Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- News
പാലായില്‍ കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോനായി ബത്ലഹേമിലെത്തിയത് എങ്ങനെയാണെന്ന് അറിയാമോ? അനാഥനായ മോനായിയുടെ കഥ വൈറലാവുന്നു!!
ചില സിനിമകളുണ്ട്, എത്ര കണ്ടാലും വെറുപ്പ് തോന്നാതെ എക്കാലത്തും പ്രേക്ഷകരുടെ ഹൃദയത്തില്‍ തന്നെയായിരിക്കും അതിന്റെ സ്ഥാനം. അക്കൂട്ടത്തിലൊന്നാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ലായിരുന്നു സിനിമ റിലീസിനെത്തിയത്. ജയറാം, സുരേഷ് ഗോപി, കലാഭവന്‍ മണി, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു.
സിനിമയിലെ കലാഭവന്‍ മണി അവതരിപ്പിച്ച മോനായി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മണ്മറഞ്ഞ് പോയെങ്കിലും ഈ വേഷങ്ങളിലൂടെ ഇന്നും മണി ജീവിക്കുന്നുണ്ട്. ഒരു സസ്പെന്‍സ് ഒളിപ്പിച്ച് വെച്ചിരുന്ന സിനിമയില്‍ നിന്നും ഇതുവരെ അക്കാര്യം പുറത്ത് വന്നിട്ടില്ലായിരുന്നു. ഒരു അവധികാലം കഴിഞ്ഞ് എല്ലാവരും മടങ്ങി പോയപ്പോള്‍ ബത്ലഹേമില് ഒറ്റയ്ക്കായി പോയ മോനായിയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഫേസ്ബുക്കിലെ മൂവി ഗ്രൂപ്പില്‍ സേതു രാജന് എന്നയാളെഴുതിയ മോനായിയെ കുറിച്ചുള്ള കഥ വൈറലാവുകയാണ്.

സമ്മര്‍ ഇന്‍ ബത്ലഹേം
സമ്മര്‍ ഇന്‍ ബത്ലഹേമിലെ മോനായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണിയായിരുന്നു. രവിയായി ജയറാം, ഡെന്നീസായി സുരേഷ് ഗോപി, ആമിയായി മഞ്ജു വാര്യരും. പണ്ട് രവിയും ഡെന്നിസും മോനായിയും ഒന്നിച്ചായിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല.. മോനായി ഒറ്റയ്ക്കാണ്.. ഫേസ്ബുക്കിലൂടെ സേതു രാജന് എന്നയാളെഴുതിയ മോനായിയെ കുറിച്ചുള്ള കഥ ഇങ്ങനെയാണ്..

ബെത്ലഹേമിലെ മോനായി
മനോഹരമായ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്ന ബോര്‍ഡ്. ഗേറ്റ് കടന്നു ഞാന്‍ ഉള്ളിലേക്ക് നടന്നു.. ബെത്ലഹം സുന്ദരിയാണ്.. ഇവിടെ വന്നാല്‍ ആര്‍ക്കും ഒന്ന് പ്രണയിക്കാന്‍ തോന്നും. 'നമോവാകം' ശബ്ദം കേട്ട ദിശയിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി. മോനായി ആണ്.. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വലിയ മാറ്റങ്ങള്‍ ഒന്നുമില്ല മോനായിക്ക്... എന്നെ പറയാന്‍ അനുവദിക്കാതെ ആരാ എന്താന്ന് പോലും ചോദിക്കാതെ ഒരു പരിചയക്കാരനോട് സംസാരിക്കുന്നത് പോലെ മോനായി സംസാരിച്ചു തുടങ്ങി. 'എന്റെ സര് എപ്പളും പറയും ചോദിക്കാതെ നമസ്കാരം പറയരുതെന്ന്... പക്ഷെ ഇതൊരു ശീലമായി പോയി. ഇതിനു തന്നെ ഞാന്‍ രവി സാറിന്റെ കയ്യില്‍ നിന്നും ഒരുപാട് അടി കൊണ്ടിട്ടുണ്ട്. അല്ല നിങ്ങളാരാ എനിക്ക് മനസിലായില്ല... സാധാരണ ഇവിടെ പശുക്കളെ കാണാന്‍ ടൂറിസ്റ്റുകള്‍ മാത്രമേ എനിക്ക് പരിചയമില്ലാത്തവരായി വരാറുള്ളൂ '

മോനായിയുടെ ആരാധകന്
'ഞാന്‍ മോനായിയുടെയും ബെത്ലഹേമിന്റെയും ഒരു ആരാധകന് ആണ്. ബെത്ലഹേമും ബെത്ലഹേമിലെ മോനായിനേം വീണ്ടുമൊരിക്കല്‍ കൂടെ കാണാന്‍ വന്നതാ... 'എന്റെ മറുപടി കേട്ടു മോനായി ചിരിച്ചു.. എഴുതിയോ പറഞ്ഞോ വര്‍ണിക്കാന്‍ കഴിയാത്ത മോനായിയുടെ സ്വതസിദ്ധമായ ആ ചിരി... 'മോനായി എങ്ങനാ ബെത്ലഹേമില്‍ വന്നത് ' 'അതൊരു കഥയാണ് സാറേ... ഞാന്‍ പറയാം.. അതിനു മുന്‍പേ കുടിക്കാന്‍ ഒരു കപ്പ് കാപ്പിയെടുക്കട്ടെ.. ഇവിടെ വെള്ളത്തേക്കാള്‍ കൂടുതല്‍ ഉള്ളത് പാലാണ്' മോനായി കാപ്പിയുമായി വന്നു ''ഇവിടെ ഇപ്പോള്‍ ആരാ മോനായി താമസം'ആരുമില്ല സാറേ .. ഞാനും പശുക്കളും കുതിരകളും മാത്രം... എല്ലാവരും വരും. വെക്കേഷന് മാത്രം.. ഒരു കൊല്ലം മുഴുവന്‍ ഞാന്‍ അവരുടെ വരവിനായി ബെത്ലെഹിമിനെ ഒരുക്കി വക്കും... ബെത്ലഹേമില്‍ മോനായി ഇല്ലെങ്കിലും എല്ലാം നടക്കും.. പക്ഷെ ബെത്ലഹേം ഇല്ലെങ്കില്‍ പിന്നെ മോനായിക്ക് വേറൊരു ലോകം ഇല്ല.. ഓര്മ വച്ച കാലം മുതലേ മോനായി ഒറ്റക്കാ..

മോനായിയുടെ ജീവിതം
പഞ്ചാബിലായിരുന്നു കുറെ കാലം.. അവിടെ ഒരു ധാബയില്‍ ആയിരുന്നു ജോലി.. അങ്ങനെ ആണ് പാചകം പഠിക്കുന്നത്.. പകലു മുഴുവന്‍ പണിയെടുക്കണം... വിശപ്പ് മാറാനുള്ളത് കിട്ടും.. കൂടെ അടിയും ശകാരവും.. അപ്പനെയും അമ്മയെയും കണ്ട ഓര്‍മയില്ല.. വിദ്യാഭ്യാസത്തിന്റെ കാര്യമാണേല്‍ ജലന്ധറിന്റെയും തിരുവന്തപുരത്തിന്റെയും സ്പെല്ലിങ് അറിയാനൊള്ള അക്ഷരാഭ്യാസം പോലുമില്ല. കൊറേ കഴിഞ്ഞപ്പോള്‍ അടിയും വഴക്കും സഹിക്കാന്‍ പറ്റാതായി.. പഞ്ചാബിയില്‍ ആണെങ്കിലും കേള്‍ക്കുന്നത് ചീത്തയാണെന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.

ബത്ലഹേമിലെത്തി
അങ്ങനെ സഹികെട്ടു ഒരു ദിവസം അവിടെ നിന്നും നാട് വിട്ടു... ഇവിടെ ഈ ചന്ദ്രഗിരിയില്‍ വരുമ്പോള്‍ ഒന്നുമില്ലായിരുന്നു.. ഇവിടെ ഇപ്പോള്‍ നിങ്ങള്‍ വന്ന പോലെ ഞാനും ഒരു ദിവസം കയറി വന്നതാ.. വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കിട്ടി... പോകാനിടമില്ല എന്ന് പറഞ്ഞപ്പോള്‍ താമസിക്കാന്‍ മുറി കിട്ടി.. കൂടെ ഒരു ജോലിയും... ഡെന്നിസ് സാറിനെ പോലെ എനിക്കും ആരുമില്ല... പക്ഷെ ധനികനായ അനാഥനും ദരിദ്ര്യനായ അനാഥനും തമ്മിലുള്ള വ്യത്യാസമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍.... സര് എന്നെ അടിക്കും ചീത്ത പറയും കുടിക്കാന്‍ മദ്യം വരെ റേഷനാ... പക്ഷെ എനിക്ക് ഒരു ചേട്ടനെ പോലെയോ ഇതെന്റെ വീട് പോലെയോ ഉള്ള ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നു...

ബത്ലഹേമിന്റെ കാവല്ക്കാരന്
ആ അവധിക്കാലം കഴിഞ്ഞപ്പോള്‍ ഡെന്നിസ് സാറിനു എല്ലാവരും ഉണ്ടായി.. മുത്തശ്ശനും മുത്തശ്ശിയും ഒരുപാട് സ്നേഹിക്കാന്‍ ആമിയും.. പക്ഷെ ഞാന്‍ വീണ്ടും ഒറ്റക്കായി... അവധിക്കാലം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോളേക്കും ഡെന്നിസ് സാറും ആമിയും ഇവിടെ എന്നെ ഏല്പിച്ചിട്ട് നാട്ടിലേക്കു മടങ്ങി. ഓരോ അവധിക്കാലത്തും അവരെല്ലാം വരും... അനാഥനായ മോനായിയെയും ബത്ലഹേമിനെയും തേടി... അവരുടെ വരവിനായി ഞാന്‍ ക്രിസ്തുമസിനു പുല്‍ക്കൂടൊരുക്കുന്ന പോലെ ഇവിടം മുഴുവന്‍ ഒരുക്കും. നിങ്ങളെ പോലെ അപരിചിതനായ ഒരാള്‍ ആദ്യമായാണ് എന്നെ തേടി വരുന്നത്... '

മിമിക്രിക്കാരനായ മോനായി
ഞങ്ങള്‍ നടക്കുകയായിരുന്നു... ബെത്ലഹേമിലെ കാഴ്ചകള്‍ ഓരോന്നായി മോനായി കാണിച്ചു തന്നു... പശുക്കളെ, റാമ്പോയുടെ മകനെ അങ്ങനെ ഞാന്‍ കണ്ട ബെത്ലഹേമിന്റെ കാണാത്ത സൗന്ദര്യങ്ങളെയും അവശേഷിപ്പുകളെയും മോനായി എനിക്ക് കാണിച്ചു തന്നു... കഴുത്തില്‍ കയറു കെട്ടി കയ്യില്‍ തന്നിട്ട് അത് വലിക്കുമ്പോള്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന മോനായിയുടെ പ്രശസ്തമായ ഐറ്റം.. പിന്നെ എലിയുടെ പ്രാര്‍ത്ഥന.. അങ്ങനെ മോനായി എന്നെ എന്റെ ചെറുപ്പകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി... ആമി പറഞ്ഞതുപോലെ വലുതാകേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി... കുട്ടിക്കാലത്തെ ഒരു ബോണ്‍സായ് പോലെ അങ്ങനെ നിലനിര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍... അന്ന് ആ പൂച്ചക്കാരിയെ കണ്ടു പിടിക്കാന്‍ നടത്തിയ പരിപാടിയില്‍ മോനായി പാടി തുടങ്ങിയ ആ പാട്ട് ' വരുവാനില്ലാരുമീ വിജനമാം ഈ വഴിക്ക് ' ഇപ്പോളാണ് കൂടുതല്‍ യോജിക്കുന്നത് എന്നെനിക്കു തോന്നി...

മോനായി എന്ന അനാഥന്
യാത്ര പറയുകയാണ് ബെത്ലഹേമിനോട് മോനായിയോട്... യാത്ര പറയുമ്പോള്‍ മോനായി എന്റെ കൈകള്‍ കൂട്ടിച്ചേര്‍ത്തു പറഞ്ഞു. 'പണ്ട് ഡെന്നിസ് സര് പറഞ്ഞതുപോലെ തന്നെ എന്റെ സര് നെയിം എഴുതണ്ട സ്ഥലങ്ങളില്‍.. ഞാന്‍ അനാഥന് എന്ന് മനസ്സില്‍ എഴുതുമായിരുന്നു... മോനായി എന്ന അനാഥന്.. .. അത് ഞാന്‍ അങ്ങ് മായ്ച്ചു കളയുവാ... എന്നെ കെട്ടി പിടിച്ചുകൊണ്ടു മോനായി തുടര്‍ന്നു.. എനിക്കൊരുപാട് ബന്ധുക്കള്‍ ഉള്ളതുപോലെ തോന്നുന്നു... എല്ലാ അവധിക്കാലത്തും ബെത്ലഹേമിലേക്കു വരണം' നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ നടന്നു.. ഗേറ്റില്‍ വന്നു തിരിഞ്ഞു നോക്കി.. മോനായി നടക്കുകയാണ്
വീണ്ടും കാണാമെന്നു മനസ്സില്‍ ബെത്ലഹേമിനോടും മോനായിയോടും പറഞ്ഞു ഞാന്‍ യാത്ര തുടര്‍ന്നു