»   » അബിയും ഷെയിനും ഒരുമിച്ച് അഭിനയിച്ച സിനിമ ഏതാണെന്നറിയുമോ? പൃഥ്വിരാജായിരുന്നു നായകന്‍!

അബിയും ഷെയിനും ഒരുമിച്ച് അഭിനയിച്ച സിനിമ ഏതാണെന്നറിയുമോ? പൃഥ്വിരാജായിരുന്നു നായകന്‍!

Posted By:
Subscribe to Filmibeat Malayalam
അബിയും മകനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അറിയുമോ? | filmibeat Malayalam

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് അബി. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പിരിയലില്‍ സിനിമാലോകവും പ്രേക്ഷകരും ആകെ ഞെട്ടിയിരിക്കുകയാണ്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കുറയുന്ന രോഗവുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മിമിക്രി വേദികളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് ആമിന താത്ത. ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പം മിമിക്രി അവതരിപ്പിച്ച് തുടക്കം കുറിച്ച അബി ദേ മാവേലി കൊമ്പത്തിലെ ആമിന താത്തയിലൂടെയാണ് അറിയപ്പെട്ട് തുടങ്ങിയത്.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നുവെന്ന ചിത്രത്തിലൂടെയാണ് അബി സിനിമയില്‍ തുടക്കം കുറിച്ചത്. സൈന്യം, കിരീടമില്ലാത്ത രാജക്കന്‍മാര്‍, രസികന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്തം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്  അഭിനയ പ്രാധാന്യമുള്ള  ഒരൊറ്റ വേഷവും താരത്തിന് ലഭിച്ചിരുന്നില്ല. അര്‍ഹിക്കപ്പെടുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന വേദനയുമായാണ് അബി യാത്രയായത്. എന്നാല്‍ തനിക്ക് നേടാന്‍ കഴിയാതെ പോയത് മകന്‍ നേടുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

അബിയും ഷെയിനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ അബിയും മകന്‍ ഷെയിന്‍ നിഗവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇവര്‍ തമ്മില്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. നായകന്റെ കുട്ടിക്കാല വേഷമാണ് ഷെയിന്‍ ചെയ്തത്.

ഏതാണ് ആ സിനിമ?

ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി എന്ന സിനിമയില്‍ ഷെയിനും അബിയും അഭിനയിച്ചിട്ടുണ്ട്. അച്ഛനും മകനും ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല.

കോമ്പിനേഷന്‍ സീനുകളില്ല

നായകനായ വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞിന്റെ കുട്ടിക്കാലമാണ് ഷെയിന്‍ അവതരിപ്പിച്ചത്. പൃഥ്വിരാജ് നായകനായെത്തിയ ചിത്രത്തില്‍ വില്ലനായാണ് അബി എത്തിയത്.

താന്തോന്നിയിലേക്ക് എത്തിയത്

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ പരിപാടിയില്‍ ഷെയിന്‍ പങ്കെടുത്തിരുന്നു. സെമി ഫൈനല്‍ വരെ എത്തിയിരുന്നു. അതിലൂടെയാണ് കുട്ടിച്ചാത്തന്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അതിന് ശേഷമാണ് താന്തോന്നിയിലേക്ക് ഷെയിനെ തിരഞ്ഞെടുത്തത്.

മകനെ അംഗീകരിക്കുന്നത് കണ്ടു

സിനിമയിലെത്തിയപ്പോള്‍ തനിക്ക് അര്‍ഹിച്ചത്ര പ്രാധാന്യം ലഭിച്ചില്ലെങ്കിലും തന്റെ മകന് കിട്ടുന്ന സ്വീകാര്യതയും സിനിമകളും അബിയെ സന്തോഷിപ്പിച്ചിരുന്നു. മകന്റെ അഭിനയമികവിനുള്ള പുരസ്‌കാരം സമ്മാനിച്ചത് അബി തന്നെയായിരുന്നു.

വീഡിയോ വൈറലാവുന്നു

ദോഹയില്‍ വെച്ച് ഷെയിനിന് അബി അവാര്‍ഡ് സമ്മാനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Abi and Shane Nigam acted in Thanthonni.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X