twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ സിനിമകള്‍ കണ്ട് തിയറ്ററില്‍ നിന്നും ഇറങ്ങി ഓടി! ജയസൂര്യയോട് ഒന്നും മിണ്ടിയില്ല; എബ്രിഡ് ഷൈന്‍

    |

    നിവിന്‍ പോളിയെ നായകനാക്കി 1983 എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് എബ്രിഡ് ഷൈന്‍ കേരളത്തില്‍ കൈയടി വാങ്ങുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എബ്രിഡ് ഷൈനായിരുന്നു. വീണ്ടും നിവിന്‍ പോളി തന്നെ നായകനായ ആക്ഷന്‍ ഹിറോ ബിജു സംവിധാനം ചെയ്തതും എബ്രിഡ് ആയിരുന്നു.

    സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റായതോടെ എബ്രിഡ് മലയാളത്തിലെ മിടുക്ക് കാണിച്ച ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ ഒരാളായി മാറി. എന്നാല്‍ സിനിമകള്‍ കണ്ട് ഇറങ്ങി ഓടേണ്ട അവസ്ഥ ഉണ്ടായിരുന്ന കാലത്തെ കുറിച്ച് പറയുകയാണ് സംവിധായകനിപ്പോള്‍. ഹൊറര്‍ സിനിമകള്‍ കണ്ട് പേടിച്ചിട്ടായിരുന്നു അതെല്ലാമെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ എബ്രിഡ് പറയുന്നു.

    ഇറങ്ങി ഓടിയ സിനിമകള്‍

    ഇറങ്ങി ഓടിയ സിനിമകള്‍

    പച്ചവെളിച്ചം എന്ന സിനിമ കണ്ടിട്ടുണ്ടോ? ചെറുപ്പത്തില്‍ കണ്ടതാണ്. കഥ ഒന്നും ഓര്‍മയില്ല. സംഭവം പ്രേത പടമായിരുന്നു. ഒന്നും നോക്കിയില്ല ഇറങ്ങി ഓടി. ശ്രീകൃഷ്ണ പരുന്തും, വീണ്ടും ലിസയും മുഴുവന്‍ കാണാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. 'ശ്രീകൃഷ്ണപ്പരുന്തിലെ' നിലാവിന്റെ പൂങ്കാവില്‍' എന്ന ഗാനം ഇപ്പോഴും രാത്രിയില്‍ കേള്‍ക്കാറില്ല. മണിച്ചിത്രത്താഴ് സെക്കന്റ് ഷോ കണ്ടു കഴിഞ്ഞ് കൂട്ടുകാരന്‍ റോജി ആണ് സൈക്കിളില്‍ എന്നെ വീട്ടില്‍ കൊണ്ടാക്കിയത്. പിന്നെ കുളിമുറിയില്‍ കേറാന്‍ പേടിയായിരുന്നു കുറച്ചുദിവസം.

    ഇറങ്ങി ഓടിയ സിനിമകള്‍

    രാംഗോപാല്‍ വര്‍മ്മയുടെ 'ഭൂത്' എന്ന സിനിമയും മുഴുവന്‍ കണ്ടിട്ടില്ല. പ്രേതത്തോടുള്ള പേടി കൊണ്ട് ഒരു കാരണവശാലും പ്രേതപ്പടം കാണാന്‍ പോകാതെയായി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു സംവിധായകനായി. 1983 കഴിഞ്ഞു. എല്ലാം ക്യാമറ ട്രിക് ആണെന്ന് മനസിലായി. 'ആക്ഷന്‍ ഹീറോ ബിജുവിന്റെ' പ്രീപ്രൊഡക്ഷന്‍ നടക്കുന്നു. അതുവരെ ഇറങ്ങിയ കണ്ടതും കാണാത്തതുമായ എല്ലാ പോലീസ് പടങ്ങളും കാണാന്‍ തുടങ്ങി. വീട് വാടകക്ക് എടുത്ത് പടം കാണാലോടു കാണല്‍.

    ഇറങ്ങി ഓടിയ സിനിമകള്‍

    ആ ഇടക്ക് ആമിര്‍ ഖാന്‍ പോലീസ്‌കാരനായ ഒരു പടമിറങ്ങി . അതിന്റെ സി ഡി വാങ്ങി . അത് കണ്ടേക്കാം എന്നോര്‍ത്ത് കണ്ട് തുടങ്ങി. ആമിര്‍ ഖാന്‍, നവാസുദ്ധീന്‍ സിദ്ദീഖി, കരീന കപൂര്‍, റാണി മുഖര്‍ജി എന്നിവര്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നു. ക്ലൈമാക്‌സ് ആയപ്പോള്‍ പാതിരാത്രി ആയി. പെട്ടെന്നൊരു ഞെട്ടല്‍. അകവാള് വെട്ടി. അത്രയും നേരം കണ്ടോണ്ടിരുന്ന കരീന കപൂര്‍ പ്രേതമായിരുന്നു. എന്തായാലും രാത്രി ലൈറ്റ് അണക്കാതെ ഉറങ്ങി.

    ഇറങ്ങി ഓടിയ സിനിമകള്‍

    ഒരു ദിവസം എന്തോ കാര്യത്തിനു ജയസൂര്യയോട് സംസാരിക്കുമ്പോള്‍ ചോദിച്ചു, എടാ നീ എന്റെ പുതിയ പടം കണ്ടോ. ഞാന്‍ ഒന്നും മിണ്ടിയില്ല. എന്ത് പറയാനാ പടത്തിന്റെ പേരുതന്നെ അങ്ങനെയല്ലേ 'പ്രേതം'. മൂന്ന് നാലു ദിവസം മുന്നേ ഒരു പയ്യന്‍ വിളിച്ചു പുതിയ സിനിമക്ക് പറ്റിയ കഥ ഉണ്ട്, മെയില്‍ ചെയ്യട്ടെ. എന്ത് ടൈപ്പ് കഥ ആണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. 'ഹൊറര്‍', മെയില്‍ വന്നിട്ടുണ്ട് പകല്‍ എപ്പോഴെങ്കിലും ഇരുന്ന് വായിക്കണം.

    English summary
    Abrid Shine Talks About Horror Film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X