twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അബ്രഹാമിന്റെ സന്തതികള്‍ കുതിക്കുന്നു, ബോക്‌സോഫീസില്‍ മമ്മൂട്ടിക്ക് ആധിപത്യം, നീരാളിയുടെ അവസ്ഥയോ?

    |

    മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ പ്രതികരണത്തില്‍ അദ്ദേഹവും അണിയറപ്രവര്‍ത്തകരും ആരാധകരുമൊക്കെ സന്തോഷണത്തിലാണ്. കനിഹ അന്‍സണ്‍ പോള്‍, തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും ട്രെയിലറും ഗാനവുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

    ദിലീപിനെ അവര്‍ കുടുക്കിയതാണ്, മോശം കാര്യത്തിന് പോവില്ലെന്ന് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍!!!ദിലീപിനെ അവര്‍ കുടുക്കിയതാണ്, മോശം കാര്യത്തിന് പോവില്ലെന്ന് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍!!!

    ദി ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിച്ച സിനിമയാണിത്. വളരെ വ്യത്യസ്തമായ സ്റ്റൈലിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. അബ്രഹാം എന്ന പോലീസുദ്യോഗസ്ഥനായി അസാമാന്യ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. പ്രതീക്ഷിച്ചത് പോലെ തന്നെ സിനിമയ്ക്ക് മികച്ച അഭിപ്രായവും കലക്ഷനും നേടിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് മെഗാസ്റ്റാര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കൂടി സജീവമാവുകയാണ് മമ്മൂട്ടി. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിനിടയിലും വിജയകരമായി നീങ്ങുകയാണ് ഈ ചിത്രം. സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചുമറിയാന്‍ തുടര്‍ന്നുവായിക്കൂ.

    പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി, കരച്ചിലും ആക്രോശവും, ബിഗ് ബോസില്‍ പെണ്ണുങ്ങളുടെ കൂട്ടത്തല്ല്!പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി, കരച്ചിലും ആക്രോശവും, ബിഗ് ബോസില്‍ പെണ്ണുങ്ങളുടെ കൂട്ടത്തല്ല്!

    മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്നു

    മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്നു

    സോഷ്യല്‍ മീഡിയയിലും ബോക്‌സോഫീസിലും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് മമ്മൂട്ടി. 66കാരനായ ഈ താരത്തെ ചുറ്റിപ്പറ്റിയാണ് ഇന്ന് സിനിമാപ്രേമികളെല്ലാം. സോഷ്യല്‍ മീഡിയയെ ഒന്നടങ്കം കീഴടക്കിയ പേരന്‍പ് ടീസര്‍ കൂടിയായതോടെ അദ്ദേഹത്തിന്റെ അഭിനയമികവിനെക്കുറിച്ച് വാചാലരാവുകയാണ് എല്ലാവരും. വാക്കിലും നോക്കിലും എചുപ്പിലുമുള്ള അതേ പ്രസന്നതയാണ് അദ്ദേഹത്തിന്റെ സിനിമയ്ക്കും ലഭിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്യാറില്ല. അത് തന്നെയാണ് ഇപ്പോള്‍ അനുകൂലമായി മാറിയത്.

    31ാം ദിനത്തിലും മുന്നേറുന്നു

    31ാം ദിനത്തിലും മുന്നേറുന്നു

    അബ്രാഹമിന്റെ സന്തതികള്‍ റിലീസ് ചെയ്ത് 31 ദിനം പിന്നിട്ടിരിക്കുകയാണ്. കലക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ ബോക്‌സോഫീസില്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. നിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നേട്ടത്തെ പുകഴ്ത്തുന്നതെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇതിനോടകം തന്നെ ചിത്രം കൊട്ടി മള്‍ട്ടിപ്ലക്‌സില്‍ 88,000 പ്രദര്‍ശനം പിന്നിട്ടുവെന്നും 1.06 കോടിയെന്നുമുള്ള റിപ്പോര്‍ട്ടാണ് ഫോറം കേരള പുറത്തുവിട്ടിട്ടുള്ളത്.

    നീരാളിയുടെ അവസ്ഥയോ?

    നീരാളിയുടെ അവസ്ഥയോ?

    അബ്രഹാമും നീരാലിയും ഒരേ ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. നിപ്പ ഭീതിയും ഫുട്‌ബോള്‍ ആവേശവും മോഹന്‍ലാല്‍ ചിത്രത്തിന് ഭീതിയായപ്പോള്‍ സധൈര്യം മുന്നോട്ടുവരികയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. പ്രതിദിനം പ്രദര്‍ശനമുള്ള ചിത്രത്തിന് ഇപ്പോഴും 43% ഒക്യുപെന്‍സിയുണ്ട്. മോഹന്‍ലാലിന്റെ നീരാളിക്ക് ഇതുവരെയായിട്ടും 25% ഒക്യുപെന്‍സിയേയുള്ളൂവെന്നതാണ് നിരാശയുളവാക്കുന്ന കാര്യം. ഫാന്‍സ് പ്രവര്‍ത്തകരല്ലാത്ത സാധാരണ പ്രേക്ഷകര്‍ പോലും അബ്രഹാമിനൊപ്പം പോകുന്ന കാഴ്ച കൂടിയാണ് ഇപ്പോള്‍ കാണുന്നത്.

    അബ്രഹാമിന് അനുകൂലം

    അബ്രഹാമിന് അനുകൂലം

    ഒക്യുപെന്‍സിയും വേര്‍ഡ് ഓഫ് മൗത്ത് പ്രചാരണവുമൊക്കെ ഇപ്പോള്‍ അബ്രഹാമിനൊപ്പമാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലൊരു ത്രില്ലര്‍ ചിത്രമാണ് ഈ സിനിമയെന്ന് സിനിമാപ്രേമികള്‍ വിലയിരുത്തുക കൂടി ചെയ്തതോടെയാണ് കാര്യങ്ങളെല്ലാം അബ്രഹാമിന് അനുകൂലമായി മാറിയത്. മറ്റ് സിനിമകളുടെ വരവ് ചിത്രത്തെ ബാധിച്ചിട്ടില്ലെന്നതാണ് സന്തോഷകരമായ കാര്യം. ബോക്‌സോഫീസില്‍ നിന്നും ചിത്രം ഇനിയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇപ്പോഴുണ്ട്.

    ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നു

    ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നു

    പുതുവര്‍ഷം പിറന്ന് നാളിത്രയായപ്പോള്‍ പുറത്തിറങ്ങിയ സിനിമകള്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ബ്ലോക്ക് ബസ്റ്ററാണ് അബ്രഹാമിന്റെ സന്തതികളെന്ന് നിസംശയം പറയാം. റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം 1 കോടി സ്വന്തമാക്കിയിരുന്നു. മൂന്നാമത്തെ തവണയാണ് മമ്മൂട്ടി ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. ഹനീഫ് ്‌ദേനിയും മമ്മൂട്ടിയും ഒരുമിക്കുമ്പോഴുള്ള അതേ മാജിക് തന്നെയാണ് ഇവിടെയും പ്രകടമായത്.

    സ്വീകാര്യതയും താരമൂല്യവും നിലനിര്‍ത്തുന്നു

    സ്വീകാര്യതയും താരമൂല്യവും നിലനിര്‍ത്തുന്നു

    നവാഗതരുടേതും പരിചയസമ്പന്നരുടെയുമടക്കം നിരവധി സിനിമകളാണ് മമ്മൂട്ടി സ്വീകരിക്കുന്നത്. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ ഓടിനടന്ന് അഭിനയിക്കുന്ന അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാവിധ വിമര്‍ശനങ്ങളെയും വിവാദങ്ങളെയും അവഗണിച്ചാണ് അദ്ദേഹം കുതിക്കുന്നത്. കസബ വിമര്‍ശനമൊന്നും അദ്ദേഹത്തിന്റെ സിനിമകളുടെ സ്വീകാര്യതയ്‌ക്കൊരു തടസ്സമായിരുന്നില്ല. അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ ഷാജി പാടൂരിന്റെ അടുത്ത ചിത്രത്തിലും നായതനായെത്തുന്നത് മമ്മൂട്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    തമിഴിലും തെലുങ്കിലും

    തമിഴിലും തെലുങ്കിലും

    മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം ഇരുഭാഷകളിലേക്കും പോയിട്ടുള്ളത്. റാം സംവിധാനം ചെയ്ത പേരന്‍പിലെ അമുതവന്‍ ഇതിനോടകം തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുണ്ട്. ഈ ചിത്രത്തിലെ അസാമാന്യ അഭിനയമികവിലൂടെ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നുള്ള വിലയിരുത്തകളും പുറത്തുവന്നിട്ടുണ്ട്. തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

    English summary
    Abrahaminte Santhathikal Box Office Collections Day 31
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X