twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിവ്യ ഭാരതി - ഓർമ്മയിൽ നിന്നും മായാത്ത 25 വർഷങ്ങൾ…

    |

    വളരെ കുറച്ചു സമയത്തിനുള്ളിൽ അഭിനയത്തിന്റെ മായാലോകത്ത് നിരവധി ചിത്രങ്ങൾ സംഭാവന ചെയ്ത് ഇന്ത്യൻ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് അതിവേഗം ചേക്കേറിയ നായികനടിയായിരുന്നു ദിവ്യ ഭാരതി.നാലുവർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ച് മുൻനിര നായികയിലേക്കുയർന്ന നടി 1993 ഏപ്രിൽ 5 ന് തന്റെ പത്തൊൻപതാം വയസിലാണ് മരണപ്പെട്ടത്‌. താരശോഭയുടെ പാരമ്യത്തിലെത്തി നിന്നിരുന്ന നടിയുടെ അകാലമരണം ആരാധകർക്ക് വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല.

    ശ്രീദേവിയുമായി താരതമ്യം ചെയ്യപ്പെട്ട നടി, മരണത്തിലും ചില സാമ്യങ്ങൾ:

    ശ്രീദേവിയുമായി താരതമ്യം ചെയ്യപ്പെട്ട നടി, മരണത്തിലും ചില സാമ്യങ്ങൾ:

    മുംബൈയിലെ തന്റെ അപ്പാർട്ട്മെന്റിന്റെ അഞ്ചാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക്‌ വീണാണ് ദിവ്യ ഭാരതിയുടെ മരണം സംഭവിച്ചത്.

    തെലുങ്ക് ചിത്രങ്ങളിൽ തുടങ്ങി ബോളിവുഡിലെത്തിയ നടി 1992-1993 വർഷങ്ങളിൽ 14 ഹിന്ദി ചിത്രങ്ങളാണ് ചെയ്തത്, ഇന്നും ഇതൊരു റെക്കോർഡായി തുടരുന്നു.

    മുഖശ്രീ കൊണ്ടും, അഭിനയത്തിലെ സാമ്യം കൊണ്ടും പുതുതലമുറയിലെ ശ്രീദേവിയായാണ് പ്രേക്ഷകർ ദിവ്യ ഭാരതിയെ കണ്ടത്.

    ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാതിരുന്ന മരണ വാർത്തക്ക് ശേഷം നടിയുടെ മരണത്തിനു പിന്നിൽ ഭർത്താവ് സാജിത് നടിയാട് വാലയുടേയും ചില മാഫിയ ഗ്രൂപ്പുകളുടേയും ഇടപെടൽ ഉണ്ടെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു, മുംബൈ പോലീസ് ഇത് സാധാരണ അപകട മരണമാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.

    നടിയെ നിരാശപ്പെടുത്തിയ ബോളിവുഡ്:

    നടിയെ നിരാശപ്പെടുത്തിയ ബോളിവുഡ്:

    1988 മുതൽ സിനിമയിൽ നിരവധി അവസരങ്ങൾ ദിവ്യ ഭാരതിയെ തേടിയെത്തിയെങ്കിലും ബോളിവുഡിലെ നടിയുടെ അരങ്ങേറ്റം നീണ്ടു പോവുകയാണുണ്ടായത്.

    1988-ലെ മിഥുൻ ചക്രബർത്തി നായകനായ "ഗുണാഹോം കാ ദേവതാ" എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേക്കുള്ള അവസരം തുറന്നുകിട്ടുമെന്നുകരുതിയെങ്കിലും ആ വേഷം നടിക്ക് നഷ്ടമായി.

    അതുപോലെ സംവിധായകനും നിർമ്മാതാവുമായ കീർത്തികുമാർ ദിവ്യ ഭാരതിയെ ഗോവിന്ദയുടെ നായികയായി "രാധാ കാ സംഗം" എന്ന സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരുന്നു, ഈ വേഷം പിന്നീട് സംവിധായകൻ ഭാരതിയെ മാറ്റി ജൂഹി ചൗളയെ ഏൽപ്പിക്കുകയായിരുന്നു.

    നായികനടിയായി തെലുങ്കിൽ:

    നായികനടിയായി തെലുങ്കിൽ:

    തെലുങ്ക് സിനിമയിലുടെയാണ് ദിവ്യ ഭാരതിയുടെ നായികയായുള്ള അഭിനയ ജീവിതം ആരംഭിക്കുന്നത്‌.

    തെലുങ്കുസിനിമ നിർമ്മാതാവായ ദഗ്ഗുബതി രാമനായിഡു തന്റെ മകൻ വെങ്കടേഷ് നായകനാകുന്ന "ബൊബിലി രാജ" എന്ന ചിത്രത്തിലേക്ക് നായികയായി ഭാരതിയെ ക്ഷണിച്ചു.

    ബോളിവുഡിൽ പ്രതീക്ഷിച്ചപോലെ ചുവടുവയ്ക്കാൻ കഴിയാതിരുന്ന നടി അങ്ങനെ തെലുങ്ക് സിനിമ ഏറ്റെടുത്തു (16 വയസ് പ്രായമുള്ളപ്പോൾ ).

    1990-ൽ റിലീസ് ചെയ്ത ബൊബിലി രാജ ഇന്നും തെലുങ്കിൽ പ്രശസ്തമായി നിലനിൽക്കുന്ന ചിത്രമാണ്.

    തമിഴിലെ ആദ്യത്തേതും അവസാനത്തേതുമായ ചിത്രം:

    തമിഴിലെ ആദ്യത്തേതും അവസാനത്തേതുമായ ചിത്രം:

    തമിഴിൽ ആകെയൊരു ചിത്രത്തിലാണ് ദിവ്യ ഭാരതി നായികയായി അഭിനയിച്ചത്.1990-ലെ തന്നെ നിലാ പെണ്ണെ എന്ന ചിത്രമാണത്.ചിത്രം തീയറ്ററുകളിൽ പരാജയമായിരുന്നു.തെലുങ്കിലെ തിളക്കമേറിയ താരമായുള്ള വളർച്ച:

    തെലുങ്കുസിനിമ പ്രേക്ഷകർ വളരെ വേഗം

    തെലുങ്കുസിനിമ പ്രേക്ഷകർ വളരെ വേഗം

    ദിവ്യ ഭാരതിയെ ഏറ്റെടുത്തു. ചിരഞ്ജീവി, മോഹൻബാബു, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയ നടൻമാർക്കൊപ്പം നായികയായി അഭിനയിച്ച ചിത്രങ്ങളെല്ലാം തുടർച്ചയായ ഹിറ്റുകളാണ് തെലുങ്കിൽ സമ്മാനിച്ചത്.ബോക്സ്ഓഫീസ് റേറ്റിംഗിൽ അങ്ങനെ ദിവ്യ ഭാരതി പ്രശസ്ത നടി വിജയശാന്തിക്കൊപ്പം എത്തിച്ചേർന്നു.

    തെലുങ്കിൽ നിന്നും ബോളിവുഡിലേക്ക്:

    തെലുങ്കിൽ നിന്നും ബോളിവുഡിലേക്ക്:

    ആന്ധ്രപ്രദേശിൽ വിജയക്കൊടി പാറിച്ച നായികയെ തങ്ങളുടെ സിനിമയിലേക്ക് ക്ഷണിക്കാൻ ബോളിവുഡിലെ മുൻനിര സംവിധായകർ തന്നെ മുന്നോട്ടുവന്നു.

    ഭാരതിയുടെ ആദ്യ ബോളിവുഡ് ചിത്രം രാജീവ് റായ് സംവിധാനം ചെയ്ത "വിശ്വാത്മ" യാണ്.

    സണ്ണി ഡിയോളായിരുന്നു ചിത്രത്തിലെ നായകൻ. 1992 ജനുവരി 2ന് റിലീസ് ചെയ്ത ഈ ചിത്രം ബോക്സോഫീസിൽ ശരാശരിയായിരുന്നെങ്കിലും ഭാരതിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. അതു കൂടാതെ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയിരുന്നു, പ്രത്യേകിച്ച് "സാത്ത് സമുന്തർ" എന്നു തുടങ്ങുന്ന ഗാനം.

    ഈ ചിത്രത്തിലൂടെ ബോളിവുഡിന്റെ പ്രവേശന കവാടം ദിവ്യ ഭാരതിയുടെ മുന്നിൽ തുറക്കപ്പെട്ടു.

    "വിശ്വാത്മ"റിലീസ് ചെയ്തതിനു ഒരാഴ്ച്ചക്കുശേഷമാണ് ഭാരതിയുടെ രണ്ടാമത്തെ ഹിന്ദി ചിത്രം "ദിൽ കാ ക്യാ കസൂർ" തീയറ്ററിലെത്തിയത്.

    ഈ ചിത്രത്തിലേയും ഗാനങ്ങൾ മികച്ചതായിരുന്നു, പക്ഷെ ചിത്രം ബോക്സോഫീസിൽ വിജയിച്ചില്ല.

    ഫിലിംഫെയർ മാഗസിനിൽ 1992 ലെ മികച്ച പ്രകടനം കാഴ്ചവച്ച നടിമാരുടെ ലിസ്റ്റിൽ ആദ്യ പത്തിൽ ഭാരതിയുടെ സ്ഥാനം വരാൻ "ദിൽ കാ ക്യാ കസൂർ" എന്ന ചിത്രം കാരണമായി.

    നടിയുടെ ആദ്യ ബോളിവുഡ് സൂപ്പർഹിറ്റ് :

    നടിയുടെ ആദ്യ ബോളിവുഡ് സൂപ്പർഹിറ്റ് :

    1992 മാർച്ചിൽ റിലീസ് ചെയ്ത "ഷോലാ ഓർ ഷബ്നം" എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് സൃഷ്ടിച്ചത്. ഈ വിജയത്തോടു കൂടി ദിവ്യ ഭാരതിയുടെ ചുവടുകൾ ബോളിവുഡിൽ കുറച്ചുകൂടി നന്നായി ഉറച്ചു എന്ന് പറയാം.

    ഈ ചിത്രം ഗോവിന്ദ എന്ന നടന്റെ കരിയറിലും വലിയ മാറ്റമാണ് വരുത്തിയത്, കൂടാതെ ഇതിലൂടെ ഡേവിഡ് ധവാൻ എന്ന സംവിധായകനും ഏറെ മുന്നേറാനായി.

    ഋഷി കപൂർ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം "ദീവാനാ", ഹേമാമാലിനി സംവിധാനം ചെയ്ത

    "ദിൽ ആഷ്നാ ഹെ",

    സുനിൽ ഷെട്ടിയുടെ ആദ്യ ചിത്രം "ബൽവാൻ" എന്നിവ കൂടാതെ ജാൻ സെ പ്യാരാ, ഗീത്, ദുശ്മൻ സമാനാ, ദിൽ ഹി തൊ ഹെ, തുടങ്ങിയ ഹിന്ദി ചിത്രങ്ങൾ 1992ൽ നടിയുടേതായി തീയറ്ററുകളിൽ എത്തി. ഹിന്ദി ചിത്രങ്ങൾക്കു പുറമെ വർഷാവസാനം തെലുങ്കിൽ "ചിറ്റമ്മ മൊഗുദു" എന്നൊരു ചിത്രവും നടിയുടേതായി തീയറ്ററുകളിൽ എത്തുകയുണ്ടായി.

    ക്ഷത്രീയ

    ക്ഷത്രീയ

    നടിയുടെ മരണത്തിനു മുൻപ് റിലീസ് ചെയ്ത അവസാന ചിത്രമാണ് "ക്ഷത്രീയ".

    ബോക്സോഫീസിൽ വിജയിക്കാനാകാതെ പോയ ചിത്രത്തിൽ സുനിൽ ദത്ത് മകൻ സഞ്ചയ് ദത്ത്, ധർമേന്ദ്ര മകൻ സണ്ണി ഡിയോൾ എന്നിവർ അച്ഛനും മക്കളുമായി തന്നെ അഭിനയിച്ചു.

    വിനോദ് ഖന്ന, രവീണ ടണ്ഡൻ തുടങ്ങിയവരായിരുന്നു ദിവ്യ ഭാരതിക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ മറ്റ് താരങ്ങൾ.

    ഈ ചിത്രം റിലീസ് ചെയ്തതിനു പത്തു ദിവസങ്ങൾക്കുശേഷമാണ് ഭാരതിയുടെ മരണം സംഭവിച്ചത്.

    മരണത്തിനു ശേഷം തീയറ്ററിലെത്തിയ ചിത്രങ്ങൾ:

    മരണത്തിനു ശേഷം തീയറ്ററിലെത്തിയ ചിത്രങ്ങൾ:

    ഭാരതി അഭിനയിച്ച് പൂർത്തിയാക്കിയ "രംഗ്", "ഷത്രഞ്ച്" എന്നീ ചിത്രങ്ങൾ നടിയുടെ മരണശേഷമാണ് തീയറ്ററുകളിൽ എത്തിയത്.

    ചിത്രീകരണം പാതിയിലെത്തി നിന്ന തെലുങ്കുചിത്രം "തോലി മുദ്ദു" ബാക്കി രംഗങ്ങൾ നടി രംഭയെവച്ച് പൂർത്തിയാക്കുകയായിരുന്നു

    ദിവ്യ ഭാരതിയ്ക്കു പകരം മറ്റ് നടികൾ:

    ദിവ്യ ഭാരതിയ്ക്കു പകരം മറ്റ് നടികൾ:

    "ലാഡ്ല" എന്ന ഹിന്ദി ചിത്രത്തിന്റെ പകുതിയിലേറെ രംഗങ്ങൾ ഭാരതി പൂർത്തിയാക്കിയിരുന്നു, നടിയുടെ മരണശേഷം ശ്രീദേവിയെക്കൊണ്ട് ഈ രംഗങ്ങൾ വീണ്ടും ചിത്രീകരിക്കുകയായിരുന്നു.

    ഭാരതി കരാറൊപ്പുവച്ചിരുന്ന മൊഹ്റ, കർത്തവ്യ, വിജയപഥ്, ആന്തോളൻ - തുടങ്ങിയ ചിത്രങ്ങൾ മറ്റ് നടികളെ ഉപയോഗിച്ചു പൂർത്തിയാക്കിയപ്പോൾ

    അക്ഷയ് കുമാർ നായകനായ "പരിണാമം",

    ഋഷി കപൂറിന്റെ "കന്യാദാൻ", ജാക്കി ഷ്‌റോഫിന്റെ "ചാൽ പെ ചാൽ"എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു.

    നടിയുടെ ജീവിതകഥ തിരശീലയിൽ?

    നടിയുടെ ജീവിതകഥ തിരശീലയിൽ?

    2012 ൽ ദിവ്യ ഭാരതിയുടെ ജീവിതവും, മരണത്തിലെ നിഗൂഡതകളും വിഷയമാക്കി "ലവ് ബിഹൈൻഡ് ദ ബോർഡർ"- എന്നൊരു സിനിമയൊരുങ്ങുന്നു എന്ന് വാർത്തകൾ വന്നിരുന്നു.25 വർഷങ്ങൾക്ക് ശേഷവും ദിവ്യ ഭാരതിയുടെ മരണവാർത്ത ആരാധകർക്ക് മുന്നിൽ ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

    രജനീകാന്തിന്റെ കാലയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? സംവിധായകന്റെ വിശദീകരണം, കാണൂ!രജനീകാന്തിന്റെ കാലയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? സംവിധായകന്റെ വിശദീകരണം, കാണൂ!

    English summary
    About actress Divya Bharathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X