twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാണ് രാത്രി കുങ് ഫു പടം കാണാൻ വരുന്നതെന്ന് അറിയാനൊരു ആകാംഷ; വന്നത് ഒരു ചെറുപ്പക്കാരിയും, ഏബ്രിഡ് ഷൈന്‍

    |

    1983, ആക്ഷന്‍ ഹിറോ ബിജു, പൂമരം എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കുങ് ഫു മാസ്റ്റര്‍. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം കഴിഞ്ഞ ജനുവരിയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തു. ശേഷം ഒടിടി റിലീസിനും എത്തിയിരിക്കുകയാണ്. ആയോധനകലയായ കുങ് ഫു വിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു സിനിമ.

    വേറിട്ട ഫോട്ടോഷൂട്ടുമായി ജിയ ശർമ്മ, ആരെയും മയക്കുന്ന നോട്ടവുമായി നടി, ചിത്രങ്ങൾ കാണാം

    ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സനൂപിന്റെ പുതിയൊരു അഭിമുഖം കണ്ടതിന് ശേഷം സിനിമയെ കുറിച്ച് പറയുകയാണ് സംവിധാകന്‍. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിനിമ റിലീസിനെത്തിയതിനെ കുറിച്ചും പ്രേക്ഷകര്‍ കാണാന്‍ വരുന്നുണ്ടോന്ന് അറിയാന്‍ സെക്കന്‍ഡ് ഷോ യ്ക്ക് പോയതിനെ കുറിച്ചുമെല്ലാം ഏബ്രിഡ് പറയുന്നു. വിശദമായി വായിക്കാം..

     ഏബ്രിഡ് ഷൈന്റെ കുറിപ്പ് വായിക്കാം...

    ഏബ്രിഡ് ഷൈന്റെ കുറിപ്പ് വായിക്കാം...

    മിക്കവാറും എല്ലാരും പുതിയ ആര്‍ട്ടിസ്റ്റ്കള്‍ ആയിരുന്നത് കൊണ്ട് തന്നെ പടത്തിനു ആളുകള്‍ കേറാനും മറ്റ് ബിസിനസുകള്‍ നടക്കാനും ബുദ്ധിമുട്ടായിരിക്കും എന്ന് മുന്‍കൂട്ടി കണ്ടു കഥ തിരക്കഥ സംഭാഷണം സംവിധാനം മാത്രമല്ല ആര്‍ട്ട് കോസ്റ്റും മേക്കപ്പ് എന്ന് വേണ്ട ആക്ഷന്‍ ഡയറക്ഷന്‍ വരെ നിര്‍വഹിച്ച പടം ആണ് കുങ് ഫു മാസ്റ്റര്‍..

     ഏബ്രിഡ് ഷൈന്റെ കുറിപ്പ് വായിക്കാം...

    എന്തായാലും 120 തിയേറ്ററില്‍ റിലീസ് ചെയ്തു. ആള് കേറിയ സ്ഥലത്തൊക്കെ ഇടിയുടെ സമയത്തു കൈയടി കിട്ടിയത് വലിയ കാര്യം പടം വാങ്ങിയ ഏഷ്യാനെറ്റിന് നന്ദി. ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ഉണ്ട്. എന്റെ പടം ആദ്യമായിട്ടാണ് വേറെ ഭാഷയില്‍ ഡബ്ബ് ചെയ്യുന്നത്. ഹിന്ദിയില്‍ ഡബ്ബ് വേര്‍ഷന്‍ ഇറങ്ങി ഒരാഴ്ച്ച ആയി. 80 ലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ കണ്ടു ഇപ്പോഴും കാണുന്നു. പടത്തിനു അഭിപ്രായവ്യത്യാസം ഉള്ളവരും ഉണ്ട്.

      ഏബ്രിഡ് ഷൈന്റെ കുറിപ്പ് വായിക്കാം...

    ഇടി ഇഷ്ടപ്പെട്ടവരും ഉണ്ട്. എന്തായാലും പടത്തില്‍ നല്ല ഇടീം ഇടീടെ ഒച്ചയും മ്യൂസിക് ഉം നല്ല ലൊക്കേഷനും ഇഷ്ടം പോലെ ഉണ്ടെന്നാണ് വിശ്വാസം. വെള്ളിയാഴ്ച പടം മാറും എന്ന് അറിയാവുന്ന കൊണ്ട് രണ്ടാമത്തെ വാരം വ്യാഴാഴ്ച സെക്കന്റ് ഷോ കാണാന്‍ പോയി. തീരെ മോശം ആയിരുന്നില്ല. ഒരു 30 ശതമാനം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ആളുകള്‍ വരുന്നത് നോക്കി ഞാന്‍ ഡോറിന്റെ അടുത്ത് നിന്നു. ആരാണ് രാത്രി കുങ് പടം കാണാന്‍ വരുന്നത് എന്ന് അറിയാന്‍ ഒരാകാംഷ.

    Recommended Video

    സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam
     ഏബ്രിഡ് ഷൈന്റെ കുറിപ്പ് വായിക്കാം...

    ഒരു ചെറുപ്പക്കാരി എന്നെ കണ്ട് ഓടി വന്ന് പറഞ്ഞു. നിങ്ങളുടെ പേര് കണ്ടത് കൊണ്ട് മാത്രം വന്നതാണ് കേട്ടോ. വലിയ സന്തോഷം തോന്നി പറഞ്ഞു വന്നത് പുതിയ ആളുകള്‍ ആയിരുന്നു മിക്കവാറും പേര്‍. പൂമരത്തില്‍ അഭിനയിച്ച നീതയും മ്യൂസിക് ഡയറക്ടര്‍ സൂരജ് ഉം ഒഴിച്ച് ബാക്കി മിക്കവരും ഷൂട്ട് തന്നെ കാണുന്നത് ആദ്യം. അങ്ങനെ പുതുതായി വന്നവരില്‍ ഒരാള്‍ ആയിരുന്നു സനൂപ്. സനൂപിന്റെ ഇന്റര്‍വ്യൂ ആദ്യമായി പബ്ലിഷ് ചെയ്തു വന്നത് കണ്ടപ്പോള്‍ ഷെയര്‍ ചെയ്യാന്‍ തോന്നി.

    English summary
    Abrid Shine Recalls How A Lady Fan Impressed Him During The Kung Fu Master Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X