For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റീഫന്‍ നെടുമ്പള്ളിയല്ല അബ്രാം ഖുറേഷിയാണ് താരം! ലൂസിഫര്‍ ആന്തത്തിനും അടപടലം ട്രോളാണ്! കാണൂ!

  |

  നടനം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. കുട്ടികളും കുടുംബ പ്രേക്ഷകരും ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റി കുതിക്കുകയാണ് ചിത്രം. താരരാജാവ് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കിയുള്ള കുതിപ്പിലാണ് മോഹന്‍ലാല്‍. റിലീസിന് ശേഷവും സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ടീസറുമൊക്കെ പുറത്തുവിട്ട് പൃഥ്വിപാജ് സജീവമായിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്.

  നിത്യ മേനോന് അഹങ്കാരം തലക്ക് പിടിച്ചതല്ല! അന്ന് നടന്നതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ! കാണൂ!

  മുരളി ഗോപി തിരക്കഥയൊരുക്കിയ സിനിമ നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. നിര്‍മ്മാതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലനായി പൃഥ്വി എത്തിയിരുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ലൂസിഫര്‍ അവസാനിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി ആരാണെന്നും അബ്രാം ഖുറേഷിയുമായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെയുള്ള സംശയങ്ങളായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. ആരാണ് അബ്രാം ഖുറേഷി എന്ന ചോദ്യത്തിനുള്ള ഉത്തരവുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം പങ്കുവെച്ച ലൂസിഫര്‍ ആന്തം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ട്രോളര്‍മാരും സജീവമായെത്തിയത്.

  പൃഥ്വിരാജിന്റെ വരവ്

  പൃഥ്വിരാജിന്റെ വരവ്

  മേക്കിംഗിലും അവതരണത്തിലും മാത്രമല്ല പ്രമോഷനിലും വ്യത്യസ്തമായ രീതികളുമായാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തിയത്. ക്യാരക്ടര്‍ പോസ്റ്ററിന് പിന്നാലെയായാണ് ട്രെയിലര്‍ എത്തിയത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കവെയായിരുന്നു സ്വന്തം കഥാപാത്രത്തെക്കുറിച്ചുള്ള രഹസ്യം പൃഥ്വി വെളിപ്പെടുത്തിയത്. റിലീസിന് ശേഷവും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. സുപ്രധാന രംഗങ്ങളിലെ ഡയലോഗുമായുള്ള പോസറ്ററുകളും എത്തിയിരുന്നു.

  ഉത്തരംകിട്ടാ ചോദ്യങ്ങള്‍

  ഉത്തരംകിട്ടാ ചോദ്യങ്ങള്‍

  മുണ്ടുടുത്ത് മീശ പിരിച്ച് നടന്നിരുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയായിരുന്നു സിനിമയില്‍ നിറഞ്ഞുനിന്നത്. ക്ലൈമാക്‌സിലേക്ക് എത്തിയതിന് പിന്നാലെയായാണ് അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ എത്തിയത്. ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് വരവായിരുന്നു അത്. ഇതെങ്ങനെയെന്നും ആരാണിതെന്നുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു ആരാധകമനസ്സില്‍ നിറഞ്ഞുനിന്നത്.

  ലൂസിഫര്‍ ആന്തം

  ലൂസിഫര്‍ ആന്തം

  ഉഷ ഉതുപ്പ് ആലപിച്ച ലൂസിഫര്‍ ആന്തം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാണ് അബ്രാം ഖുറേഷി എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് പുതിയ വീഡിയോ എത്തിയിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ലീഡിംഗ് പത്രങ്ങളില്‍ അബ്രാം ഖുറേഷിയെക്കുറിച്ചു അയാളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പ്രസിദ്ധീകരിച്ച വാര്‍ത്തകളും വീഡിയോയില്‍ കാണുന്നുണ്ട്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെങ്കില്‍ ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാവും അത് നീങ്ങുകയെന്ന് നേരത്തെ തന്നെ ആരാധകര്‍ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  കണ്ടതും കേട്ടതുമൊന്നുമല്ല

  കണ്ടതും കേട്ടതുമൊന്നുമല്ല

  ഇതുവരെ കണ്ടതും കേട്ടതുമൊന്നുമല്ല അതുക്കും അപ്പുറത്താണ് സ്റ്റീഫന്‍ നെടുമ്പള്ളി. ലൂസിഫര്‍ 2, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ഖുറേഷി അബ്രാമിനായി കാത്തിരിക്കുകയാണ് എല്ലാവരും. പതിവ് പോലെ തന്നെ ട്രോളര്‍മാരും ഖുറേഷിയെ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

  രണ്ടാം വരവിന്‍രെ സൂചന തന്നെ

  രണ്ടാം വരവിന്‍രെ സൂചന തന്നെ

  ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറിയിരുന്നു. ഇപ്പോള്‍ പുറത്തുവിട്ട ആന്തത്തെപ്പോലും ആരാധകര്‍ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയുടെ രണ്ടാം വരവ് സൂചിപ്പിക്കുന്ന തീം സോംഗാണ് ഇതെന്ന് ട്രോളര്‍മാരും പറയുന്നു.

  കഥാപ്രസംഗം പറയാതെ സിനിമ ചെയ്യൂ

  കഥാപ്രസംഗം പറയാതെ സിനിമ ചെയ്യൂ

  ലൂസിഫര്‍ റിലീസിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ് എത്തിയിരുന്നു. ഇതിനിടയില്‍ ആരാധകര്‍ അദ്ദേഹത്തിനോട് പറയുന്നത് ഇതാണ്, നിന്ന് കഥാപ്രസംഗം നടത്താതെ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കാനാണ് ആരാധകര്‍ പറയുന്നത്.

   ആര് പറഞ്ഞു?

  ആര് പറഞ്ഞു?

  സ്റ്റീഫനില്‍ നിന്നും അബ്രാമിലേക്കുള്ള യാത്രയെക്കുറിച്ചായിരിക്കും രണ്ടാം ഭാഗമെന്ന തരത്തിലുള്ള നിഗമനങ്ങളും പുറത്തുവന്നിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു ചോദ്യവുമായി സംവിധായകനെത്തിയത്. സ്റ്റീഫനും അബ്രാമും ഒരാളാമെന്ന് ആര് പറഞ്ഞു.

  കാത്തിരിക്കുന്നു

  കാത്തിരിക്കുന്നു

  ആദ്യഭാഗം ഗംഭീര വിജയമായി മാറുകയും പിന്നീട് അതേ സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയും ചെയ്യുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. പത്തിരട്ടി മാസ്സുമായിട്ടായിരിക്കും രണ്ടാം ഭാഗം എത്തുകയെന്ന തരത്തിലാണ് വിലയിരുത്തലുകള്‍. ബിലാല്‍, ഇന്ത്യന്‍ പിന്നെ ലൂസിഫറും ഈ സിനിമകളുടെ രണ്ടാം ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

  ബിലാലും മരക്കാറുമല്ല

  ബിലാലും മരക്കാറുമല്ല

  ബിലാലിനായോ കുഞ്ഞാലി മരക്കാറിനോയാ അല്ല ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നതെന്നാണ് ട്രോളര്‍മാരും പറയുന്നത്. പ്രഖ്യാപിക്കുക പോലും ചെയ്യാത്ത എന്നാല്‍ നടക്കുമെന്നുറപ്പുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  രണ്ടും പറ്റും

  രണ്ടും പറ്റും

  മുണ്ടുടുത്ത് മീശ പിരിച്ച് തോള്‍ ചെരിച്ചുള്ള വരവുമായി മോഹന്‍ലാല്‍ എത്രയോ തവണ നമ്മെ വിസ്മയിപ്പിച്ചതാണ്. അതേ സമയം തന്നെ ജാക്കറ്റുും കൂളിങ്ങ് ഗ്ലാസും അദ്ദേഹത്തിന് വഴങ്ങുമെന്നും ആരാധകര്‍ പറയുന്നു. മോഹന്‍ലാലിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവിടെ രണ്ടും ചേരും എന്നാണ് താരവും പറഞ്ഞത്.

  English summary
  Abraam Kureshi Anthem social media trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X