twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇതു ആരാധകരുടെ സര്‍ക്കാര്‍'! സ്റ്റൈലിഷ്, മാസ് എന്റര്‍ടെയിനര്‍ വിജയ് മുരുകദോസ് ചിത്രം!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    മെര്‍സല്‍ തരംഗത്തിന് ശേഷം അടുത്ത വിജയ് ചിത്രത്തിനായി പ്രേക്ഷകരുടെ നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. വിജയ് 62 എന്ന പേരില്‍ പ്രഖ്യാപിച്ച് 2018 ജനുവരിയില്‍ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമായിരുന്നു പേരും പുറത്ത് വന്നത്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്, എആര്‍ മുരുകദോസ് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നത് ചിത്രത്തിന്റെ ഹൈപ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. വിജയ് നിറഞ്ഞാടുന്ന ഒരു അസല്‍ വിജയ് ഫ്‌ളിക്കാണ് ആരാധകര്‍ക്കായ് മുരുകദോസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

    ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയുടെ സിഇഒ ആയ സുന്ദര്‍ ഇലക്ഷന്‍ ദിനത്തില്‍ തന്റെ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി തമിഴ്‌നാട്ടിലേക്ക് എത്തുകയാണ്. എന്നാല്‍ സുന്ദറിന്റെ ഇന്ത്യ സന്ദര്‍ശനം മറ്റ് ഐടി കമ്പനികള്‍ ഭയത്തോടെയാണ് നോക്കി കാണുന്നത്. കോര്‍പ്പറേറ്റ് ക്രിമിനല്‍ എന്നറിയപ്പെടുന്ന സുന്ദര്‍ തങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തി വളര്‍ന്നു വരുന്ന കമ്പനികള്‍ വിലയ്ക്ക് വാങ്ങി അവ പൂട്ടുകയാണ് പതിവ്. ഇക്കുറി സുന്ദറിന്റെ ഇന്ത്യയിലേക്കുള്ള വരവും അത്തരത്തിലുള്ളതാകുമെന്നാണ് എല്ലാവരും കരുതിയത്.

    ചെയ്യാന്‍

    വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയ സുന്ദറിന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. അത് മറ്റാരോ ചെയ്തിരിക്കുന്നു. വോട്ട് ചെയ്യാതെ തിരികെപ്പോരാന്‍ സുന്ദര്‍ തയാറായുകുന്നില്ല. തന്റെ വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടി സുന്ദര്‍ കോടതിയിലേക്ക് എത്തുന്നു. എന്നാല്‍ അതൊരു തുടക്കമായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയമാണ് ചിത്രം വിഷയമാക്കുന്നതെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ മുഴുവനായും ചിത്രത്തില്‍ ദര്‍ശിക്കാം.

    നായകനാക്കി

    മഹേഷ് ബാബുവിനെ നായകനാക്കി തമിഴിലും തെലുങ്കിലുമായി ഒരുക്കിയ സ്‌പൈഡര്‍ ആയിരുന്നു മുരുകദോസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ചിത്രത്തിലെ ഗ്രാഫിക്‌സ് രംഗങ്ങളും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാറിലേക്ക് വരുമ്പോള്‍ ആ പോരായ്മകളെ മുരുകദോസ് അതിജീവിച്ചിരിക്കുന്നു. ശക്തമായ ഒരു മെസേജിനൊപ്പം ജനാധിപത്യത്തില്‍ ഒരു സാധാരണ പൗരനുള്ള അവകാശത്തേക്കുറിച്ച് വ്യക്തമായ അവബോധവും ചിത്രം നല്‍കുന്നുണ്ട്.

    ആകര്‍ഷണം

    വിജയ് തന്നെയാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷണം. നായികയായി എത്തുന്ന കീര്‍ത്തി സൂരേഷിന് ഒരു ഗാന രംഗമുണ്ടെന്നൊഴികെ കാര്യമായി ഒന്നും ചെയ്യാനില്ല. അതേ സമയം നെഗറ്റീവ് വേഷത്തിലെത്തുന്ന വരലക്ഷ്മി ശരത്കുമാര്‍ മികവ് പുലര്‍ത്തി. രാധ രവിയും നെഗറ്റീവ് വേഷത്തില്‍ ശ്രദ്ധേയമായി. വിജയ് മുരുകദോസ് ചിത്രങ്ങളിലെ പതിവ് ചേരുവകളായ ഇമോഷണല്‍ രംഗങ്ങള്‍, പാട്ട്, സംഘട്ടനം എന്നിവ കൃത്യമായി സര്‍ക്കാറിലും കാണാം. മികവ് പുലര്‍ത്തുന്ന നാല് ഫൈറ്റുകള്‍ ആരാധകരെ ആവേശം കൊള്ളിക്കും.

    ഒരുക്കിയ

    എആര്‍ റഹ്മാന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാസ് മൂഡ് നിലനിര്‍ത്തുന്നു. എന്നാല്‍ ചിത്രത്തിലെ നാല് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ മാത്രമാണ് അല്പമെങ്കിലും ആസ്വാദ്യകരമായത്. കീര്‍ത്തി സുരേഷ്, വിജയ് ഗാനം അനവസരത്തില്‍ കടന്നു വന്നതുപോലെ ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാക്കുന്നുണ്ട്. വരലക്ഷ്മിയെ മാറ്റി നിര്‍ത്തിയാല്‍ ശക്തമായ ഒരു വില്ലന്റെ അസാന്നിദ്ധ്യം ചിത്രത്തില്‍ തെളിഞ്ഞുകാണാം.

    വിജയ് ആരാധകരെ തൃപ്തിപ്പെടുത്താവുന്ന വിധത്തിലുള്ള ഒരു മാസ് എന്റര്‍ടെയിനറാണ് ചിത്രം. മാസ്സും സ്‌റ്റൈലിഷുമായ രംഗങ്ങളും ഫൈറ്റും ചേര്‍ന്ന് ചിത്രത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരു വിജയ് ഫ്‌ളിക്ക് പ്രതീക്ഷിച്ചെത്തുന്ന ആരാധകരെ ചിത്രം നിരാശപ്പെടുത്തുന്നില്ല.

    English summary
    Sarkar is complete Vijay flick by AR Murugadoss
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X