For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാന്ത്രികനായി പൂര്‍ണ കഥാപാത്രത്തെ സൃഷ്ടിച്ച മോഹന്‍ലാല്‍..

  By Lekhaka
  |

  ​​എം വിന്‍സെന്‍റ് സംവിധാനം ചെയ്ത സിനിമയാണ് ശ്രീകൃഷ്ണപ്പരുന്ത്. ആ കാലത്ത് കുടുംബവും കുട്ടികളുമായി ഒരുമിച്ചിരുന്ന് കാണാന്‍ കഴിയാത്ത സിനിമ. ശ്രീകൃഷ്ണപ്പരുന്തെന്ന് കേട്ടാല്‍ പഴയ തലമുറ നെറ്റി ചുളിച്ചിരുന്നു. ആഭിചാരക്രിയകളും രക്ഷസും പ്രേതങ്ങളും വിഷചികിത്സയുടെയുമൊക്കെ സംഗമമായിരുന്നു ശ്രീകൃഷ്ണ പരുന്ത്. ഹൊറര്‍ സിനിമകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള പ്രതികാരത്തിന്‍റെ കഥ പറയുന്നതാണ് അത്തരം സിനിമകള്‍. എന്നാല്‍ ഇവിടെ യക്ഷികളുടെ കദന കഥ പറയുന്നതിന് പകരം യക്ഷികളെയും രക്ഷസിനെയും തളക്കുന്ന മാന്ത്രികന്‍റെ കഥയാണ് ചിത്രം പറയുന്നത്.

  പുത്തൂര്‍ ഇല്ലം എന്ന് പറയുന്നത് കാലാകാലങ്ങളായി ഇത്തരം മാന്ത്രികന്‍മാരുള്ളതാണ്. മാന്ത്രിക സിദ്ധി ലഭിച്ചവര്‍ ഒരു കാരണവശാലും ബ്രഹ്മചര്യം തെറ്റിക്കാന്‍ പാടില്ല. വിഷ ചികിത്സയോ യക്ഷിയെ തളക്കലോ അങ്ങനെ എന്ത് ചെയ്താലും പ്രതിഫലം വാങ്ങാനും പാടില്ല. കൃഷ്ണപ്പരുന്തിനെ ഒഴികെ മറ്റൊന്നിനെയും വന്ദിക്കാന്‍ പാടില്ല.

  sreekrishnaparunthu

  പപ്പുമാമന്‍ എന്ന് എല്ലാവരും വിളിക്കുന്ന പപ്പുവിനായിരുന്നു ഈ മാന്ത്രിക സിദ്ധിയുണ്ടായിരുന്നത്. അയാള്‍ മരിക്കാന്‍ സമയമായപ്പോള്‍ മരുമകനായ കുമാരന്‍ തമ്പിക്കാണ് ഗരുഢ മന്ത്രം പകര്‍ന്നു നല്‍കിയത്. കുമാരനാണെങ്കില്‍ എല്ലാത്തരത്തിലും വഴിവിട്ട ജീവിതമായിരുന്നു ഉണ്ടായിരുന്നത്. മാന്ത്രിക സിദ്ധി കിട്ടിയ ആദ്യ കാലങ്ങളില്‍ അവര്‍ വളരെ മാന്യമായി ജീവിക്കാന്‍ തന്നെയാണ് ശ്രമിച്ചിരുന്നത്. എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് ജീവിക്കാനാണ് തുടങ്ങിയതും. അയാളുടെ ബ്രഹ്മചര്യം മുടക്കുന്നതിനായി ലക്ഷ്മിക്കുട്ടിയുടെ യക്ഷി അവസാനം വരെ ശ്രമം നടത്തുന്നു. ലക്ഷ്മിക്കുട്ടിയെ കുമാരന്‍ ചതിച്ചതാണ്. അതിനിടയില്‍ അവളെ പാമ്പ് ക

  കടിച്ചു. പുത്തൂര്‍ ഇല്ലത്തെത്തിച്ചെങ്കിലും മരുന്ന് കൊടുത്തിട്ട് ഫലമില്ലെന്ന് മാന്ത്രികന്‍ പറഞ്ഞു. അതിന്‍റെ പ്രതികാര ദാഹത്തിലാണ് അവള്‍ യക്ഷിയായി വന്നത്. കുമാരന് മന്ത്ര സിദ്ധി ലഭിച്ചത് നഷ്ടപ്പെടാതിരിക്കാന്‍ ആദ്യമൊക്കെ ആത്മാര്‍ഥമായി തന്നെ ശ്രമിച്ചെങ്കിലും നടന്നില്ല. വിവാഹം കഴിക്കാന്‍ മുതിര്‍ന്നപ്പോള്‍ മാന്ത്രികന് വിവാഹം പാടില്ലെന്ന് പലരും ഓര്‍മിപ്പിച്ചു. പക്ഷേ, ഒന്നും ചെവിക്കൊള്ളാന്‍ കുമാരന്‍ തയ്യാറായില്ല. അതോടെ കുമാരന് കഷ്ടകാലവും തുടങ്ങി.ബ്രഹ്മചര്യം തെറ്റി. ബന്ധിച്ചിരുന്ന യക്ഷി ലക്ഷ്മിക്കുട്ടിയമ്മ മോക്ഷം പ്രാപിച്ചു. വിഷ ചികിത്സക്ക് വന്നവരോട് പ്രതിഫലം ചോദിച്ചു. അങ്ങനെ നിയമങ്ങള്‍ ഓരോന്നായി തെറ്റിച്ച കുമാരന് മന്ത്ര സിദ്ധി നഷ്ടമായി. അതോടെ കൃഷ്ണപ്പരുന്ത് അയാളെ ഉപേക്ഷിച്ചു.

  sreekrishnaparunthu

  മന്ത്ര സിദ്ധി നഷ്ടമായ അയാള്‍ മാന്ത്രികന്‍മാരെയും കണ്ടു. കര്‍മഫലം എന്ന് പറഞ്ഞ് അവര്‍ ഒഴിവായി. പക്ഷേ, മാന്ത്രികന്‍റെ പദവി കളയാന്‍ കുമാരന് ഇഷ്ടമുണ്ടായിരുന്നില്ല. അയാള്‍ ആഭിചാരക്രിയകള്‍ ആരംഭിച്ചു. അതിലൂടെ അയാള്‍ വീണ്ടും കരുത്താര്‍ജിച്ചു. പക്ഷേ, പുത്തൂരം കൊട്ടാരത്തില്‍ കടക്കാന്‍ പാടില്ലെന്നുള്ള നിബന്ധനയും കൃഷ്ണപ്പരുന്തിനെ വന്ദിക്കുകയോ നിന്ദിക്കുകയോ ചെയ്യരുതെന്നും നിബന്ധന ഉണ്ടായിരുന്നു. അതും അയാള്‍ തെറ്റിച്ചു. കൊട്ടാരത്തില്‍ കടന്ന അയാളെ കൃഷ്ണപ്പരുന്ത് ഉപദ്രവിച്ചു. തീയില്‍ വെന്ത കുമാരനെ അനന്തിരവന്‍ പുറത്തെത്തിച്ചു. അനന്തിരവന് മന്ത്രം പകര്‍ന്ന് നല്‍കി അയാള്‍ മരിച്ചു. കഥ ഇങ്ങനെ സിംപിളായി അവസാനിച്ചെങ്കിലും സിനിമ കണ്ടിരിക്കുമ്പോള്‍ അത്ര രസകരമല്ല. മുഴുവന്‍ സമയവും ആഭിചാരവും യക്ഷിയെ തളക്കലും വിഷചികിത്സയും ഒക്കെയായി പോകുന്ന സിനിമ ഇടക്ക് മടുപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്. പക്ഷേ, ഇത്തരം സിനിമകളില്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷ ബാക്കിയും കാണാനുള്ള ചെറിയ ഒരു പ്രേരണ ഉണ്ടാക്കും. പക്ഷേ, ക്ലൈമാക്സ് ഈഹിക്കാവുന്നതായതുകൊണ്ട് വലിയ അതിശയോക്തിയൊന്നും തോന്നുകയും ഇല്ല. മുഴുവനന്‍ സമയവും ഇരുട്ടും ഇല്ലവും കാടും സര്‍പ്പക്കാവും ഒക്കെയായി ഒരു തരം അസ്വസ്ഥതയുണ്ടാക്കാന്‍ മാത്രമേ ഇപ്പോള്‍ ഈ സിനിമക്ക് കഴിയുന്നുള്ളൂ.

  sreekrishnaparunthu

  മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാ സിനിമയിലെയും പോലെ തന്നെ പൂര്‍ണ കഥാപാത്രമായി തന്നെയാണ് ശ്രീകൃഷ്ണപ്പരുന്തിലും. കുമാരന്‍ എന്ന കഥാപാത്രത്തോട് അല്‍പ്പം പോലും ഇഷ്ടം ആര്‍ക്കും തോന്നില്ല. അത് ആ കഥാപാത്ര സൃഷ്ടിയുടേയും അഭിനേതാവിന്‍റെയും വിജയം തന്നെയാണ്. സപ്പോര്‍ട്ടിങ് ആക്ടര്‍മാര്‍ ഓരോരുത്തരും അവരവരുടെ റോളുകള്‍ വൃത്തിയായി ഭംഗിയില്‍ തന്നെ ചെയ്തു. കാഞ്ചനയാണ് കുമരന്‍റെ അമ്മയായി അഭിനയിച്ചിരിക്കുന്നത്. 1960 മുതല്‍ വരെ സിനിമയില്‍ കാഞ്ചനയെ കണ്ടിരുന്നു. മലയാളം, തെലുങ്ക്, തമിഴ് , കന്നഡ, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിരുന്നു കാഞ്ചന. എയര്‍ ഹോസ്റ്റസ് രംഗത്തുനിന്നാണ് അവര്‍ സിനിമയിലെത്തുന്നത്. 1964 മുതല്‍ 77 വരെ തമിഴ് സിനിമയില്‍ കത്തി നിന്ന നായികയായിരുന്നു അവര്‍. ഞാന്‍ പിറന്ന നാട്ടില്‍, നിത്യ വസന്തം, അമ്മായി അമ്മ, അഴകുള്ള സലീന, കൊടുങ്ങല്ലൂരമ്മ, പ്രിയതമ, ആല്‍ത്തറ, തിരിച്ചാടി, പ്രതികാരം,തുമ്പോലാര്‍ച്ച തുടങ്ങി പതിനാറോളം മലയാളം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ബാലന്‍ കെ നായര്‍, പവിത്ര, ബിന്ദു, അരുണ, എം ജി സോമന്‍, ജഗന്നാഥ വര്‍മ, സുകുമാരി, മാള അരവിന്ദന്‍, തൊടുപുഴ വാസന്തി, കുഞ്ചാണ്ടി, മീനാകുമാരി, പി കെ അബ്രഹാം, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

  English summary
  About sreekrishnaparunth movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X