പിച്ച കാര്യം

ഇതിനിടെ ഷെയ്‌നുമായി ബന്ധപ്പെട്ട് അബിയെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം രാജീവ് രവിയുടെ വാക്കുകളായിരുന്നു. അന്നയും റസൂലും എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ രാജീവ് രവി അബിയോട് മകനേക്കുറിച്ച് പറഞ്ഞത്, 'വലിയ റേഞ്ചിലേക്ക് പോകുന്ന നടനാണ് ഷെയ്ന്‍' എന്നായിരുന്നു. പിതാവെന്ന നിലയില്‍ ഇത് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അഭി പറഞ്ഞിരുന്നു.

English summary
Abi's advice to his son actor Shane Nigam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam