»   » ഒരാവശ്യവുമില്ലാതെ അബിക്ക് വേണ്ടി നാട്ടുകാരുടെ തല്ല് വാങ്ങിക്കൂട്ടിയ ജയസൂര്യ!

ഒരാവശ്യവുമില്ലാതെ അബിക്ക് വേണ്ടി നാട്ടുകാരുടെ തല്ല് വാങ്ങിക്കൂട്ടിയ ജയസൂര്യ!

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് മിമിക്രി എന്നാല്‍ അബി-ദിലീപ്-നാദിര്‍ഷ ത്രയം ആയിരുന്നു. ഇവരുടെ സൗഹൃദവും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ കൂടെ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് പരിപാടി അവതരിപ്പിച്ചിട്ടില്ലെങ്കിലും അബിക്ക് ഏറെ ആത്മബന്ധമുള്ള ഒരു കലാകാരന്‍ ആയിരുന്നു ജയസൂര്യ. ജയസൂര്യ സിനിമയില്‍ എത്തുന്നതിനും മുന്നേ തുടങ്ങിയ ബന്ധമാണ്.

അച്ഛന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മകന് അബി നല്‍കിയ ഉപദേശം! എല്ലാവര്‍ക്കും ഒരു പാഠമാണത്!

കാസറ്റില്‍ നിന്നും സ്‌റ്റേജിലേക്ക്, ഒടുവില്‍ സിനിമയിലേക്കും... അബി എന്നാല്‍ ആമിന താത്ത!

തന്റെ ഒപ്പം പ്രവര്‍ത്തിച്ച മിമിക്രി താരങ്ങളോടൊന്നും തോന്നാത്ത ആത്മബന്ധമായിരുന്നു അബിക്ക് ജയസൂര്യയോട്. ഇരുവരും ഒന്നിച്ചെത്തിയ ഒരു വേദിയില്‍ ഇക്കാര്യം അബി പറഞ്ഞിരുന്നു. ഒപ്പം ആ ആത്മബന്ധത്തിന് കാരണമായ സംഭവവും.

സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍

ജയസൂര്യ സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള കാലമാണ്. ചെറിയ രീതിയില്‍ മിമിക്രി ഒക്കെ അവതരിപ്പിച്ച് വരുന്ന സമയം. ആ സമയത്തായിരുന്നു സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന പരിപാടിയുമായി ജയസൂര്യയുടെ നാടായ തൃപ്പൂണിതുറയില്‍ എത്തുന്നത്.

സംഘാടകര്‍ ഇടഞ്ഞു

അവതരിപ്പിച്ച വേദികളിലെല്ലാം സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ മികച്ച അഭിപ്രായം നേടിയിരുന്നു. എന്നാല്‍ പരിപാടി മോശമായിരുന്നു എന്നാണ് സംഘാടകര്‍ പറഞ്ഞത്. പൈസ കുറയ്ക്കാനോ മറ്റോ അവര്‍ കണ്ടെത്തിയ കാരണമായിരുന്നു ഇത്.

ജനങ്ങളോട് ചോദിക്ക്

പരിപാടി മോശമായിരുന്നോ എന്ന് ജനങ്ങളോട് ചോദിക്ക് അവര്‍ പറയട്ടെ എന്നായിരുന്നു അബിയുടെ നിലപാട്. ജനങ്ങളുടെ പ്രതിനിധിയായി ഏറ്റവും മുന്നില്‍ നെഞ്ചും വിരിച്ച് ഞെളിഞ്ഞ് നില്‍ക്കുകയാണ് ജയസൂര്യ. അഭിപ്രായം ചോദിച്ചതും അടിപൊളി ഗംഭീരം എന്നെല്ലാം പറയുകയും ചെയ്തു.

സംഘാടകര്‍ ജയസൂര്യക്ക് നേരെ

പരിപാടിയേക്കുറിച്ച് ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ ജയസൂര്യ നല്ല അഭിപ്രായം പറഞ്ഞതോടെ സംഘാടകര്‍ അബിയെ വിട്ട് ജയസൂര്യയ്ക്ക് നേരെ തിരിഞ്ഞു. അബിക്ക് വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് ജയസൂര്യ അടി വാങ്ങിക്കൂട്ടി.

ഒരിക്കലും മറക്കാന്‍ പറ്റില്ല

തനിക്ക് വേണ്ടി ബലിയാടായ വ്യക്തിയാണ് അതുകൊണ്ട് തന്നെ ഒരിക്കലും മറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് അബി ആ വേദിയില്‍ വെച്ച് ജയസൂര്യയെ ചേര്‍ത്ത് പിടിച്ച്. മറ്റുള്ളവരേക്കാള്‍ ജയസൂര്യയുമായി അബിക്കുള്ള ആത്മബന്ധത്തിന് കാരണം ഈ സംഭവമായിരുന്നു.

ജയസൂര്യ സഹായിച്ചു

മിമിക്രിയില്‍ നിന്നും സിനിമയിലെത്തി തിരിക്കുകളിലായപ്പോഴും ജയസൂര്യ അബിയെ സഹായിച്ചിട്ടുണ്ട്. താന്‍ നിര്‍മിച്ച ഒരു കാസറ്റ് പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു നിര്‍വാഹകവുമില്ലാതിരുന്ന സമയത്ത് ആ കാസറ്റ് പുറത്തിറക്കാന്‍ സഹായിച്ചത് ജയസൂര്യയാണെന്ന് അബി അന്ന് പറഞ്ഞു.

അബി എന്നാല്‍

അബി എന്നാല്‍ ജയസൂര്യക്കും വാക്കുകള്‍ക്ക് അതീതമാണ്. 'മലയളാത്തിലെ ആദ്യത്തെ അക്ഷരം തുടങ്ങുന്നത് അ-യില്‍ നിന്നാണ്. മിമിക്രിയിലെ ആദ്യ അക്ഷരം തുടങ്ങുന്നതും അ-യില്‍ നിന്ന് തന്നെ 'അബി', എന്നായിരുന്നു ജയസൂര്യ അബിയെ വിശേഷിപ്പിച്ചത്.

English summary
Abi's relationship with Jayasurya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam